ക്ലാസില്‍ അധികം ബഹളങ്ങളും ഒച്ചകളുമില്ലാതെ തന്റേതായ ഇടം വളരെ ശാന്തമായി നേടിയെടുത്തൊരു കുട്ടിയെ പോലെ ശ്വേത മോഹന്‍. അധ്യാപകര്‍ക്കു കീഴില്‍ സംഗീത പഠനവും സ്വന്തം ലൈവ് ഷോകളും അധികം ഇടവേളകളില്ലാതെ എത്തുന്ന ആല്‍ബങ്ങളുമൊക്കെയായി ശ്വേതയുടെ സംഗീത ജീവിതം അങ്ങനെ മുന്നോട്ടേക്കൊഴുകയാണ്. എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങളും

ക്ലാസില്‍ അധികം ബഹളങ്ങളും ഒച്ചകളുമില്ലാതെ തന്റേതായ ഇടം വളരെ ശാന്തമായി നേടിയെടുത്തൊരു കുട്ടിയെ പോലെ ശ്വേത മോഹന്‍. അധ്യാപകര്‍ക്കു കീഴില്‍ സംഗീത പഠനവും സ്വന്തം ലൈവ് ഷോകളും അധികം ഇടവേളകളില്ലാതെ എത്തുന്ന ആല്‍ബങ്ങളുമൊക്കെയായി ശ്വേതയുടെ സംഗീത ജീവിതം അങ്ങനെ മുന്നോട്ടേക്കൊഴുകയാണ്. എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസില്‍ അധികം ബഹളങ്ങളും ഒച്ചകളുമില്ലാതെ തന്റേതായ ഇടം വളരെ ശാന്തമായി നേടിയെടുത്തൊരു കുട്ടിയെ പോലെ ശ്വേത മോഹന്‍. അധ്യാപകര്‍ക്കു കീഴില്‍ സംഗീത പഠനവും സ്വന്തം ലൈവ് ഷോകളും അധികം ഇടവേളകളില്ലാതെ എത്തുന്ന ആല്‍ബങ്ങളുമൊക്കെയായി ശ്വേതയുടെ സംഗീത ജീവിതം അങ്ങനെ മുന്നോട്ടേക്കൊഴുകയാണ്. എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസില്‍ അധികം ബഹളങ്ങളും ഒച്ചകളുമില്ലാതെ തന്റേതായ ഇടം വളരെ ശാന്തമായി നേടിയെടുത്തൊരു കുട്ടിയെ പോലെ ശ്വേത മോഹന്‍. അധ്യാപകര്‍ക്കു കീഴില്‍ സംഗീത പഠനവും സ്വന്തം ലൈവ് ഷോകളും അധികം ഇടവേളകളില്ലാതെ എത്തുന്ന ആല്‍ബങ്ങളുമൊക്കെയായി ശ്വേതയുടെ സംഗീത ജീവിതം അങ്ങനെ മുന്നോട്ടേക്കൊഴുകയാണ്. എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങളും അദ്ദേഹത്തിനൊപ്പമുള്ള വേദികളില്‍ പാടി പങ്കിട്ട ചില നല്ല പാട്ടോര്‍മ്മകളുമാണ് അടുത്തിടെയുള്ള ശ്വേത മോഹന്‍ വിശേഷങ്ങള്‍. ജീവിതത്തിലെ മാറ്റങ്ങളെയും പാട്ടു ജീവിതത്തിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളെയും കുറിച്ച് ശ്വേത മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു. 

 

ADVERTISEMENT

 

ശ്വേത മോഹൻ

ഒന്നും പെട്ടെന്നായിരുന്നില്ല, അതില്‍ സന്തോഷം

 

 

അച്ഛൻ കൃഷ്ണ മോഹനും അമ്മ സുജോത മോഹനുമൊപ്പം ശ്വേത
ADVERTISEMENT

പാട്ട് ആണ് എന്റെ വഴി എന്നറിഞ്ഞു തിരഞ്ഞെടുത്ത് അതിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്തായിരിക്കണം കരിയര്‍ എന്ന് ചിന്തിക്കേണ്ടി വന്ന സമയത്ത് കോര്‍പ്പറേറ്റ് കരിയര്‍ വേണ്ടെന്നു തീരുമാനിക്കാന്‍ ഒട്ടുമേ ആലോചിക്കണ്ടി വന്നില്ല. ഇന്ന് ആ നിമിഷം വരെയുള്ള സംഗീത ജീവിതത്തിലെ ഓരോ നിമിഷവും അത്രമേല്‍ നന്നായി ആസ്വദിക്കാനെനിക്കു കഴിഞ്ഞു. പ്രതീക്ഷകളുടെയോ ആഗ്രഹങ്ങളുടേയോ അമിത ഭാരമില്ലാതെ എന്നാല്‍ കരിയറിനെ കുറിച്ച് വളരെ ഗൗരവമായി കണ്ടാണ് മുന്നോട്ട് പോയത്. അതായിരിക്കാം സ്റ്റുഡിയോയിലേക്കുള്ളതായാലും വേദികളിലേക്കുള്ളതായാലും എന്റെ ഓരോ യാത്രയും കഴിഞ്ഞ് ദിവസങ്ങള്‍ അവസാനിക്കുന്നത് അത്രമാത്രം സമാധാനപൂര്‍ണമായിട്ടാണ്. തുടക്കവും അങ്ങനെ തന്നെയായിരുന്നു. സംഗീതമാണ് കരിയര്‍ എന്ന ഉറച്ച തീരുമാനമെടുക്കുമ്പോഴും ഇങ്ങനെയൊക്കെയായിരുന്നു ചിന്തിച്ചതും. ഒരുപാട് സിനിമാഗാനങ്ങള്‍ പാടണമെന്നോ ഒരുപാട് ഹിറ്റുകള്‍ കിട്ടണമെന്നോ പുരസ്കാരങ്ങളും പ്രശസ്തിയും കിട്ടണമെന്നോ ചിന്തിച്ചിരുന്നില്ല. അങ്ങനെ തന്നെയാണ് പിന്നീട് എന്റെ ഗ്രാഫ് പോയതും. ലജ്ജാവതി പോലെയോ നെഞ്ചുക്കുള്ളേ പോലെയോ ഉള്ള വൈറല്‍ ഹിറ്റുകളോ സെന്‍സേഷണല്‍ ഹിറ്റുകളോ എന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. വന്‍ വീഴ്ചകളോ വന്‍ ഉയര്‍ച്ചകളോ ഉണ്ടാകാതെ നല്ലൊരു പാട്ട് പോലെ ഒരൊഴുക്കിലാണത് പോകുന്നതും. പടിപടിയായൊരു ഉയര്‍ച്ചയാണ് എന്റെയും ആഗ്രഹം. കാരണം നമുക്ക് നമ്മളെ വിലയിരുത്താനും സമ്മര്‍ദ്ദങ്ങളില്ലാതെ പാട്ടില്‍ നമ്മളെക്കൊണ്ട് കഴിയും വിധം പഠിക്കാനും സാധിക്കും. സംഗീതം എന്നാല്‍ കഴിയും വിധം പഠിക്കുന്നുണ്ട് ഇപ്പോള്‍. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട് എന്നില്‍ നിന്നും ഇനിയും കേള്‍ക്കാനാഗ്രഹിക്കുന്ന ഒരുപാട് മനുഷ്യരെ ജീവിതത്തില്‍ കിട്ടി. അത് മറ്റൊരു വലിയ സന്തോഷം. സംഗീതാത്മകമായൊരു ജീവിതമാണ് എന്നും ആഗ്രഹിച്ചത്. ഹിറ്റുകള്‍ക്കപ്പുറം നല്ല പ്രോജക്ടുകളുടെ ഭാഗമായി സ്റ്റുഡിയോകളിലും വേദികളിലുമായി ജീവിതം മുന്നോട്ട് പോകണം എന്നാണു ചിന്തിക്കുന്നത്. അതിനപ്പുറം മറ്റൊന്നുമില്ല.

 

 

സുജുവിന്റെ മോള് പാടിത്തുടങ്ങിയെന്ന് പറഞ്ഞില്ലല്ലോ...

ശ്വേത മോഹൻ
ADVERTISEMENT

 

 

എനിക്കിതുവരെ സംഗീത രംഗത്തു നിന്നും അല്ലാതെയും കിട്ടുന്ന സ്‌നേഹത്തിന് ഒരേയൊരു കാരണം അമ്മയാണ്. അമ്മയോടുളള സ്‌നേഹമാണ്, പ്രത്യേകിച്ച് മലയാളികള്‍ എന്നോടു കാണിക്കുന്നത്. ആദ്യമായി എന്റെ സ്വരം റെക്കോഡ് ചെയ്യുന്നത് റഹ്‌മാന്‍ സാറാണ്. കുച്ചി കുച്ചി രാക്കമ്മ എന്ന ചില്‍ഡ്രന്‍സ് കോറസിലൊരു ശബ്ദം എന്റേതായിരുന്നു. സര്‍ എന്നെ വിളിക്കാന്‍ കാരണം തന്നെ അമ്മയോടുള്ള പരിചയമാണ്. അതു കഴിഞ്ഞ് ആദ്യഅവസരമായി പാടിയ സിനിമ ഗാനം കിട്ടുന്നത് ഇളയരാജ സാറിന്റെ മകന്‍ കാര്‍ത്തിക് രാജയിലൂടെയാണ്. അതിനു കാരണം രാജാ സാറിന്റെ മകള്‍ ഭവതരിണി അക്ക എന്നെ നവരാത്രിക്കു ക്ഷണിച്ചതാണ്. ആ ക്ഷണം പോലും അമ്മ കാരണമല്ലേ. അവിടെ വച്ച് കാര്‍ത്തിക് രാജ പറഞ്ഞു, അമ്മേടെ മോള് തീര്‍ച്ചയായും പാടുമായിരിക്കുമല്ലോ. ഒന്ന് ശ്രമിച്ചു നോക്കിയാലോന്ന്. അങ്ങനെയാണ് ത്രീ റോസസ് എന്ന ചിത്രത്തില്‍ പാടുന്നത്. മലയാളത്തിലാദ്യം ദീപു ചേട്ടന്റെ (ദീപക് ദേവ്) സിനിമയിലായിരുന്നു. സംഗീതസംവിധായകര്‍ക്കു കൈമാറാന്‍ തയ്യാറാക്കി വച്ചിരുന്ന സിഡികളിലൊന്ന് അമ്മ ദീപു ചേട്ടന് കൊടുത്തപ്പോൾ സിഡി പിന്നെ കേള്‍ക്കാം ഇവിടെ വച്ചേക്കാം എന്നൊന്നുമല്ല പറഞ്ഞത്, അവിടെ വച്ച് തന്നെ അത് കേട്ടു അപ്പോള്‍ തന്നെ. രാജാ സാറ് ഞാന്‍ പാടുമെന്ന് അറിയുന്നത് ടിപ്പു എന്ന ഗായകന്‍ വഴിയാണ്. അദ്ദേഹം ഏതോ ഒരു മത്സരത്തില്‍ എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടിട്ട് സാറിനോട് പറയുകയായിരുന്നു. അമ്മയെ കുട്ടിക്കാലം മുതല്‍ പാടിക്കുന്നതല്ലേ. സാറിന്റെ മനസ്സില്‍ അമ്മയ്ക്കപ്പോഴും ആ പ്രായമായിരുന്നു. അതുകൊണ്ടു ഞാന്‍ വലിയ കുട്ടിയായി പാടുന്നു എന്നത് വലിയ കൗതുകമായിരുന്നു. ഔസേപ്പച്ചന്‍ സാറിന് അമ്മയോടു പരാതിയായിരുന്നു. എന്നാലും സുജു, മോള് പാടുമെന്ന് എന്നോടു പറഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഹ്‌മാന്‍ സർ സിഡി കിട്ടിയ ഉടനെ എന്നെ സ്റ്റുഡിയോയിലേക്കു വിളിപ്പിച്ച് പാട്ട് കേള്‍ക്കുകയും പിന്നെ പാടിപ്പിക്കുകയുമായിരുന്നു. മലയാളത്തിലെ എന്റെ ആദ്യത്തെ ഹിറ്റും പുരസ്കാരവും സമ്മാനിച്ച കോലക്കുഴല്‍ വിളി കേട്ടാല്‍ എന്ന പാട്ടിലേക്കു ജയചന്ദ്രന്‍ ചേട്ടന്‍ ആദ്യം അമ്മയെയാണ് വിളിക്കുന്നത്. അമ്മയാണ് പറയുന്നത് വിജയ് യേശുദാസിനൊപ്പം ശ്വേത പാടിയാലല്ലേ കൂടുതല്‍ രസമുണ്ടാകുക, ഒന്ന് ശ്രമിച്ചു നോക്കൂ എന്ന്. ഇതെല്ലാം നടന്നത് ഒരിക്കലും ഞാന്‍ എന്തോ പ്രത്യേകതയുള്ള ഒരാളായതു കൊണ്ടല്ല മറിച്ച് ഇക്കാലളവിനിടയില്‍ അമ്മ അവരില്‍ ഉണ്ടാക്കിയെടുത്ത വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിഫലനമാണ്.

അമ്മ സുജാത മോഹനൊപ്പം ശ്വേത

 

 

അതൊക്കെ ശരിയാണ്, എങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട്

ശ്വേത മോഹൻ

 

 

സംഗീതവുമായി ഒരു പശ്ചാത്തലവുമില്ലാതെ വരുന്ന ആര്‍ടിസ്റ്റുകള്‍ നേരിടുന്നതു പോലെ ഒരു ബുദ്ധിമുട്ടും ഞാന്‍ അനുഭവിച്ചിരുന്നില്ല. അമ്മ കാരണമാണത്. പക്ഷേ അവിടെ നമുക്കൊരു സ്ഥാനമുണ്ടാക്കിയെടുക്കണമെങ്കിലോ, കരിയര്‍ കെട്ടിപ്പടുക്കണമെങ്കിലോ കഴിവും ആത്മവിശ്വാസവും പിന്നെ അധ്വാനിക്കാനുള്ള മനസ്സും ഒരേപോലെ വേണം. ഏത് സിങ്ങറുടെ മക്കളായാലും ജീവിതകാലം മുഴുവന്‍ അവരുടെ നിഴലില്‍ തന്നൊയായിരിക്കും അവര്‍. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കൊപ്പം ആ നിഴല്‍ തീര്‍ക്കുന്ന സമ്മര്‍ദവും നമുക്കൊപ്പം കാണും. ഞാനും അത് തന്നെയാണ് നേരിടുന്നത്. പക്ഷേ ആ സമ്മര്‍ദ്ദം പോസിറ്റിവ് ആയിട്ടാണ് എടുക്കുന്നത്. അമ്മയുടെ പാട്ടുകള്‍ കേട്ടിഷ്ടപ്പെട്ടവരുടെ മുന്നില്‍ പാടാനെത്തുമ്പോള്‍ ആ സ്‌നേഹം എനിക്കും കൂടി പകര്‍ന്നു കിട്ടും. താരതമ്യവും അവരുടെ പ്രതീക്ഷ തീര്‍ക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കും മീതെയാണ് ആ സ്‌നേഹമെത്തുക. അതൊരു വലിയ ഊര്‍ജ്ജമാണ്.

 

 

ശ്വേത മോഹൻ

എല്ലാം അറിഞ്ഞുകൊണ്ടല്ലേ വന്നത്... അതുകൊണ്ട്...

 

 

ഭാവിയെ കുറച്ച് ചിന്തിക്കാറുണ്ട്. നമ്മുടെ നിലനില്‍പ്പിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാകില്ലല്ലോ. പക്ഷേ അതൊരിക്കലും ഒരു തരത്തിലും നെഗറ്റീവ് ആയി ബാധിച്ചിട്ടില്ല. ഒന്നാമത്തെ കാരണം എല്ലാ മാസവും പാട്ടും സംഗീതപരിപാടികളും ഉണ്ടാകില്ലെന്നും കരിയറിലെ ഓരോ ഘട്ടവും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരിക്കും എന്നുമറിഞ്ഞുകൊണ്ടാമല്ലോ ഓരോരുത്തരും സംഗീതരംഗത്തേക്കു കടന്നുവന്നത്. സംഗീതത്തേയും ആ രംഗത്തേയും കൂടുതല്‍ നന്നായി പഠിച്ചുകൊണ്ടേയിരിക്കണമെന്നും അവസരങ്ങളോടു തുറന്ന സമീപനമാണു വേണ്ടതെന്നും നിരന്തരം ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കുകയാണ്. അതാണ് ചെയ്യുന്നത്. നമ്മള്‍ നല്ലൊരു സിംഗറായിരിക്കുകയും നല്ല സ്വരം നിലനിര്‍ത്തുകയും ചെയ്യുന്നിടത്തോളവും കാലം പാട്ടുകള്‍ നമ്മളെ തേടിയെത്തുമെന്നാണ് എന്റെ പോളിസി. അനുഭവങ്ങള്‍ അതാണ് പഠിപ്പിച്ചിട്ടുളളത്. പാട്ടു കേള്‍ക്കാന്‍ മനുഷ്യരുള്ളിടത്തോളം കാലം ആത്മവിശ്വാസവും നല്ല സ്വരവും ആത്മസമര്‍പ്പണവും ഉള്ള ഏതൊരാള്‍ക്കും പാട്ട് പാടാനുണ്ടാകും.

 

 

വേദികളിലാണെല്ലാം...

 

 

പാട്ടു പാടാനുള്ള കഴിവ് എത്രമാത്രം മികവുറ്റതാണെന്നും നമ്മുടെ പരമാവധി എത്രയാണെന്നും ബോധ്യപ്പെടുന്നതു വേദികളില്‍ പാടുമ്പോഴാണ്. സ്റ്റുഡിയോകളില്‍ റീടേക്ക് എടുക്കാം. വേദികളിലത് സാധ്യമല്ലല്ലോ. പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത്, വെറുതെ സംസാരിച്ചാല്‍ പോലും പാട്ടാക്കി മാറ്റാന്‍ കഴിയുന്ന ടെക്‌നോളജിയുള്ള കാലത്ത്. വേദികളില്‍ പാടുമ്പോള്‍ ഒരേ സമയം നമ്മളിലെ കഴിവ് കൂടുതല്‍ പരുവപ്പെടുക മാത്രമല്ല ആത്യന്തികമായി ഒരു ആര്‍ടിസ്റ്റ് ചെയ്യേണ്ട ആളുകളെ വിനോദിപ്പിക്കുകയെന്ന കാര്യം കൂടി സാധ്യമാകുകയാണ്. ഇത് രണ്ടും ഒരുപോലെ വേദിയില്‍ നടപ്പിലാക്കാന്‍ കഴിയുമ്പോഴാണ് മനോഹരമാകുന്നത്. അത് നമുക്ക് യാഥാർഥ്യമാക്കാന്‍ കഴിയുന്നിടത്ത് നല്ലൊരു സംഗീതജ്ഞയായി അടയാളപ്പെടുത്താനും നമ്മളെ ഇനിയും കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിച്ചെടുക്കാനും സാധിക്കും.

 

ഇയരാജ, എ.ആര്‍.റഹ്‌മാന്‍, യുവന്‍ ശങ്കര്‍ രാജ തുടങ്ങി ഒരുപാട് സംഗീതജ്ഞരുടെ ലൈവില്‍ പാടാന്‍ എനിക്ക് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഓരോന്നും പകരംവയ്ക്കാനാകാത്ത അനുഭവങ്ങളായിരുന്നു. സംഗീതജീവിതത്തിലും വ്യക്തിജീവിതത്തിലും. രാജാ സാറിന്റെ ലൈവിനു പോകുമ്പോള്‍ ഓരോ റിഹേഴ്‌സലും ഒരു മികച്ച സംഗീത ക്ലാസില്‍ പങ്കെടുക്കും പോലെയാണ്. ഓരോ പാട്ടിന്റെയും ഓരോ വാക്കും എടുത്ത് അത് എത്രമാത്രം ആഴത്തില്‍ പാടണമെന്നും അതെങ്ങനെ സാധിക്കുമെന്നും പറഞ്ഞു തരും. ബ്രെത് എവിടെ തുടങ്ങി എവിടെ നിര്‍ത്തണമെന്നു പോലും ഗായകരോട് അദ്ദേഹം പറഞ്ഞുതരും. എഴുപതുകളില്‍ ചെയ്ത അദ്ദേഹത്തിന്റെ മെലഡികള്‍ പാടുന്നതിനു വലിയ പ്രാധാന്യമാണു ഞാന്‍ നല്‍കുന്നത്. ഓര്‍ക്കസ്ട്രയും വോക്കലും ഒരുമിച്ച് ലൈവ് ആയി റെക്കോഡ് ചെയ്ത പാട്ടുകള്‍ പാടുമ്പോള്‍ ആ കാലത്തിനുണ്ടായിരുന്ന വലിയ സംഗീത പാരമ്പര്യത്തിലേക്ക് എത്തിപ്പെടാനൊരു ശ്രമമാകും അത്. റിയാലിറ്റി ഷോകളില്‍ കുട്ടികളോടു ഞാന്‍ അത് പറയാറുണ്ട്. അന്നത്തെക്കാലത്തെ പാട്ടുകള്‍ അതേപടി പാടി അനുകരിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്ന്. അത്രമാത്രം വലിയ സമ്പത്താണ് അക്കാലത്തെ ഓര്‍ക്കസ്‌ട്രേഷനും റെക്കോഡിങ്ങുമെല്ലാം.

 

റഹ്‌മാന്‍ സാറിന്റേതു മറ്റൊരു രീതിയാണ്. റെക്കോഡിങ്ങിലും ലൈവിലും സര്‍ വളരെ വ്യത്യസ്തനാണ്. റെക്കോഡിങ്ങിന്റെ സമയത്ത് നമുക്ക് എന്തെങ്കിലും ടെന്‍ഷനുണ്ടെങ്കില്‍ അതെല്ലാം മാറ്റിയെടുക്കും അദ്ദേഹം. അങ്ങനെയാകും സാറിന്റെ പെരുമാറ്റം. ലൈവില്‍ സര്‍ സ്വന്തം പാട്ടുകള്‍ തന്നെ മുഴുവനായും മാറ്റിയാകും അവതരിപ്പിക്കുക. അതും പെട്ടെന്നായിരിക്കും തീരുമാനിക്കുന്നത്. അതിനൊത്തു നമ്മള്‍ പാടാന്‍ തയ്യാറാകുമ്പോള്‍ അത് മറ്റൊരു അനുഭവമാകും. സാറിന്റെ ഓരോ ലൈവും അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ പാട്ടും അമ്മ പാടിയ റോജയിലെ ഹമ്മിങും സാറിന്റെ ഷോകളില്‍ ഞാന്‍ പാടിയത് ശ്രദ്ധ നേടിയിരുന്നു. അതൊക്കെ പക്ഷേ സാറിന്റെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നു. അതു പാടാന്‍ എന്നെ ഏല്‍പ്പിച്ചതും അത് നമുക്ക് ചെയ്യാന്‍ സാധിച്ചതും അഭിമാനകരമായ കാര്യമല്ലേ. അത് തരുന്ന ആത്മസംതൃപ്തി വലുതാണ്. കോറസിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും ആദ്യ കേള്‍വിയില്‍ തിരിച്ചറിയാനാകും അദ്ദേഹത്തിന്. പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകുന്നത്, ഒരു പാട്ടെങ്കിലും അവർക്കൊപ്പം പാടാന്‍ കഴിയുന്നതു ജീവിതത്തിലെ തന്നെ ഏറ്റവും അമൂല്യമായ നിമിഷങ്ങളിലൊന്നാകും.

 

 

അന്ന് അമ്മ ഇന്ന് ഞാന്‍

 

 

അടുത്തിടെ റഹ്‌മാന്‍ സാറിന്റെ രണ്ട് പാട്ടുകള്‍ പാടി. രണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയന്‍കുഞ്ഞിലെ പാട്ട് കരിയറിലെ തന്നെ അടയാളപ്പെടുത്തലാണ്. കാരണം സര്‍ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തില്‍ വന്നപ്പോള്‍ എനിക്കതിന്റെ ഭാഗമാകാനായി. അതിനു മുന്‍പ് സര്‍ മലയാളത്തില്‍ ചെയ്തപ്പോള്‍ അതില്‍ അമ്മയും ദാസമ്മാമയുമൊക്കെ (കെ.ജെ.യേശുദാസ്) പാടി. പിന്നീടിപ്പോള്‍ എനിക്കും വിജു ചേട്ടനും (വിജയ് യോശുദാസ്) പാടാന്‍ സാധിച്ചു. എനിക്കത് വലിയ യാദൃച്ഛികതയായി തോന്നി, സന്തോഷവും. ആ ചിത്രത്തിലെ പാട്ടിന്റെ റിക്കോഡിങ് സമയത്തും ലൈവിലും ഒരുപാടു സന്തോഷത്തോടെയാണു പാടിയത്. അബുദാബിയിലെ ലൈവില്‍ ഒരുപാട് മലയാളികളുണ്ടായിരുന്നു. അവരെല്ലാം ആ പാട്ട് പാടിയപ്പോള്‍ നല്ല വൈബിലായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുറച്ചാളുകള്‍ക്കു മുന്‍പില്‍ നിന്നു പാടുന്നതു പോലെ തോന്നി അപ്പോള്‍.

 

 

അവരല്ലേ എല്ലാം

 

 

സൗണ്ട് എൻജിനീയര്‍മാരെ മറക്കാനാകില്ല. ചിലരെ കുറിച്ചു നമ്മള്‍ പറയാറില്ലേ, നമ്മളും അവരും ഒരേ വേവ്‌ലെങ്ത് ആണ് ഒരുപോലെ വൈബ് ആണ് എന്നൊക്കെ. അത് ഒരു സിങ്ങറിന്റെയും സൗണ്ട് എൻജിനീയറിന്റെയും ഇടയില്‍ വരുമ്പോഴാണ് പാട്ടുകള്‍ ഏറ്റവും മനോഹരമായി റെക്കോഡ് ചെയ്യപ്പെടുന്നത്. നമ്മുടെ പാടാനുള്ള കഴിവിന്റെ കയറ്റിറക്കങ്ങളും പരമാവധിയും പോരായ്മയും നന്നായി തിരിച്ചറിയുന്ന ഓഡിയോ എൻജിനീയര്‍മാരുണ്ടെങ്കില്‍ ധൈര്യമായി പാടാം. എല്ലാ മികച്ച സംഗീതജ്ഞര്‍ക്കൊപ്പവും അത്രതന്നെ മികവുറ്റ ഓഡിയോ എൻജിനീയര്‍മാരും കാണും. ലൈവിലും റെക്കോഡിങ്ങിലും അവരുടെ പങ്കാളിത്തം മറക്കാനാകില്ല. ചിലപ്പോള്‍ എനിക്കു തന്നെ തോന്നിയിട്ടുണ്ട് എനിക്കിത്രമാത്രം നന്നായിട്ടു പാടാനാകുമോ എന്നൊക്കെ. അങ്ങനെ തോന്നുന്നത് നമ്മുടെയും ഓഡിയോ എൻജിനീയറുടെയും കഴിവും ഒരുപോലെ മികവാര്‍ന്ന രീതിയില്‍ സമന്വയിക്കപ്പെടുമ്പോഴാണ്. സ്റ്റുഡിയോയിലേതു പോലെ തന്നെ പ്രധാനമാണ് ലൈവ് ഷോകളിലെ എൻജിനീയര്‍മാരും. ഏതാനും ചില ഷോകളില്‍ സ്വരം വയ്യാതെ പോയി ഞാൻ പാടിയിട്ടുണ്ട്. ആര്‍ക്കും മനസ്സിലാകില്ല നമ്മുടെ വോയ്‌സിന്റെ പ്രശ്‌നങ്ങളൊന്നും. അത്രയ്ക്കു മികച്ച രീതിയിലായിരിക്കും നമ്മുടെ വോയ്‌സ് പുറത്തേക്ക് പോകുന്നത്. അതെല്ലാം സൗണ്ട് എൻജിനീയര്‍മാരുടെ മികവാണ്,.

 

 

ചെന്നൈ ജീവിതം... പിന്നെ ശ്രേഷ്ഠയും

 

 

ചെന്നൈയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും ജീവിക്കുന്നതും. നമ്മള്‍ എവിടെ ജീവിക്കുന്നുവോ അവിടുത്തെ സംഗീത പാരമ്പര്യം നമ്മളെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കര്‍ണാടിക് സംഗീതം അഭ്യസിക്കുന്നവര്‍ക്കും സിനിമ സംഗീതത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കും ചെന്നൈ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ആസ്വാദകരാലും സംഗീതജ്ഞരാലും സമ്പന്നമാണ് ചെന്നൈ. എല്ലാ ഡിസംബറിലും നടക്കുന്ന മാര്‍ഗഴി സംഗീതോത്സവും ചെന്നൈയുടെ മുഖങ്ങളിലൊന്നാണ്. ശാസ്ത്രീയ സംഗീതത്തിനും സിനിമ സംഗീതത്തിനും നാടന്‍ സംഗീതത്തിനും ഒരുപോലെ വേരുകളും വേദികളും മികച്ച ആസ്വാദകരും ഇന്ന് ചെന്നൈയിലുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരും പരിപാടി ഇല്ലാതെ ചെന്നൈയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അത്തരമൊരു അന്തരീക്ഷം നമ്മളെ സ്ഥിരോത്സാഹികളാക്കും.

 

പിന്നെ ജീവിതത്തില്‍ ഇപ്പോള്‍ സമയക്രമീകരണമാണു പ്രശ്നം. ഞാന്‍ റെക്കോഡിങ്ങിനും സ്റ്റേജ്ഷോകള്‍ക്കും പോകുമ്പോള്‍ മകളെ നോക്കാന്‍ എന്റെ അമ്മയും അമ്മൂമ്മയും അച്ഛനും ഒക്കെയുണ്ട്. എങ്കിലും നമ്മുടെ ഉത്തരവാദിത്തം മാറുന്നില്ലല്ലോ. പണ്ടത്തെ പോലെ പ്രഫഷനില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക്് ഇഷ്ടമുള്ള സമയം എന്നൊന്നുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ഉള്ള സമയത്ത് പരമാവധി കാര്യങ്ങള്‍ എന്ന നിലയ്ക്ക് കാര്യങ്ങള്‍ മാറി. എങ്കിലും അന്നും ഇന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കാറുണ്ട്.

 

 

 

അതിനിപ്പോഴും എവിടെയാണിടം

 

 

സ്വതന്ത്ര ആല്‍ബങ്ങള്‍ കൂടി ചെയ്യണമെന്നത് ഒരുപാട് ഗായകരുടെ ആഗ്രഹം തന്നെയാണ്. തൊണ്ണൂറുകള്‍ സമാന്തര സംഗീതത്തിന്റെ സുവര്‍ണകാലം ആയിരുന്നു. ഇപ്പോഴും ആ മേഖല സജീവമായുണ്ട്. പക്ഷേ നമ്മുടെ മാര്‍ക്കറ്റും ആളുകളും അതെത്രമാത്രം ഉള്‍ക്കൊള്ളുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. അടുത്തിടെ ഏറ്റവും ഹിറ്റായ ഒരു ആല്‍ബം എന്‍ജോയ് എന്‍ജാമി ആണ്. അതിനപ്പുറം ഒരുപാട് ആല്‍ബങ്ങള്‍ ഇറങ്ങുന്നുണ്ട്. അതിനെല്ലാം എന്ത് സംഭവിക്കുന്നു എന്ന് നമുക്കറിയില്ല. ആല്‍ബം നിര്‍മിക്കാന്‍ പൈസ മുടക്കുന്ന ആളിന് മുടക്കിയ പൈസ പോലും ചിലപ്പോൾ തിരിച്ചുകിട്ടാത്ത സാഹചര്യം വരും. ക്വാളിറ്റിയുടെ പ്രശനം മാത്രമല്ല അത്. പാട്ടിെന്റ തീമും ഒരുപക്ഷേ ജനകീയമായ ഒന്നാകില്ല. അതുകൊണ്ട് വേണ്ടത്ര ശ്രദ്ധയും കിട്ടില്ല. സമാന്തര സംഗീതത്തെ സിനിമ സംഗീതം പോലെ ശ്രദ്ധിക്കുന്ന കാലം വരുമായിരിക്കും.

 

English Summary: Interview with singer Shweta Mohan on her 12 years long musical journey