‘അന്ന് സ്കൂൾ സ്റ്റേജിൽ പാടി, ഇത് വമ്പൻ ട്വിസ്റ്റ്’; ചാക്കോച്ചൻ ആറാടിയ പാട്ടിലെ ബിജു നാരായണൻ ഇഫക്ട്
റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് 'ദേവദൂതർ പാടി' എന്ന പാട്ടിന്റെ റിമിക്സ് വേർഷൻ. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ 'ദേവദൂതർ പാടി' എന്ന ഗാനം കണ്ട് പ്രേക്ഷകർക്കും കൗതുകം. ഒഎൻവി–ഔസേപ്പച്ചൻ– യേശുദാസ് എന്നിവരുടെ
റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് 'ദേവദൂതർ പാടി' എന്ന പാട്ടിന്റെ റിമിക്സ് വേർഷൻ. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ 'ദേവദൂതർ പാടി' എന്ന ഗാനം കണ്ട് പ്രേക്ഷകർക്കും കൗതുകം. ഒഎൻവി–ഔസേപ്പച്ചൻ– യേശുദാസ് എന്നിവരുടെ
റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് 'ദേവദൂതർ പാടി' എന്ന പാട്ടിന്റെ റിമിക്സ് വേർഷൻ. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ 'ദേവദൂതർ പാടി' എന്ന ഗാനം കണ്ട് പ്രേക്ഷകർക്കും കൗതുകം. ഒഎൻവി–ഔസേപ്പച്ചൻ– യേശുദാസ് എന്നിവരുടെ
റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് 'ദേവദൂതർ പാടി' എന്ന പാട്ടിന്റെ റിമിക്സ് വേർഷൻ. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ 'ദേവദൂതർ പാടി' എന്ന ഗാനം കണ്ട് പ്രേക്ഷകർക്കും കൗതുകം. ഒഎൻവി–ഔസേപ്പച്ചൻ– യേശുദാസ് എന്നിവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗാനത്തിന്റെ തനിമയൊട്ടും ചോരാതെ അതിഗംഭീരമായാണ് ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത്. ബിജു നാരായണന്റെ ശബ്ദവും കുഞ്ചാക്കോ ബോബന്റെ കിടിലൻ പ്രകടനവും കൂടിയായപ്പോൾ 'ദേവദൂതർ' ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ വേദികളിൽ പാടിയിട്ടുള്ള ഗാനം സിനിമയിൽ പാടാനായി അപ്രതീക്ഷിതമായി ലഭിച്ച ക്ഷണം ബിജു നാരായണന് വലിയൊരു ഹിറ്റിലേക്കുള്ള വിളി കൂടിയായി. ആ സന്തോഷം പങ്കുവച്ച് ബിജു നാരായണൻ മനോരമ ഓൺലൈനിൽ.
ഹിറ്റടിച്ചത് അപ്രതീക്ഷിതം
എനിക്ക് ധാരാളം മെസജുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഔസേപ്പച്ചൻ സാറിനോട് രാത്രി സംസാരിച്ചിരുന്നു. അദ്ദേഹവും വലിയ സന്തോഷത്തിലാണ്. ഞങ്ങൾ ഇത്രയും വലിയ പ്രതികരണം പ്രതീക്ഷിച്ചില്ല. ഇത് വലിയൊരു ഹിറ്റായ പാട്ടാണ്. അതിലുപരി ഈ ഗാനം ഒഎൻവി, ഔസേപ്പച്ചൻ, യേശുദാസ്, ഭരതൻ എന്നീ ലജൻഡുകൾ ഒരുമിച്ച ഒരു വർക്കാണ്. അതുകൊണ്ട്, ഒരുപാട് വിമർശനങ്ങൾ വരാൻ എളുപ്പമാണ്. അതായിരുന്നു ഏറ്റവും വലിയ പേടി. ദൈവം സഹായിച്ച്, ഒരാൾ പോലും മോശം കമന്റ് ഇട്ടിട്ടില്ല. അത് വലിയൊരു സന്തോഷമാണ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം പേർ പാട്ട് കണ്ടു കഴിഞ്ഞു. ഞാൻ ഔസേപ്പച്ചൻ ചേട്ടനാണ് അതിന്റെ എല്ലാ ക്രെഡിറ്റും കൊടുക്കുന്നത്. അതുപോലെ, ചാക്കോച്ചന്റെ അഭിനയവും.
ചാക്കോച്ചൻ ആറാടിയ പാട്ട്
അമ്പലപ്പറമ്പുകളിലെ ഗാനമേളകളിൽ ഒരുപാട് പാടിയിട്ടുള്ള വ്യക്തിയാണ് ഞാൻ. ചാക്കോച്ചന്റെ കഥാപാത്രത്തെപ്പോലെയുള്ള നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. ചാക്കോച്ചൻ എത്ര മനോഹരമായിട്ടാണ് അതു ചെയ്തത്?! ശരിക്കും അദ്ഭുതം തോന്നി. കാരണം, അത്രയ്ക്ക് കൃത്യമാണ് ആ പ്രകടനം. ചാക്കോച്ചൻ ഡാൻസർ ആണെങ്കിൽ കൂടിയും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല. അതും ഈ പാട്ടിനെ ഹിറ്റാക്കിയതിൽ പ്രധാനമാണ്.
സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത അവസരം
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഈ പാട്ട് സ്റ്റേജിൽ പാടിയിട്ടുണ്ട്. അന്ന് ഞാൻ തേവര സേക്രട്ട് ഹാർട്ട് സ്കൂളിൽ എട്ടിലോ ഒമ്പതിലോ ആണു പഠിക്കുന്നത്. ഏകദേശം 37 വർഷങ്ങൾക്ക് മുമ്പാണ് സംഭവം. സ്കൂൾ ഡേ ആഘോഷങ്ങളുടെ ഭാഗമായി ഈ പാട്ട് ഞാൻ അവിടെ പാടിയിട്ടുണ്ട്. അന്ന് ഈ പാട്ട് പാടുമ്പോൾ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല, 37 വർഷങ്ങൾക്കു ശേഷം എന്റെ ശബ്ദത്തിൽ ഈ പാട്ട് സിനിമയിൽ വരുമെന്ന്! അതും ഇത്രത്തോളം ഹിറ്റാവുകയും അന്ന് ആ ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടി തന്നെ ആ പാട്ട് ലോഞ്ച് ചെയ്യുന്നു എന്നൊക്കെ പറയുന്നത് സ്വപ്നതുല്യമായ കാര്യമാണ്. അതുപോലെ, ഗാനമേളക്കാർക്കും സന്തോഷം പകരുന്ന കാര്യമാണ് ഈ പാട്ടിന്റെ വിജയം. അക്കാലത്ത് എല്ലാ ഗാനമേളക്കാരും പാടിയിരുന്ന പാട്ടാണ്.
ആദ്യം ഷൂട്ട്, പിന്നെ റെക്കോർഡിങ്
എന്നെ ഈ ഗാനം പാടാൻ വിളിച്ചത് സംഗീതസംവിധായകൻ ഡോൺ വിൻസന്റാണ്. ചതുർമുഖം, കുറ്റവും ശിക്ഷയും പോലുള്ള സിനിമകൾക്ക് സംഗീതം ചെയ്ത യുവസംഗീതജ്ഞനാണ് അദ്ദേഹം. ഡോൺ ആണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. തുറമുഖം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിന് മ്യൂസിക് ചെയ്തിരിക്കുന്നത് 'കെ' എന്ന മ്യൂസിക് ഡയറക്ടർ ആണ്. പക്ഷേ, എന്നെ ആ ചിത്രത്തിനു വേണ്ടി പാടിപ്പിച്ചത് ഡോൺ ആയിരുന്നു. അങ്ങനെയാണ് ഞങ്ങൾ പരിചയം. രണ്ടു മാസം മുമ്പ് ഡോൺ എന്നെ വിളിച്ച്, ഈ പാട്ടിന്റെ കാര്യം സംസാരിച്ചു. ഞാനാദ്യം ചോദിച്ചത് ഈ പാട്ട് ഉപയോഗിക്കാൻ അനുവാദമൊക്കെ വാങ്ങിച്ചിട്ടില്ലേ എന്നാണ്. കാരണം, വമ്പൻ ഹിറ്റായൊരു പാട്ടാണ് വീണ്ടും എടുത്ത് ഉപയോഗിക്കാൻ പോകുന്നത്. അത് പ്രധാനമാണല്ലോ. പിന്നെ, ഈ പാട്ട് സിനിമയിൽ എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് ചോദിച്ചു. ഒരു ഓപ്പൺ സ്റ്റേജ് ഗാനമേളയിലാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞപ്പോൾ സന്തോഷമായി. പാട്ടിന്റെ ട്രാക്ക് ഇട്ട് ഷൂട്ട് എല്ലാം കഴിഞ്ഞതിനു ശേഷമാണ് എന്റെ ശബ്ദത്തിൽ ഈ പാട്ട് റെക്കോർഡ് ചെയ്യുന്നത്.
പാട്ടിലെ സസ്പെൻസ്
കേൾക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും പാടാൻ അൽപം ബുദ്ധിമുട്ടാണ് ഈ ഗാനം. ആദ്യത്തെ ഹമ്മിങ് നല്ല പിച്ചിലാണ്. വെസ്റ്റേൺ ശൈലിയിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതെല്ലാം സമയമെടുത്താണ് റെക്കോർഡ് ചെയ്തത്. എന്തായാലും, അന്ന് കഷ്ടപ്പെട്ടതിന് നല്ല റിസൾട്ട് കിട്ടി. എല്ലാവരും ഹാപ്പിയാണ്. ഈ പാട്ട് മുഴുവനും പാടിയിട്ടുണ്ട്. അതിലെ ആദ്യത്തെ ഭാഗം മാത്രമേ വന്നിട്ടുള്ളൂ. എന്തോ ഈ പാട്ടിനകത്ത് സംഭവിക്കുന്നുണ്ട് എന്നൊരു സൂചന നൽകുന്ന ഭാഗം മാത്രമേ റിലീസ് ആയിട്ടുള്ളൂ. ചാക്കോച്ചൻ ഇങ്ങനെ ഡാൻസ് ചെയ്യുന്നത് ചുമ്മാതെയാണോ, അതോ അതിനു പിന്നിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നൊക്കെയുള്ള ആകാംക്ഷ ഉണർത്തുന്നതാണ് പാട്ടിന്റെ ചിത്രീകരണം. എന്തായാലും പ്രതീക്ഷയോടെ സിനിമയ്ക്കായി കാത്തിരിക്കുന്നു.
English Summary: Interview with singer Biju Narayanan on Devadoothar Paadi song