‘പാട്ടെഴുത്തുകാരെ കാണാറില്ല, ഫോൺ ചെയ്താൽ പലരും എടുക്കാറില്ല’; ഉണ്ണി മേനോൻ പറയുന്നു
പുതിയ സിനിമകളിൽ മൂളിത്തുടങ്ങുമ്പോഴേക്കും പാട്ടിനെ മുറിച്ചുമാറ്റുന്നതെന്തിനാണെന്നു ഗായകൻ ഉണ്ണി മേനോൻ. ജനം ഹൃദയത്തിലേക്ക് ആവാഹിച്ച പല പാട്ടുകളും സിനിമകളിൽ വരുമ്പോൾ പല പല കഷ്ണങ്ങളായിരിക്കും. പാട്ടുകൾക്കിടയിൽ ഡയലോഗുകളും തിരുകിക്കയറ്റിയിട്ടുണ്ടാകും. ഒരു രംഗം വിരസതയില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതിനു
പുതിയ സിനിമകളിൽ മൂളിത്തുടങ്ങുമ്പോഴേക്കും പാട്ടിനെ മുറിച്ചുമാറ്റുന്നതെന്തിനാണെന്നു ഗായകൻ ഉണ്ണി മേനോൻ. ജനം ഹൃദയത്തിലേക്ക് ആവാഹിച്ച പല പാട്ടുകളും സിനിമകളിൽ വരുമ്പോൾ പല പല കഷ്ണങ്ങളായിരിക്കും. പാട്ടുകൾക്കിടയിൽ ഡയലോഗുകളും തിരുകിക്കയറ്റിയിട്ടുണ്ടാകും. ഒരു രംഗം വിരസതയില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതിനു
പുതിയ സിനിമകളിൽ മൂളിത്തുടങ്ങുമ്പോഴേക്കും പാട്ടിനെ മുറിച്ചുമാറ്റുന്നതെന്തിനാണെന്നു ഗായകൻ ഉണ്ണി മേനോൻ. ജനം ഹൃദയത്തിലേക്ക് ആവാഹിച്ച പല പാട്ടുകളും സിനിമകളിൽ വരുമ്പോൾ പല പല കഷ്ണങ്ങളായിരിക്കും. പാട്ടുകൾക്കിടയിൽ ഡയലോഗുകളും തിരുകിക്കയറ്റിയിട്ടുണ്ടാകും. ഒരു രംഗം വിരസതയില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതിനു
പുതിയ സിനിമകളിൽ മൂളിത്തുടങ്ങുമ്പോഴേക്കും പാട്ടിനെ മുറിച്ചുമാറ്റുന്നതെന്തിനാണെന്നു ഗായകൻ ഉണ്ണി മേനോൻ. ജനം ഹൃദയത്തിലേക്ക് ആവാഹിച്ച പല പാട്ടുകളും സിനിമകളിൽ വരുമ്പോൾ പല പല കഷ്ണങ്ങളായിരിക്കും. പാട്ടുകൾക്കിടയിൽ ഡയലോഗുകളും തിരുകിക്കയറ്റിയിട്ടുണ്ടാകും. ഒരു രംഗം വിരസതയില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതിനു വേണ്ടിയാണ് ചില സിനിമകളെങ്കിലും പാട്ടിനെ ഉപയോഗിക്കുന്നത്. പക്ഷേ, പാട്ടിനെ ഇഷ്ടപ്പെടുന്ന ഒട്ടേറെ സംവിധായകരുള്ളത് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തുവന്ന ഭീഷ്മപർവത്തിലെ ‘രതിപുഷ്പം പൂക്കുന്ന യാമം’ ഹൃദയത്തിലെ ‘കുറൽ കേൾക്കുതാ’ അവിയലിലെ ‘മഞ്ഞിൻ തൂവൽ’ തുടങ്ങിയ പാട്ടുകളിലൂടെ ഇന്നും സജീവമായി തുടരുന്ന പ്രിയപ്പെട്ട ഗായകൻ ഉണ്ണി മേനോൻ മനോരമ ഓൺലൈനിനൊപ്പം.
രസം പിടിക്കുമ്പോഴേക്കും പാട്ട് തീരും
സിനിമയുടെയും പാട്ടിന്റെയും ക്യാരക്ടർ തന്നെ ഇപ്പോൾ മാറ്റി. നല്ല പാട്ട് ഹൃദയം തുറന്ന് ആസ്വദിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. മുറിച്ചു മാറ്റുകയും ഡയലോഗ് ഇടയ്ക്ക് തിരുകുകയും ചെയ്യുന്ന രീതി ഇഷ്ടപ്പെടുന്നില്ലെന്ന് യു ട്യൂബിൽ ഉൾപ്പെടെയുള്ള കമന്റുകൾ വായിച്ചാൽ അറിയാം. ഇപ്പോൾ സൂപ്പർഹിറ്റായ പാട്ടുകൾ എടുത്തുനോക്കു. ഭീഷ്മപർവത്തിലെ രതിപുഷ്പം പൂക്കുന്ന യാമം എന്ന സീൻ നല്ല എനർജറ്റിക് സീൻ ആണ്. പക്ഷേ, ആ പാട്ട് മുഴുവൻ സിനിമയിൽ ഇല്ല. രസം പിടിച്ചുവരുമ്പോഴേക്കും പാട്ടു തീരും. കർണൻ നെപ്പോളിയൻ എന്ന സിനിമയിൽ ഞാൻ പാടിയ ‘കാതോർത്തു കാതോർത്തു’ എന്ന ഗാനം അതിമനോഹരമായിരുന്നു. പക്ഷേ അത് ചിത്രീകരിച്ചതു പോലുമില്ല. സ്റ്റുഡിയോ റെക്കോർഡിങ് ദൃശ്യം ചേർത്തുവച്ച ആ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി.
ഹിറ്റായാൽ പോര, വൈറലാകണം
പണ്ട് പാട്ട് ഹിറ്റാണെന്നാണു പറഞ്ഞിരുന്നത്. ഇപ്പോൾ പാട്ട് വൈറലാകുകയാണ് വേണ്ടത്. നമുക്ക് ഇഷ്ടപ്പെട്ടത് ജനങ്ങൾക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ. നല്ല പാട്ടുകളാണെങ്കിലും വൈറലായില്ലെങ്കിൽ കാര്യമില്ല. പണ്ട് ഒരു പാട്ട് പാട് ജനം സ്വീകരിച്ചു എന്ന് അറിയണമെങ്കിൽ കസെറ്റുകളും സിഡികളും എത്രമാത്രം വിറ്റുപോകുന്നു എന്ന് അറിഞ്ഞാൽ മതി. ഇന്ന് ഒരുപാട്ട് പുറത്തിറങ്ങി നിമിഷങ്ങൾക്കകം അറിയാം. നല്ല പാട്ടാണെങ്കിൽ വിളികളും സന്ദേശങ്ങളും കാണുമ്പോൾ അറിയാം.
എഴുത്തുകാരാ, താങ്കൾ എവിടെയാണ്?
പണ്ടൊക്കെ ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ എന്നിവരുടെ രസതന്ത്രമായിരുന്ന ഒരു പാട്ടിന്റെ രുചികൂട്ടിയിരുന്നത്. പാട്ട് എഴുതിയവർ റെക്കോർഡിങ്ങിനു വരുമായിരുന്നു. ഉച്ചാരണത്തിൽ ഉൾപ്പെടെ ഗായകനു വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. പലപ്പോഴും വേണ്ട തിരുത്തലുകളും വരുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ പാടിയ പാട്ടുകൾ എഴുതിയ പലരേയും ഞാൻ കണ്ടിട്ടില്ല. ‘അവിയൽ’ സിനിമയിൽ നല്ല മനോഹരമായ വരികളാണ് ഞാൻ പാടിയത്. പക്ഷേ, എഴുതിയയാളെ കണ്ടിട്ടില്ല. ‘രതിപുഷ്പം’ എന്ന ഗാനമെഴുതിയ വിനായക് ശശികുമാറിനെയും കണ്ടിട്ടില്ല. ചിലരെയൊക്കെ തേടിപ്പിടിച്ച് ഫോൺ ചെയ്യാറുണ്ടെങ്കിലും പലരും എടുക്കാറില്ലെന്നാണു വാസ്തവം.
ഇടയ്ക്കിടെ തിരിച്ചുവരുന്ന ഉണ്ണിമേനോൻ
എന്നെക്കുറിച്ചുള്ള ഇന്റർവ്യൂകൾ പലതും തുടങ്ങുന്നത് മലയാളത്തിൽ വീണ്ടും തിരിച്ചുവരുന്ന ഉണ്ണിമേനോൻ എന്നാണ്. ഞാൻ എവിടേയ്ക്കും പോയിട്ടില്ല. എല്ലാ സിനിമകളിലും എന്റെ പാട്ടു വേണമെന്നും അത് ഹിറ്റാകണമെന്നും ആഗ്രഹിക്കാത്തയാളാണു ഞാൻ. എന്നെ പാടിപ്പിക്കണമെന്നു പറഞ്ഞ് ആരുടെയും പിറകേയും നടക്കാറില്ല. പാട്ട് ഹിറ്റാകുകയെന്നത് വലിയ ഭാഗ്യമാണ്. മലയാളത്തിൽ ഒരുപിടി നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞു. മലയാളത്തിൽ അവസരം കുറഞ്ഞപ്പോൾ എന്നെ തമിഴ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. തമിഴിൽ വിജയ് എന്ന പേരിലായിരുന്നു ഇളയരാജ അവതരിപ്പിച്ചത്. എ.ആർ.റഹ്‌മാന്റെ റോജയിൽ പാടിയതോടെ ഉണ്ണി മേനോൻ എന്നു തന്നെ തമിഴകത്ത് അറിയപ്പെടാൻ തുടങ്ങി. ഹൃദയത്തിലെ ‘കുറൾ കേൾക്കുതാ’ എന്ന ഗാനം ശ്രദ്ധിച്ചിട്ടുണ്ടോ. ‘വന്തോരെ വാഴവയ്ക്കും തമിഴ്തായിൻ കുറൽ കേൾക്കുതാ’ എന്ന വരിയുണ്ട് അതിൽ. വരുന്നവരെ നെഞ്ചിലേറ്റി സ്വീകരിക്കുന്ന തമിഴകകത്തെക്കുറിച്ചാണ് പറയുന്നത്. അത് എന്റെ കഥ കൂടിയാണ്. നാലു ഭാഷകളിൽ പാടി. എ.ആർ.റഹ്മാനുമൊത്ത് 27 പാട്ടുകൾ പാടി. പലഭാഷകളിലും മെഗാഹിറ്റായ പാട്ടുകളായിരുന്നു അത്. ഇളയരാജ, എ.ആർ. റഹ്‌മാൻ, ഹാരിസ് ജയരാജ്, ദേവ, വിദ്യാസാഗർ, എം.എസ്. വിശ്വനാഥൻ എന്നിങ്ങനെ മാസ്‌റ്റേഴ്‌സിന്റെയൊക്കെ പാട്ടുകൾ പാടാനായി. ഇപ്പോൾ മലയാളത്തിൽ വൈറൽ പാട്ടുകൾ വന്നപ്പോൾ ജനം പറയുന്നു ഞാൻ തിരിച്ചുവന്നുവെന്ന്. എന്നെ ഒഴിവാക്കിയെന്നോ അവഗണിച്ചുവെന്നോ ഞാൻ പറയില്ല.
ഇളയാജയും റഹ്മാനും
മലയാളത്തിൽ തിരക്കുപിടിച്ചു പാടിയ നാളുകളിലൊന്നിൽ ഇളയരാജയുടെ മ്യൂസിക് ഇൻ ചാർജായിരുന്ന കല്യാണമാണ് ഇളയരാജയ്ക്ക് എന്നെ കാണണമെന്നു പറഞ്ഞത്. രാജാസാറിന്റെ മുന്നിൽച്ചെന്നു നിൽക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. ഞാനൊന്നു മടിച്ചു. പിന്നെ എന്തും വരട്ടെയെന്നു കരുതി ചെന്നു. കണ്ട ഉടൻ രാജാസാർ ചോദിച്ചത് മലയാളത്തിൽ മാത്രം പാടിയാൽ മതിയോയെന്നാണ്. നാളെ റെക്കോഡിങ്ങിനു വരാൻ പറഞ്ഞു. കേൾവിയും ഞാനേ ബദലും ഞാനേ എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങൾ. എനിക്ക് തമിഴ് എഴുതാനും വായിക്കാനുമറിയാം എന്നു മനസ്സിലായപ്പോൾ രാജാസാറിനു തൃപ്‌തിയായി. രാജാസാറിന്റെ പതിനഞ്ചു സിനിമകളിൽ അടുപ്പിച്ചുപാടി. ഭാരതീരാജയുടെ കമലാഹാസൻ ചിത്രമായ ഒരു കൈതിയിൻ ഡയറിയിലെ പൊന്മാനേ എന്ന ഗാനം വൻഹിറ്റായി മാറി.
എ.ആർ.റഹ്മാൻ പതിനൊന്നു വയസ്സിൽ തന്നെ സംഗീതലോകത്തേക്കു വന്നതാണ്. കീബോർഡ് വായിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. ജോൺസൺ മാഷ്, അർജുനൻ മാഷ് എന്നിവർക്കൊപ്പം കീബോർഡ് വായിക്കാനിരിക്കുമായിരുന്നു. ഒരിക്കൽ റഹ്മാന്റെ സ്റ്റുഡിയോയിൽ സംഗീതസംഗമം എന്ന ആൽബത്തിനു പാടാൻ പോയി. 1990 ലാണെന്നാണ് ഓർമ. ഓർക്കസ്ട്രേഷൻ ചെയ്തത് റഹ്മാനായിരുന്നു. പുതുമകൊണ്ട് അത് ശ്രദ്ധേയമായി. തുടർന്നാണ് റോജയ്ക്കു വേണ്ടി വിളിച്ചത്. മലയാളം സിനിമയിൽ കാര്യമായ അവസരം ഇല്ലാതിരിക്കുകയായിരുന്നു. പാട്ടു നന്നായാൽ പാടിക്കാമെന്നും മോശമാണെങ്കിൽ മറ്റൊരാളെ ഏൽപിക്കുമ്പോൾ വിഷമം തോന്നരുതെന്നും പറഞ്ഞു. പാട്ട് മോശമാണെങ്കിൽ തന്നെയും മാറ്റുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു. റോജയിലെ പാട്ടുകൾ പിന്നീട് ലോകപ്രസിദ്ധമായത് മറ്റൊരു ചരിത്രം. ഒപ്പം റഹ്മാനും
സക്സസ് റേറ്റുള്ള ഗായകൻ
4 ഭാഷകളിലായി നാലായിരത്തോളം സിനിമാഗാനങ്ങൾ പാടി. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ചേർന്നാൽ പാട്ടുകളുടെ എണ്ണം പതിനായിരത്തോളം വരും. സംഗീതം അത്ര ശാസ്ത്രീയമായി അഭ്യസിക്കാത്തയാളാണ് ഞാൻ. എടുത്തുകാട്ടാൻ കുടുംബത്തിൽ സംഗീതപാരമ്പര്യം ഇല്ലായിരുന്നു. അച്‌ഛൻ പാടിയിരുന്നുവെന്നു പറയാം. ഇളയരാജയുടെ അവസരം ആദ്യം ലഭിച്ചപ്പോൾ ഞാൻ അത്രമാത്രം വളർന്നില്ലെന്ന് സ്വയം മനസ്സിൽ കരുതി മാറിനിന്നയാളാണു ഞാൻ. ഇപ്പോൾ നൂറുകണക്കിന് ഗായകർ മലയാളത്തിലുണ്ട്. ശബ്ദമാധുര്യം മാത്രമല്ല പലഘടകങ്ങളുമാണ് നല്ല ഗായകരെ തീരുമാനിക്കുന്നത്. ഓണമെന്നു കേട്ടാൽ എന്നെ ഓർക്കാൻ ഒരു ഗാനമുണ്ട്. സന്ധ്യയെക്കുറിച്ചോർത്താൽ ഞാൻ പാടിയ ഗാനമുണ്ട്. മലയാളികളുടെ സന്തോഷത്തിലും വിഷമത്തിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലുമെല്ലാം ഓർക്കുന്ന പാട്ടുകൾ നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്.