''എന്തിനാണ് 'ലേഡി സൂപ്പർ സ്റ്റാർ' എന്ന ലേബൽ? ചിലപ്പോൾ നിശബ്ദതയാണ് നല്ലത്''
‘‘ഇതാ ആ നായികയെ നോക്കൂ എന്നു പറഞ്ഞു കാണിച്ചുകൊടുക്കാൻ തടിച്ച, ഇരുണ്ട നിറമുള്ള സ്ത്രീകളുണ്ടോ മലയാള സിനിമയിൽ..?’’ ചോദിക്കുകയാണ് സയനോര. ഇപ്പോൾ ആ ചോദ്യമുയരുന്നത് സയനോര എന്ന ഗായികയിൽനിന്നു മാത്രമല്ല, അഭിനേത്രിയിൽനിന്നു കൂടിയാണ്. ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തിയിരിക്കുന്നു അവർ. എന്നു കരുതി പാട്ടിന്റെ വഴി വിട്ടിട്ടില്ല. അതാണിന്നും സയനോരയുടെ ജീവൻ. ഏറ്റവും പുതിയ സിനിമയുടെ സംഗീത സംവിധായികയാകാനും ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ, ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ആഹാ’ എന്നീ സിനിമകൾക്കു ശേഷം ‘സംഗീത സംവിധാനം–സയനോര ഫിലിപ്’ എന്നു തിരശീലയിൽ വീണ്ടും കാണാമെന്ന് ഉറപ്പിച്ചു പറയുന്നു ഈ മുപ്പത്തിയൊൻപതുകാരി. നടിയായുള്ള വരവിനെപ്പറ്റി, പുതിയ പ്രോജക്ടുകളെപ്പറ്റി, കുടുംബത്തെപ്പറ്റി എല്ലാം മനസ്സു തുറക്കുകയാണ് സയനോര. ഒപ്പം സൈബർ ലോകത്തെ വിമർശനങ്ങളെപ്പറ്റിയും ബോഡി ഷെയ്മിങ്ങിനെപ്പറ്റിയും വസ്ത്രസ്വാതന്ത്ര്യത്തെപ്പറ്റിയും സിനിമയിലെ സ്ത്രീ ഇടങ്ങളെപ്പറ്റിയും പോസ്റ്റ്പാർട്ടം ഡിപ്രഷനെപ്പറ്റിയുമെല്ലാം അനുഭവത്തിന്റെ മൂശയിൽ വാർത്തെടുത്ത കൃത്യമായ അഭിപ്രായമുണ്ട് സയനോരയ്ക്ക്. ആ വാക്കുകളിലേക്ക്...

∙ മഹത്വവൽക്കരിക്കപ്പെട്ട മാതൃത്വം പൊളിച്ചെഴുതിയ സിനിമയായിരുന്നു ‘വണ്ടർ വുമൺ’. സിനിമ നാലാമത് രാജ്യാന്തര വനിതാ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചു. എങ്ങനെയാണ് ആ സിനിമയിലേക്കെത്തിയത്...?
എന്തിനാണ് എന്നെ സിനിമയിലേക്കു വിളിച്ചതെന്ന് സംവിധായിക അഞ്ജലി മേനോനോട് ചോദിക്കാത്ത ദിവസമില്ലായിരുന്നു എന്നതാണു വാസ്തവം. സ്കൂൾ കാലഘട്ടത്തിൽ കഥാപ്രസംഗത്തിനു സമ്മാനം വാങ്ങിയിട്ടുണ്ടെന്നല്ലാതെ അഭിനയവുമായി യാതൊരു ബന്ധവുമില്ല. ഞാൻ കഥാപ്രസംഗത്തിനു സ്റ്റേജിൽ കയറിയിട്ടുണ്ടെന്നു പോലും അറിയാത്തയാൾ സിനിമയിലേക്കു വിളിക്കുന്നത് ആലോചിച്ചു നോക്കൂ. ഭാവനയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ കണ്ടാണ് അഞ്ജലി മേനോൻ എന്നെ സിനിമയിലേക്കു വിളിച്ചതത്രേ. ആ വിഡിയോയിൽ ഞാൻ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു. സിനിമാ സെറ്റ് അടിപൊളിയായിരുന്നു. ഞാൻ അമ്മയായ സമയത്ത് കടന്നുപോയ സാഹചര്യം ഓർക്കാൻ കൂടി വയ്യ. അന്ന് ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചു. കുഞ്ഞിനെ എടുക്കാൻ പോലും ചിലപ്പോഴാകില്ല. എന്നും കരച്ചിലായിരുന്നു. അന്നൊന്നും പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് എനിക്കറിയില്ല. എന്റെ മാതാപിതാക്കൾക്കും അറിയില്ല. പക്ഷേ, ‘വണ്ടർ വുമൺ’ ചെയ്യുമ്പോഴാണ് ഇങ്ങനെയെല്ലാം നമുക്ക് പരിശീലനം നേടാമല്ലേ എന്നു തോന്നുന്നത്. എത്രയോ കാര്യങ്ങളാണ് ആ സിനിമ വഴി ഞാനടക്കമുള്ളവർ പഠിച്ചത്.
∙ വസ്ത്രസ്വാതന്ത്ര്യം ഇപ്പോഴും സൈബർ ലോകത്തെ ‘ആങ്ങളമാർക്കു’ പിടികിട്ടിയിട്ടില്ല. ഇത്തരം വിഷയങ്ങൾക്കു പ്രതികരിക്കേണ്ടതല്ലേ?
എത്രയോ തവണ പ്രതികരിച്ചിരിക്കുന്നു. വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നതാണു സത്യം. എന്റെ കുഞ്ഞിനെ വരെ മോശമായി പറഞ്ഞ കമന്റുകളുണ്ടായിരുന്നു. സ്ക്രീൻ ഷോട്ട് അടക്കമെടുത്താണു പ്രതികരിച്ചത്. പക്ഷേ, ഇപ്പോഴെനിക്കറിയാം ചിലപ്പോൾ നിശബ്ദത നല്ലതാണെന്ന്. ചിലർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല. അവർ വിമർശിച്ചുകൊണ്ടേയിരിക്കും. നമ്മുടെ മനസ്സമാധാനമാണ് ഏറ്റവും വലുത്. അതുകൊണ്ട് ഇത്തരം വിമർശനങ്ങളെ ഇപ്പോൾ പരിഗണിക്കാറേയില്ല. ബോഡി ഷെയ്മിങ്ങിനും സമൂഹത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലല്ലോ.
∙ ഇരുണ്ട നിറം ഇപ്പോഴും നമുക്കിഷ്ടമല്ല...?
ഉറപ്പല്ലേ. ആരാണ് നല്ല തടിച്ച കറുത്ത സ്ത്രീയെ അവരുടെ പൂർണ സൗന്ദര്യത്തോടെ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്? സ്വഭാവ നടിമാരായി വന്നിട്ടുണ്ടാകാം. അതിനുമപ്പുറം, ഇതാ ആ നായികയെ നോക്കൂ എന്നു പറഞ്ഞു കാണിച്ചുകൊടുക്കാൻ തടിച്ച, ഇരുണ്ട നിറമുള്ള സ്ത്രീകളുണ്ടോ? ദ്രവീഡിയൻ നിറക്കാർക്ക് ആര്യൻ നിറം വേണമെന്നുള്ളതു പണ്ടു മുതൽക്കേയുള്ള നിർബന്ധബുദ്ധിയാണ്. ഞാൻ ഇരുണ്ട നിറത്തിലായതുകൊണ്ട് എന്റെ കൂടെ കളിക്കില്ലെന്നു പറഞ്ഞ കൂട്ടുകാരുണ്ട്. അന്നൊക്കെ കരുതിയിരുന്നത് എനിക്കെന്തോ കുഴപ്പമുണ്ടെന്നായിരുന്നു. വീട്ടിലെത്തി കരഞ്ഞിട്ടുണ്ട്. എന്താ അവരൊന്നും എന്റെ കൂടെ കളിക്കാത്തതെന്ന് അപ്പയോടും അമ്മയോടും ചോദിച്ചിട്ടുണ്ട്. പക്ഷേ, സിനിമയിലേക്ക് എത്തിയതോടെ, തീർച്ചയായും എന്റെ ആത്മവിശ്വാസം കൂട്ടണം എന്നു തോന്നി. ഇപ്പോൾ, നിറമോ വണ്ണമോ ഒന്നും പ്രശ്നമല്ല. ‘നീ തടിച്ചു പോയല്ലോ’ എന്നു പറഞ്ഞു വരുന്നവരുണ്ട്. ഭക്ഷണം ഉപേക്ഷിച്ചു തടി കുറയ്ക്കാൻ തൽക്കാലം ഞാനില്ലെന്നു പറഞ്ഞു മുങ്ങുകയാണ് ഇപ്പോൾ പതിവ്.
∙ സിനിമയിലേക്കു സ്ത്രീകൾ കൂടുതലായി വരുന്നു. സ്ത്രീസൗഹൃദമാണോ സിനിമാ സെറ്റുകൾ? ഇനിയും എത്ര മാറ്റം വരേണ്ടതുണ്ട്?
ഡബ്ല്യുസിസി (Women in Cinema Collective) പോലുള്ളവ മലയാള സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ സ്ത്രീകൾ സിനിമയുടെ സാങ്കേതിക മേഖലയിലേക്കു കൂടി കടന്നുവരുന്നതോടെ നല്ല മാറ്റങ്ങൾ ഇനിയും സംഭവിക്കും. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും വ്യത്യസ്തത വന്നില്ലേ. ഉറപ്പായും, സിനിമയും മാറുന്നുണ്ട്. കാഴ്ചപ്പാടുകളും.
∙ ലേഡി സൂപ്പർ സ്റ്റാർ, വനിതാ സംവിധായിക– ഇത്തരത്തിൽ സ്ത്രീയെ അടയാളപ്പെടുത്തേണ്ടതുണ്ടോ?
വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. അത്തരം അടയാളപ്പെടുത്തലുകൾ വീണ്ടും തരംതിരിവു സൃഷ്ടിക്കും. സ്ത്രീകൾ ഇത്തരം മേഖലകളിലേക്ക് ഉയരുന്നത് ആഘോഷിക്കാം. പക്ഷേ, സൂപ്പർ സ്റ്റാറിനു പകരം ലേഡി സൂപ്പർ സ്റ്റാർ എന്ന ലേബലൊന്നും ആവശ്യമില്ല.
∙ സിംഗിൾ പാരന്റ് ആണ് ഇപ്പോൾ?
വിവാഹമോചിതയല്ല. പക്ഷേ, സിംഗിൾ പാരന്റാണ് ഇപ്പോൾ. എനിക്കു കിട്ടിയ വലിയ സൗഭാഗ്യമാണ് എന്റെ മകൾ. എത്ര വലിയ പ്രശ്നമുണ്ടെങ്കിലും അവളെ കെട്ടിപ്പിടിച്ചു കിടന്നാൽ കിട്ടുന്ന സന്തോഷവും സമാധാനവും പറഞ്ഞറിയാക്കാനാകില്ല. അവളും ഞാനും സിംഗിൾ പാരന്റ് എന്നതിലൂടെ കടന്നു പോകുകയാണ്. നല്ലപോലെ മനസ്സിലാക്കുന്ന കുട്ടിയാണ്. പക്ഷേ, തീർച്ചയായും അവൾക്കും ബുദ്ധിമുട്ടുണ്ടാകും. അവളുടെ കൂട്ടുകാരിൽ ചിലരും സിംഗിൾ പാരന്റ് കുട്ടികളാണ്. അവർ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള ചർച്ചകൾ അവർ തമ്മിൽ നിരന്തരം നടക്കുന്നുണ്ട്. അവളും ഞാനും ഇതിനോട് ഒരുപോലെ പൊരുത്തപ്പെടുമെന്നു തന്നെയാണു വിശ്വാസം. പിന്നെ, എന്റെ മാതാപിതാക്കൾ എനിക്കു ബലമാണ്. അപ്പയുടെ കാൽ മുറിച്ചു കളഞ്ഞിട്ടും ഇതുവരെ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല. അപ്പയ്ക്കറിയാം അപ്പ രക്ഷപ്പെട്ടതാണെന്ന്. അമ്മ ഇപ്പോഴാണ് ബിഎ എൽഎൽബി പൂർത്തിയാക്കി പ്രാക്ടീസ് തുടങ്ങിയത്. അത്രയും പോസിറ്റീവായി ജീവിതത്തെ കാണുന്നവരുള്ളപ്പോൾ അനാവശ്യ ടെൻഷനൊക്കെ വേഗം മാറും.
∙ പുതിയ പ്രോജക്ടുകൾ?
തുറമുഖം, തീർപ്പ് എന്നീ ചിത്രങ്ങൾ പുറത്തു വന്നു. ഒരിക്കൽ കൂടി സംഗീത സംവിധായികയാകാൻ പോകുന്നു. ചിത്രത്തിന്റെ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. വരാനിരിക്കുന്നത് സിംഗിൾസിന്റെ കാലമാണ്. സിനിമയിൽ കൂടിയല്ലാതെ തന്റെ സംഗീതം ലോകത്തെ അറിയിക്കാൻ മലയാളത്തിലും അവസരമൊരുങ്ങുന്നുണ്ട്. ഒട്ടേറെ പേർക്ക് ഇതു പ്രയോജനമാകും. ഞാനും സിംഗിൾസിനു വേണ്ടിയുള്ള അണിയറ പ്രവർത്തനങ്ങളിലാണ്.
English Summary: Interview with Singer, Actress Sayanora