സൂരജിന്റെ ഒറ്റ ചോദ്യം, ‘എന്നാലങ്ങ് അഭിനയിച്ചാലോ’; അങ്ങനെ സംഗീതസംവിധായകൻ ആനന്ദ് മധുസൂദനന് നടനായി!
നായിക എങ്ങനെ ആയിരിക്കണമെന്ന മലയാളിയുടെ സ്റ്റീരിയോ ടൈപ് സങ്കല്‍പത്തെ രൂപം കൊണ്ടും അഭിനയം കൊണ്ടും പൊളിച്ചെഴുതിയാണ് ചിന്നു ചാന്ദിനിയുടെ കടന്നുവരവുണ്ടായത്. അവരുടെ ഓരോ വേഷവും മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ചേര്‍ത്തുനിര്‍ത്തി. പക്ഷേ പുതിയ ചിത്രമായ വിശേഷത്തിലെ പാട്ടുകള്‍ പുറത്തുവന്നപ്പോള്‍ ചിന്നുവിനൊപ്പം വന്ന

നായിക എങ്ങനെ ആയിരിക്കണമെന്ന മലയാളിയുടെ സ്റ്റീരിയോ ടൈപ് സങ്കല്‍പത്തെ രൂപം കൊണ്ടും അഭിനയം കൊണ്ടും പൊളിച്ചെഴുതിയാണ് ചിന്നു ചാന്ദിനിയുടെ കടന്നുവരവുണ്ടായത്. അവരുടെ ഓരോ വേഷവും മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ചേര്‍ത്തുനിര്‍ത്തി. പക്ഷേ പുതിയ ചിത്രമായ വിശേഷത്തിലെ പാട്ടുകള്‍ പുറത്തുവന്നപ്പോള്‍ ചിന്നുവിനൊപ്പം വന്ന നായകനെയാണ് മലയാളികള്‍ തേടിയത്. എത്ര സ്വാഭാവികമായ അഭിനയമെന്നു കണ്ടവരൊക്കെ പറഞ്ഞു. ആരാണ് ഈ നടന്‍ എന്ന ചിന്ത ചെന്നു നിന്നത് ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന പാട്ടിലാണെന്നത് ഏവര്‍ക്കും കൗതുകമായി. ആ ഒരൊറ്റ ഗാനത്തിലൂടെ നമ്മുടെ മനസ്സിലേക്കു താളമിട്ടു കയറിയിടം പിടിച്ച സംഗീതസംവിധായകന്‍ ആനന്ദ് മധുസൂദനനനായിരുന്നു അത്. ചിത്രത്തിലെ നായകന്‍ മാത്രമല്ല, അതിന് പാട്ടുകളൊരുക്കിയതും സ്‌ക്രിപ്റ്റ് എഴുതിയതും ആനന്ദ് തന്നെയാണ്.
‘എന്നാലങ്ങ് അഭിനയിച്ചാലോ’
സംഗീതം മനസ്സില്‍ നിറയുമ്പോഴും സിനിമയെ ആകെയാലും മൊത്തമായും സ്‌നേഹിച്ച ആനന്ദിന് സിനിമയിലേക്കു വഴി തുറന്നത് സൗഹൃദങ്ങള്‍ തന്നെ. കൂട്ടുകാരനായ സൂരജ് ടോം ആണ് സിനിമയുടെ സംവിധായകന്‍. സംവിധായകനോടു കഥ പറഞ്ഞ സമയത്ത്, അത് അഭിനയിച്ചു കാണിക്കുന്നതു കണ്ടിട്ട് സൂരജ് ചോദിച്ചു, ‘എന്നാലങ്ങ് അഭിനയിച്ചാലോ’ എന്ന്. അതാണ് തുടക്കം.
ആദ്യം ‘നോ’ പറഞ്ഞു
ആദ്യമൊന്നും എനിക്ക് സമ്മതമായിരുന്നില്ല. പക്ഷേ ഞാന്‍ തന്നെ എഴുതിയ ഷിജു ഭക്തന്‍ എന്നാണ് കഥാപാത്രത്തെ എനിക്ക് നല്ല പരിചയമായിരുന്നതു കൊണ്ട് നിര്‍ബന്ധങ്ങള്‍ക്കു വേഗം വഴങ്ങി. ചിന്നു ഗംഭീര നടിയാണ്. അവര്‍ക്കൊപ്പം നിന്ന് ചെയ്യുമ്പോള്‍ നന്നായി വരണേ എന്ന് എപ്പോഴും മനസ്സിലുണ്ടായിരുന്നു. കഥാപാത്രങ്ങളേയും അവരുടെ ചിന്തകളേയും നന്നായി അറിയാനാകുന്നതു കൊണ്ട് എവിടെയോ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ ചിന്നു ഉള്‍പ്പെടെ എല്ലാവരും എന്നെ ഒരുപാട് സഹായിച്ചു. എങ്ങനെയാണ് സ്‌ക്രീന്‍ പ്രസന്‍സ് നന്നായി വരിക എന്നൊക്കെ പറഞ്ഞു തന്നു. പതിയെ പതിയെ അഭിനയത്തിന്റെ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി ഞാനും വന്നു. പാട്ട് പുറത്തുവരുമ്പോള്‍ വലിയ ആകാംക്ഷയിലായിരുന്നു ഞാന്‍. എന്താകും എന്നറിയാന്‍. പക്ഷേ അപ്രതീക്ഷിമായി കുറേയിടങ്ങളില്‍ നിന്ന് നല്ല പ്രതികരണം കിട്ടി. ഒരുപാടൊരുപാട് സന്തോഷം.
പാട്ടൊരുക്കിയതും ഞാൻ
പാട്ടുകളുടെ പൂർത്തീകരണവും ഇതിനിടയില്‍ തന്നെ നടന്നു. സംഗീതവുമായി നല്ല ബന്ധമായതുകൊണ്ട് അത് വേഗത്തില്‍ ചെയ്യാൻ എനിക്കു സാധിച്ചു. ആകെ ചിന്തിച്ചത് കുറച്ച് പുതിയ ശബ്ദങ്ങള്‍ക്ക് അവസരം നല്‍കണം, കഥാപാത്രങ്ങളുമായി അത് നന്നായി ചേര്‍ന്നു നില്‍ക്കണം എന്നു മാത്രമായിരുന്നു. രണ്ടും നന്നായി വന്നു. പ്രണയം പൊട്ടി വിടര്‍ന്നല്ലോ എന്ന പാട്ട് പാടിയത് ഭരത് സജികുമാറും പുണ്യ പ്രദീപുമായിരുന്നു. ഇരുവരുടെയും ആലാപന രീതിയും സ്വരവും ശ്രദ്ധ നേടി. അലോഷി ആദംസ് പാടിയ ‘മുന്നോട്ട് മുന്നോട്ട്’ എന്ന പാട്ടും ആലാപന ശൈലി കൊണ്ടു പ്രിയം നേടി. പാട്ടിന്റെ വരികള്‍ എഴുതിയതും ഞാന്‍ തന്നെ. ഡയലോഗുകളൊക്കെ നിത്യജീവിതത്തില്‍ നമ്മള്‍ പറയുന്നതോ, അത്രമേല്‍ മനസ്സ് സങ്കടത്താലോ സന്തോഷത്താലോ നിറയുമ്പോള്‍ ഉള്ളില്‍ നിന്നു വരുന്ന തരത്തിലുമായിരുന്നു. അതെല്ലാം അഭിനയത്തിന്റെ വഴികളില്‍ സഹായിച്ചു.
സിനിമയോട് അങ്ങേയറ്റം പ്രണയം
ഷിജു ഭക്തന്‍ എന്ന കഥാപാത്രവും അയാളുടെ പ്രശ്‌നങ്ങളും നമുക്ക് ഒട്ടും അപരിചതമല്ല. വാക്കില്‍ തന്നെയുണ്ട് എന്തായിരിക്കും തീം എന്ന്. കല്യാണം കഴിഞ്ഞ രണ്ടു പേര്‍ ആ വാക്കിനെ നേരിടുന്നതെങ്ങനെയെന്നാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ സമസ്ത മേഖലകളോടും അങ്ങേയറ്റം ഇഷ്ടമാണ്. എങ്കിലും അഭിനയിക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചില്ല.