ഇവർ പൊളിയല്ലേ! സ്കൂൾ കാലത്ത് തുടങ്ങി, ഒടുവിൽ ദുബായിലേക്കും ചേക്കേറിയ വൈറൽ ഭജൻ ടീം
ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന ഗാനത്തിനിടയിലെ "മനോഹരി രാധേ രാധേ" എന്ന വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ ജോലി ചെയ്യുന്ന നവീൻ, പ്രവീൺ, കണ്ണൻ, ശ്രീദർശ് തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന കൂട്ടായ്മയാണ് ഈ വൈറൽ ഗാനത്തിനു
ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന ഗാനത്തിനിടയിലെ "മനോഹരി രാധേ രാധേ" എന്ന വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ ജോലി ചെയ്യുന്ന നവീൻ, പ്രവീൺ, കണ്ണൻ, ശ്രീദർശ് തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന കൂട്ടായ്മയാണ് ഈ വൈറൽ ഗാനത്തിനു
ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന ഗാനത്തിനിടയിലെ "മനോഹരി രാധേ രാധേ" എന്ന വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ ജോലി ചെയ്യുന്ന നവീൻ, പ്രവീൺ, കണ്ണൻ, ശ്രീദർശ് തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന കൂട്ടായ്മയാണ് ഈ വൈറൽ ഗാനത്തിനു
ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന ഗാനത്തിനിടയിലെ "മനോഹരി രാധേ രാധേ" എന്ന വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ ജോലി ചെയ്യുന്ന നവീൻ, പ്രവീൺ, കണ്ണൻ, ശ്രീദർശ് തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന കൂട്ടായ്മയാണ് ഈ വൈറൽ ഗാനത്തിനു പിന്നിൽ. ട്രഡീഷനൽ ഭക്തി ഗാനങ്ങളും സോപാന സംഗീതവും സിനിമാഗാനങ്ങളും ചേർത്ത് ഒരു പുതിയ സംഗീത രൂപത്തിനു തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാർ. ദുബായിലും കേരളത്തിലും പ്രവർത്തിക്കുന്ന നന്ദഗോവിന്ദം ഭജൻസിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. ദുബായിൽ നിന്ന് അവധിക്ക് കേരളത്തിലെത്തിയ പ്രവീണും സംഘവും ഒരു ക്ഷേത്രത്തിൽ പാടിയ "മനോഹരി രാധേ രാധേ" എന്ന ഭജൻ ആണ് ആദ്യമായി പുറത്തുവന്നത്. ആ വൈറൽ പാട്ടിനെക്കുറിച്ചും നന്ദഗോവിന്ദം ഭജൻസ് എന്ന സംഘത്തെക്കുറിച്ചും പ്രവീൺ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.
നന്ദഗോവിന്ദം ഭജൻസിന്റെ പിറവി
സംഗീതത്തെയും ഭജൻസിനെയും ഇഷ്ടപ്പെടുന്ന ഒരു കൂട്ടായ്മയാണ് ഞങ്ങളുടേത്. സൗഹൃദത്തിൽ നിന്നാണ് ഞങ്ങളുടെ തുടക്കം. ഞാനിപ്പോൾ ദുബായിൽ ഒരു എക്സ്സ്‌പോർട്ടിങ് കമ്പനിയിൽ സെയ്ൽസ് മാനേജർ ആയി ജോലി ചെയ്യുന്നു. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളാണ് ഞങ്ങളിൽ പലരും. സ്കൂളിൽ പ്രോഗ്രാമുകളിലൊക്കെ പാടുമായിരുന്നു. പത്താം ക്ലാസ് മുതൽ ആണ് ഭജൻ ചെയ്യാൻ തുടങ്ങുന്നത്. 2000ൽ നാട്ടിലാണ് നന്ദഗോവിന്ദം ഭജന്‍ സമിതി തുടങ്ങിയത്. ഇപ്പോൾ 23 വർഷമായി. ഞങ്ങളുടെ ഒപ്പമുള്ള പണിക്കർ ചേട്ടന് കാഴ്ച പരിമിതിയുണ്ട്. അദ്ദേഹം നന്നായി പാടുന്ന ആളാണ്. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ മുതൽ അദ്ദേഹത്തോടൊപ്പം ചേർന്നു പാടാൻ തുടങ്ങി. അദ്ദേഹത്തിന് ഒരു പിന്തുണയായിട്ടാണ് ഭജൻ സംഘം തുടങ്ങുന്നത്. തുടങ്ങിയപ്പോൾ കുറേപ്പേര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് എണ്ണം കുറഞ്ഞുവന്നു. കേരളത്തിൽ നിരവധി വേദികളിൽ ഞങ്ങൾ ഭജൻ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി സംബന്ധമായി ഞങ്ങളിൽ ചിലർ ദുബായിലേക്ക് ചേക്കേറി. അവിടെ നിന്നും പാട്ടുപാടുന്ന ചിലർ ഞങ്ങളോടൊപ്പം ചേർന്നു. ഇപ്പോൾ നന്ദഗോവിന്ദം ഭജൻസ് കേരളത്തിലും ദുബായിലും ഉണ്ട്. എന്നെക്കൂടാതെ നവീൻ, ശ്രീദർശ്, അജേഷ്, കണ്ണൻ, ഹരി, സായി രാജു, പ്രസാദ്, സിദ്ധാർഥ് തുടങ്ങി പതിനഞ്ചോളം അംഗങ്ങളുണ്ട്. അതുപോലെ തന്നെ നാട്ടിലും ഒരു ടീമുണ്ട്.
നന്ദഗോവിന്ദം ഭജൻസ് ദുബായിലേക്ക്
2014ൽ നവീൻ ദുബായിലേക്ക് ചേക്കേറി. നാട്ടിൽ നന്ദഗോവിന്ദം ഭജൻസുമായി ഞാനും മറ്റുള്ള സംഘാംഗങ്ങളും മുന്നോട്ടുപോയി. അന്യനാട്ടിൽ എത്തിയെങ്കിലും ചെയ്തുകൊണ്ടിരുന്ന ഭജൻ നിർത്താൻ നവീന് തോന്നിയില്ല. ഞങ്ങളുടെ ഒപ്പം ഭജനു വേണ്ടി ഡോലക്ക് വായിച്ചുകൊണ്ടിരുന്ന കണ്ണൻ ദുബായിൽ ഉണ്ടായിരുന്നു. നവീൻ കണ്ണനോടൊപ്പം ദുബായിൽ ഒരു ഭജൻ സംഘം രൂപപ്പെടുത്തി എടുത്തു. 2018ൽ ഞാനും ദുബായിൽ എത്തിച്ചേർന്നു. പിന്നീട് ഭജനോട് താല്പര്യമുള്ളവർ ഞങ്ങളോടൊപ്പം ചേർന്നു. ഒന്നുരണ്ടു വേദികൾ ഞങ്ങൾക്കു കിട്ടി. ഒരുപാട് പേർ ഈ ഭജൻ ആവശ്യപ്പെട്ടു തുടങ്ങിയപ്പോൾ അയ്യപ്പപൂജ സമയത്തതൊക്കെ ഭജൻ ചെയ്തു തുടങ്ങി. ജോലിയുടെ ഇടവേളകളിലും ഒഴിവു ദിവസങ്ങളിലുമാണ് പരിപാടികൾ നടത്തിയത്. വാദ്യോപകരങ്ങൾ വായിക്കുന്നവരെ കണ്ടെത്തി. അതിനിടെ നാട്ടിലുണ്ടായിരുന്ന ചിലരും കൂടി ജോലി സംബന്ധമായി ദുബായിലെത്തിയതോടെയാണ് ഇന്ന് ഈ കാണുന്ന സംഗീത കൂട്ടായ്മ ഉണ്ടായത്. ഭക്തിരസ പ്രദാനമായ സാമ്പ്രദായിക ഭജനകളെ കൂടുതൽ ജനകീയവും സമകാലികവുമാക്കാനാണ് ഞങ്ങളുടെ ശ്രമം. ആ രീതിയിൽ ഞങ്ങൾ അവതരിപ്പിച്ച സംഗീത പരിപാടിയാണ് വൈറൽ ആയത്.
മനോഹരി രാധേ രാധേ എന്ന വൈറൽ ഭജന് പിന്നിൽ
കഴിഞ്ഞ മേയിൽ നാട്ടിൽ പോയിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം അവിടെ പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. ആ സമയത്ത് മാന്നാർ ഉള്ള കുരുട്ടിക്കാവ് പാട്ടമ്പലം എന്ന ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസ് പ്രോഗ്രാം ചെയ്തിരുന്നു. "മനോഹരി രാധേ രാധേ" ആണ് അന്ന് പാടിയത്. ഞങ്ങളുടെ ഒരു സുഹൃത്ത് ആ വിഡിയോ എടുത്ത് അദ്ദേഹത്തിന്റെ പേജിൽ പോസ്റ്റ് ചെയ്തു. ആ വിഡിയോ ആണ് വൈറൽ ആയത്. ഒരുപാടുപേര്‍ ആ പാട്ട് ഷെയർ ചെയ്യുകയും ഡാൻസ് ചെയ്യുകയുമൊക്കെയുണ്ടായി. ഒരുപാട് സന്തോഷം തോന്നുന്നു.
ഭജന്‍ ജനകീയമാക്കാൻ
ട്രഡീഷനൽ ആയി നിൽക്കുന്ന ഭജൻ കൂടുതൽ ജനകീയമാക്കാൻ വേണ്ടിയാണ് പുതിയ സിനിമാ പാട്ടുകൾ ചേർത്ത് ഭജൻ ചെയ്യുന്നത്. കോവിഡിന്റെ സമയത്ത് ഒരുപാട് സമയം കിട്ടിയിരുന്നു. അപ്പോഴാണ് കൂടുതൽ പാട്ടുകൾ ചെയ്തത്. ആളുകൾക്ക് ഏറ്റവും ഇഷ്ടം മിക്സ് ചെയ്ത പാട്ടുകൾ കേൾക്കുന്നതാണ്. ഒരേ രാഗത്തിലുള്ള പല സ്റ്റൈലിലുള്ള പാട്ടുകൾ. ഒരു പാട്ട് അതിന്റെ കൂടെ ഒരു സിനിമാഗാനം ഇതെല്ലം ഒരുമിച്ച് കേൾക്കുമ്പോൾ വ്യത്യസ്തതയുണ്ടാകും. അങ്ങനെ ചെയ്ത ഒരു പാട്ടാണ് 2019ൽ കോവിഡ് സമയത്ത് വൈറൽ ആകുന്നത്. മൂന്ന് പാട്ടുകൾ ആയിരുന്നു ഒരുമിച്ച് ചേർത്തത്. അതുപക്ഷേ ആളുകള്‍ക്ക് മനസ്സിലായില്ല, എല്ലാവർക്കും അത് ഒരുപാടിഷ്ടപ്പെട്ടു. ആ വിഡിയോ വൈറൽ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഭജൻ കുറച്ചു പഴയ സ്റ്റൈൽ ആണല്ലോ ന്യൂ ജനറേഷൻ കുട്ടികൾക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞങ്ങളുടെ പാട്ടുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് സന്തോഷം. കൗമാരക്കാർ മുതൽ ഞങ്ങളുടെ പാട്ടുകൾ ആസ്വദിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള പാട്ടുകൾ ഇപ്പോൾ കൂടുതൽ ചെയ്യുന്നത്. ഞങ്ങൾ അവധി ദിവസങ്ങളിൽ ഒരുമിച്ച് കൂടി ചർച്ച ചെയ്താണ് പാട്ടുകൾ തീരുമാനിക്കുനത്. ഒരാളുടെ ഐഡിയ അല്ല പുതിയ പാട്ടുകളും പഴയ പാട്ടുകളും മിക്സ് ചെയ്യുമ്പോൾ ഗ്രൂപ്പിൽ എല്ലാവരുടെയും അഭിപ്രായം എടുക്കാറുണ്ട്. അതുകൊണ്ടാണ് അത്ര നന്നായി അതിന്റെ റിസൾട്ട് വരുന്നത്. സോപാന സംഗീതം, സിനിമാ പാട്ടുകൾ, ദാസേട്ടനൊക്കെ (കെ.ജെ.യേശുദാസ്) പാടിയിട്ടുള്ള ഭക്തി ഗാനങ്ങൾ തുടങ്ങിയവ മിക്സ് ചെയ്തു പാടാറുണ്ട്. സാന്ദ്രാനന്ദലയം എന്ന പേരിലാണ് ഇപ്പോൾ പ്രോഗ്രാമുകൾ ചെയ്യുന്നത്.
പ്രതികരണങ്ങൾ പ്രചോദനമാകുന്നു
ഞങ്ങൾക്കു കിട്ടുന്ന പ്രതികരണങ്ങൾ വളരെ വലുതാണ്. പ്രോഗ്രാം ചെയ്യുമ്പോൾ ആസ്വാദകരിൽ നിന്ന് കിട്ടുന്ന ഫീഡ് ബാക്ക് ഞങ്ങൾക്ക് ഒരുപാട് ഊർജം പകരുന്നു. സോപാന സംഗീതത്തിൽ ഗുരുതുല്യനായി കാണുന്നയാളാണ് ഏലൂർ ബിജു. ആ അതുല്യ കലാകാരന്റെ പാട്ടുകൾ പാടിയതു കേട്ട് ഞങ്ങളെ വിളിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. ചെറുപ്പം മുതൽ കേട്ട് ആരാധിച്ച അമ്പലപ്പുഴ വിജയകുമാർ ചേട്ടനും വിളിച്ചിട്ട് ഞങ്ങളുടെ പാട്ടുകളെല്ലാം ഇഷ്ടമാണെന്നു പറഞ്ഞു. അതൊക്കെ സ്വപ്നതുല്യമായ നിമിഷങ്ങളാണ്. നിരവധിപേർ പല പാട്ടുകൾ സജസ്റ്റ് ചെയ്ത് മെസ്സജുകൾ അയയ്ക്കാറുണ്ട്. ഞങ്ങളുടെ പാട്ടുകളും ഭജനും ജനകീയമാകുന്നതിൽ സന്തോഷമുണ്ട്.
English Summary: Interview with Nanda Govindam Bhajan team