മലയാളികളുടെ സംഗീതപ്രിയത്തോടൊപ്പം ഗൃഹാതുരതയുടെ മാധുരി കൂടി ചേർത്തുവച്ച സ്വരമാണ് ഗായകൻ ജി. വേണു ഗോപാലിന്റേത്. മലയാളസിനിമാ ലോകത്ത് കൈനിറയെ മെലഡിഗാനങ്ങൾ സമ്മാനിച്ചു കഴിഞ്ഞ വേണുഗോപാൽ ഇപ്പോൾ സംഗീതസംവിധാനരംഗത്തേക്കുകൂടി കടന്നിരിക്കുകയാണ്. ജിൻസൺ ഇരിട്ടി എഴുതി സംവിധാനം ചെയ്യുന്ന ‘ബിഹൈൻഡ്’ എന്ന ചിത്രത്തിനുവേണ്ടിയാണ് വേണുഗോപാൽ സംഗീതമൊരുക്കിയത്. ഇത്രയും കാലം സംഗീതലോകത്തുണ്ടായിരുന്നിട്ടും വേണുഗോപാൽ സംഗീതസംവിധാനരംഗത്തേക്കു കടന്നു വരാതിരുന്നത് എന്തുകൊണ്ടാണ്? ന്യൂജനറേഷൻ സംഗീതസംവിധായകരെക്കുറിച്ച് എന്താണ് അഭിപ്രായം? ന്യൂജനറേഷൻ സിനിമകളിൽ പാട്ടിന്റെ പ്രസക്തി കുറഞ്ഞുവരുന്നുണ്ടോ? സിനിമാസംഗീത രംഗത്ത് ചില ലോബികൾ നിലനിന്നിരുന്നതായും ഇതുമൂലം ചിലർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും മുൻപ് കേട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ലോബികൾ ഉണ്ടോ? സമൂഹമാധ്യമങ്ങള്‍ എങ്ങനെയാണു സംഗീത ലോകത്തു മാറ്റം വരുത്തിയത്? എല്ലാറ്റിനും ഉത്തരം നൽകുകയാണ് ജി.വേണുഗോപാൽ. അദ്ദേഹത്തിന്റെ സംഗീതവിശേഷങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ഇത്രയും കാലം സംഗീതലോകത്തുണ്ടായിരുന്നു, എന്നിട്ടും സംഗീതസംവിധാനരംഗത്തേക്കു കടന്നു വരാതിരുന്നത് എന്തുകൊണ്ടാണ്?

Image credit: G Venugopal Facebook

സംഗീതം തന്നെയായിരുന്നു ഇത്രയും കാലത്തെ ജീവിതം. ഇപ്പോഴും അങ്ങനെത്തന്നെയാണ്. മനപ്പൂർവം സംഗീതസംവിധാനം വേണ്ടെന്നുവച്ചതല്ല. അതിനുള്ള സാഹചര്യങ്ങൾ വന്നില്ല. സമയവും ഇല്ലായിരുന്നു. പക്ഷേ കവിതകൾക്കും ആൽബങ്ങൾക്കുമൊക്കെ സംഗീതം നൽകിയിട്ടുണ്ട്. ഒരു സിനിമയ്ക്കു സംഗീതസംവിധാനം ചെയ്തെങ്കിലും നിർഭാഗ്യവശാൽ അതു പുറത്തിറങ്ങിയില്ല. ഒരുപക്ഷേ ഇപ്പോഴായിരിക്കണം അതിനുള്ള സമയമായത്. ഈ യാദൃശ്ചികത സത്യത്തിൽ എന്നെത്തന്നെ വിസ്മയിപ്പിക്കുന്നുണ്ട്.

ADVERTISEMENT

ഒരുപാട് പുതുതലമുറ സംഗീതസംവിധായകർ സിനിമയിൽ സജീവമായിക്കഴിഞ്ഞു. കോംപറ്റീഷൻ തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഓരോരുത്തരും അവരവരുടെ കയ്യൊപ്പുള്ള സംഗീതമാണ് ചെയ്യുന്നത്. കലയിൽ മൽസരബുദ്ധിക്കു പ്രസക്തിയില്ല. ഗായകൻ എന്ന നിലയിൽ മലയാളികൾ എന്നെ എത്രയോ മുൻപേ അംഗീകരിച്ചു കഴിഞ്ഞതാണ്. എന്നെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഈ തലമുറയിലുമുണ്ട്. അവർക്കു മുൻപിൽ ഇനി എനിക്ക് എന്നെത്തന്നെ തെളിയിക്കേണ്ട കാര്യമില്ല. പുതുതലമുറ സംഗീതസംവിധായകരുമായി താരതമ്യത്തിനു പ്രസക്തിയില്ല. ന്യൂജനറേഷൻ സംഗീതം വേറെ ഒരു ലെവലാണ്. ഞാനിപ്പോഴും മെലഡിയുടെ ആരാധകനാണ്. അങ്ങനെയുള്ള സംഗീതം ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്.

Image credit: G Venugopal Facebook

ADVERTISEMENT

ന്യൂജനറേഷൻ സംഗീതസംവിധായകരെക്കുറിച്ച് എന്താണ് അഭിപ്രായം?

വളരെ പ്രതിഭയുള്ളവരാണ് പലരും. അവർക്ക് കഴിവു പ്രകടിപ്പിക്കാൻ കൂടുതൽ സാധ്യതകളുണ്ട്. എന്റെയൊക്കെ തുടക്കകാലത്ത് ഒരു ഗായകനെ സംബന്ധിച്ചിടത്തോളം ആകാശവാണിയിലൂടെ പാടാൻ കഴിയുക എന്നത് വലിയ സ്വപ്നമായിരുന്നു. കാരണം പൊതുജനം നമ്മെ കേൾക്കാൻ അത്തരം പരിമിതമായ സാഹചര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അങ്ങനെയല്ല. എല്ലാവരും ആദ്യം താരമാകുന്നത് സോഷ്യൽ മീഡിയയിലാണ്. സോഷ്യൽ മീഡിയയിൽ അവർ പോസ്റ്റ് ചെയ്യുന്ന ചില പാട്ടുകളും പെർഫോമൻസുകളും വൈറലാകുന്നതോടെ അവരുടെ ജീവിതം മാറുന്നു. ഒരുപാട് ടിവി ചാനലുകൾ, സ്വകാര്യ എഫ്എമ്മുകൾ, യു‍ട്യൂബ് ചാനലുകൾ... എന്തെല്ലാം അവസരങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

സിനിമാസംഗീതരംഗത്ത് ചില ലോബികൾ നിലനിന്നിരുന്നതായും ഇതുമൂലം ചിലർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും മുൻപ് കേട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ലോബികൾ ഉണ്ടോ?

ഇപ്പോൾ അത്തരം ലോബികൾക്കു പ്രസക്തിയില്ല. സോഷ്യൽമീഡിയ സജീവമായതോടെ പ്രതിഭയുള്ള ആർക്കും സെലിബ്രിറ്റിയായി മാറാൻ കഴിയും. അങ്ങനെ വൈറലായവരെ ഒരു ലോബി വിചാരിച്ചാലും ‘ഒതുക്കാൻ’ കഴിയില്ല. നല്ല സംഗീതത്തിന് എല്ലാക്കാലവും ഡിമാൻഡുണ്ട്. ഒരു ലോബി വിചാരിച്ചാലും ഒരു കലാകാരനെയും തളച്ചിടാൻ കഴിയില്ല. 

Image credit: G Venugopal Facebook

പുതുതലമുറ ആസ്വാദകരെക്കുറിച്ച് എന്താണ് അഭിപ്രായം? പണ്ടത്തെപ്പോലെ സംഗീതം ആസ്വദിക്കപ്പെടുന്നുണ്ടോ?

Image credit: G Venugopal Facebook

അത് സംശയമാണ്. ഞാൻ നേരത്തേ പറഞ്ഞതുപോലെ സോഷ്യൽമീഡിയയും ചാനലുകളും എഫ്എമ്മുകളും വഴി സംഗീതം കൂടുതൽ ജനകീയമായിക്കഴിഞ്ഞെങ്കിലും സംഗീതത്തെ ഗൗരവപൂർവം ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവർ കുറഞ്ഞുവരുന്നു. അത് ആരുടെയും കുഴപ്പമല്ല, എല്ലാവരും തിരക്കുകളിലാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ, വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിലൊക്കെയാണ് പലരും പാട്ട് കേൾക്കുന്നത്. ആ ചെറിയ സമയത്തിനിടയിൽ തന്നെ എത്രയോ ചാനലുകളിലേക്കും എഫ്എം സ്റ്റേഷനുകളിലേക്കും അവർ സ്വിച്ച് ഓവർ ചെയ്യുന്നു. പാട്ട് കേൾക്കുന്നുണ്ട് അവർ. പക്ഷേ മുൻ തലമുറ ആസ്വദിച്ച അത്ര തീവ്രതയോടെ ആസ്വദിക്കുന്നുണ്ടോ എന്നതു സംശയമാണ്. പാട്ട് കേൾക്കാൻവേണ്ടി പാട്ടുകേൾക്കുന്നവർ ഇന്നു കുറവാണ്. തിരക്കുകൾക്കിടയിൽ സംഗീതത്തെ ക്യാപ്സ്യൂൾ പോലെ വിഴുങ്ങുകയാണ് പലരും.

ന്യൂജനറേഷൻ സിനിമകളിൽ പാട്ടിന്റെ പ്രസക്തി കുറഞ്ഞുവരുന്നുണ്ടോ?

ശരിയാണ്. ഇന്നത്തെക്കാലത്ത് കൂടുതലും പരീക്ഷണാത്മക ചിത്രങ്ങളാണ്. റിയാലിറ്റിയുമായി ചേർന്നു നിൽക്കുന്ന ‘റഫ്’ ആയ സിനിമകൾ. കാൽപനികത എന്നൊരു ഘടകം സിനിമകളിൽനിന്നു മാഞ്ഞുതുടങ്ങിയിരിക്കുന്നു. അത് കാലഘട്ടത്തിന്റെ മാറ്റമാണ്. അത്തരം സിനിമകളിൽ പാട്ടിന്റെ പ്രസക്തിയും കുറയുന്നു. ചിലപ്പോൾ നാലുവരി മാത്രം കേൾപ്പിച്ച് സിനിമയുടെ കഥാഗതിയുമായി ചേർന്നു പാട്ടു മുന്നോട്ടു പോകുന്നു. അല്ലെങ്കിൽ ചിലപ്പോൾ കഥാപശ്ചാത്തലത്തിനനുസരിച്ച് മുറിഞ്ഞുമുറിഞ്ഞാണ് ഗാനം കേൾക്കുക. ഇതൊക്കെ ഒരു സംഗീതാസ്വാദകനെന്ന നിലയിൽ  നഷ്ടങ്ങളാണ്. പക്ഷേ നല്ല പാട്ടുകളില്ല എന്ന കാരണത്താൽ ഒരു സിനിമയും മോശമാകുന്നുമില്ല. കഥയ്ക്കാണ് പ്രാധാന്യം. മലയാളത്തിൽ ഒരു മ്യൂസിക്കൽ മൂവി നാം കണ്ടിട്ട് എത്ര നാളായി? സിനിമയുടെ തുടക്കകാലത്ത് പാട്ടുകൾ എണ്ണത്തിൽ വളരെ കൂടുതലായിരുന്നു. പ്രണയവും സങ്കടവുമെല്ലാം നാം പാടിയാണ് കേട്ടത്. ഇന്നത് പറഞ്ഞുപറഞ്ഞുപോകുന്നു. അതാണ് ട്രെൻഡ്. ചിലപ്പോൾ കുറച്ചുകഴിഞ്ഞ് സംഗീതം കൂടുതൽ ആവേശത്തോടെ സിനിമയിലേക്കു തിരികെ വരുമായിരിക്കും.

സംഗീതം കൂടുതൽ വാണിജ്യപരമായി മാറിയെന്നു തോന്നുന്നുണ്ടോ?

അങ്ങനെ ഏകപക്ഷീയമായി പറയാൻ കഴിയില്ല. പണ്ടുകാലത്ത് ഒരു സിനിമയുടെ പാട്ടുകൾ ഇത്ര രൂപയ്ക്കെന്നു പറഞ്ഞ് വാങ്ങാൻ ആളുണ്ടായിരുന്നു. സിനിമാപ്പാട്ടുകളുടെ കാസറ്റുകളും സിഡികളും എത്രയെണ്ണമാണ് വിറ്റുപോയത്. കാസറ്റും സിഡിയും ഇല്ലാതായി. സംഗീതം സിനിമയ്ക്കു പുറത്തേക്കു വളർന്നു. സ്റ്റേജ്ഷോകൾക്ക് എത്രമാത്രം ജനങ്ങളാണ് ആവേശത്തോടെ ടിക്കറ്റെടുത്തു കയറുന്നത്. പാട്ടുകളുടെ കവർ വെർഷനുകൾ ഹിറ്റാകാൻ തുടങ്ങി. ഹിറ്റായ പാട്ടുകൾ ഇംപ്രവൈസ് ചെയ്ത് സ്റ്റേജ് ഷോകളിൽ ബാൻഡുകൾ അവതരിപ്പിക്കാൻ തുടങ്ങി. പണ്ട് ഗാനമേള മാത്രമായിരുന്നു ഗായകർക്ക് സിനിമയ്ക്കു പുറത്തുള്ള അവസരം. ഇപ്പോൾ ഗാനമേളകളുടെ കെട്ടുംമട്ടും മാറി. എന്തൊക്കെ മാറിയാലും സംഗീതം ഇപ്പോഴും സജീവമായി നിലനിൽക്കുന്നു എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. 

‘കാന്താര’ എന്ന ചിത്രത്തിലെ സംഗീതവുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധിച്ചുകാണുമല്ലോ. ഇത്തരം വിവാദങ്ങളോടുള്ള നിലപാട് എന്താണ്?

സംഗീതം അടിസ്ഥാനപരമായി രാഗങ്ങളിൽ അധിഷ്ഠിതമാണ്. ഏതു ഗാനം ഏതു സംഗീതത്തിൽ ചിട്ടപ്പെടുത്തിയാലും അതിന്റെ അടിസ്ഥാനം ഏതെങ്കിലും ഒരു രാഗമായിരിക്കും. എന്നു കരുതി ആ ഗാനങ്ങളെല്ലാം കോപ്പിയടിയാണെന്നു പറയാൻ കഴിയില്ല. ഒരു സ്വാധീനവുമില്ലാതെ ഒരു ഗാനവും ചിട്ടപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടാണ് ചില പാട്ടുകൾക്ക് മറ്റു ചില മുൻകാല ഗാനങ്ങളോട് സാദൃശ്യം തോന്നുന്നത്. പക്ഷേ ആ സ്വാധീനം എത്രമാത്രമാകാം എന്നതാണ് പ്രസക്തമായ കാര്യം. സംഗീതസംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകണം. അല്ലാതെ അന്ധമായ അനുകരണമോ ആവർത്തനമോ ആകുമ്പോഴാണ് പ്രശ്നം. 

അഥവാ ഏതെങ്കിലും ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ അതു തുറന്നു പറയുന്നതിൽ എന്തിന് മടി കാണിക്കണം? അത് കലാകാരന്റെ മഹത്വം വർധിപ്പിക്കുകയേയുള്ളൂ. ഒരേസമയം പൂർവ സംഗീതജ്ഞനു നൽകാവുന്ന ഒരു ഗുരുദക്ഷിണകൂടിയാകുമത്. സംഗീതം ആരുടെയും കുത്തകയല്ല. പരസ്പരമുള്ള കൊടുക്കൽവാങ്ങലുകളും വിനിമയങ്ങളും അതിൽ സംഭവിച്ചുകൊണ്ടേയിരിക്കും. അല്ലാതെ പൂർണമായും മൗലികമെന്നു പറയാവുന്ന ഒരു സൃഷ്ടി സാധ്യമാണോ എന്നതു സംശയമാണ്. വ്യത്യസ്തതയ്ക്കു വേണ്ടിയാണ് ഓരോ സംഗീതജ്ഞനും ശ്രമിക്കേണ്ടത്. അത്തരം ഗാനങ്ങൾക്ക് ഒരു വിവാദവും വെല്ലുവിളി ഉയർത്തില്ല. 

എങ്ങനെയാണ് ‘ബിഹൈൻഡ്’ എന്ന സിനിമയുടെ സംഗീതസംവിധായകനാകുന്നത്?

യുകെ ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിൻസൺ ഇരിട്ടി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഹൈൻഡ്’. രശ്മി പ്രകാശ് രാജേഷ് ആണ് വരികൾ എഴുതിയത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകാമോ എന്ന് രശ്മിയും സംവിധായകൻ ജിൻസണും എന്നോട് ആവശ്യപ്പെടുകയായിരുന്നു. "ചാരത്തു നിന്നും" എന്നു തുടങ്ങുന്ന ഗാനം ഓൺലൈൻ, സോഷ്യൽ മീഡിയകളിലൂടെ റിലീസ് ചെയ്തപ്പോൾ വളരെ നല്ല പ്രതികരണം ലഭിച്ചതിൽ സന്തോഷം തോന്നുന്നു.  ഞാനും നവാഗത ഗായിക അജ്മൽ ഫാത്തിമ പർവീണും ചേർന്നാണ് ആലപിച്ചത്. ഹൃദയവേണു ക്രിയേഷൻസ് യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനത്തിന് ആസ്വാദകരിൽനിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 

എന്താണ് ഈ ഗാനത്തിന്റെ പശ്ചാത്തലം?

സംഗീതത്തിനു വളരെ പ്രാധാന്യമുള്ളൊരു കഥാമുഹൂർത്തത്തിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. അച്ഛനും അമ്മയും മകളുമുള്ളൊരു കൊച്ചുകുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അച്ഛനെ പെട്ടെന്നു കാണാതാകുന്നു. അമ്മയും മകളും അച്ഛനെ തിരഞ്ഞ് അലഞ്ഞ് ഒടുവിൽ ഒരു കാട്ടിനകത്തെത്തുന്നു. അവിടെ ഒരു പ്രത്യേക ഇടത്ത് അച്ഛന്റെ സാന്നിധ്യം അവർക്ക് അനുഭവപ്പെടുന്നു. വൈകാരികമായ ആ മുഹൂർത്തത്തിൽ സംഭവിക്കുന്ന ഗാനത്തിനാണ് ഈണം നൽകിയത്. എന്റെ സ്വരം മലയാളികൾ സ്വീകരിച്ചതുപോലെ എന്റെ സംഗീതവും അവർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ.

English Summary: Singer G Venugopal Turns Music Director; Exclusive Interview