മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒരു ചിത്രത്തിന് സംഗീതം ഒരുക്കാൻ താരതമ്യേന പുതുമുഖമായ മാത്യു പുളിക്കനെ സംവിധായകൻ ജിയോ ബേബി നിർദേശിക്കുമ്പോൾ അദ്ദേഹത്തിനുള്ള ധൈര്യം മാത്യുവിന്റെ സംഗീതത്തിലുള്ള വിശ്വാസമായിരുന്നു. കാരണം, അത്ര ചെറുപ്പം മുതലെ മാത്യുവിനെ ജിയോ ബേബിക്ക് അറിയാം. അദ്ദേഹത്തിന്റെ

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒരു ചിത്രത്തിന് സംഗീതം ഒരുക്കാൻ താരതമ്യേന പുതുമുഖമായ മാത്യു പുളിക്കനെ സംവിധായകൻ ജിയോ ബേബി നിർദേശിക്കുമ്പോൾ അദ്ദേഹത്തിനുള്ള ധൈര്യം മാത്യുവിന്റെ സംഗീതത്തിലുള്ള വിശ്വാസമായിരുന്നു. കാരണം, അത്ര ചെറുപ്പം മുതലെ മാത്യുവിനെ ജിയോ ബേബിക്ക് അറിയാം. അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒരു ചിത്രത്തിന് സംഗീതം ഒരുക്കാൻ താരതമ്യേന പുതുമുഖമായ മാത്യു പുളിക്കനെ സംവിധായകൻ ജിയോ ബേബി നിർദേശിക്കുമ്പോൾ അദ്ദേഹത്തിനുള്ള ധൈര്യം മാത്യുവിന്റെ സംഗീതത്തിലുള്ള വിശ്വാസമായിരുന്നു. കാരണം, അത്ര ചെറുപ്പം മുതലെ മാത്യുവിനെ ജിയോ ബേബിക്ക് അറിയാം. അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒരു ചിത്രത്തിന് സംഗീതം ഒരുക്കാൻ താരതമ്യേന പുതുമുഖമായ മാത്യു പുളിക്കനെ സംവിധായകൻ ജിയോ ബേബി നിർദേശിക്കുമ്പോൾ അദ്ദേഹത്തിനുള്ള ധൈര്യം മാത്യുവിന്റെ സംഗീതത്തിലുള്ള വിശ്വാസമായിരുന്നു. കാരണം, അത്ര ചെറുപ്പം മുതലെ മാത്യുവിനെ ജിയോ ബേബിക്ക് അറിയാം. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് മാത്യു പുളിക്കൻ സിനിമയിൽ സംഗീതസംവിധായകനാകുന്നത്. സിനിമ ഇറങ്ങിയപ്പോൾ ആ വിശ്വാസം തെറ്റിയില്ലെന്നു പ്രേക്ഷകരും സമ്മതിച്ചു. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരം കാതലിലൂടെ മാത്യു പുളിക്കൻ സ്വന്തമാക്കുമ്പോൾ, അത് ജിയോ ബേബിയുടെ തിരഞ്ഞെടുപ്പിന്റെ കൂടി വിജയമാവുകയാണ്. പുരസ്കാര നേട്ടത്തെക്കുറിച്ച് പ്രതികരിച്ച് സംഗീത സംവിധായകൻ മാത്യു പുളിക്കനും സംവിധായകൻ ജിയോ ബേബിയും മനോരമ ഓൺലൈനൊപ്പം ചേരുന്നു.  

തിരഞ്ഞെടുപ്പ് തെറ്റിയില്ല: ജിയോ ബേബി

ADVERTISEMENT

മാത്യു പുളിക്കൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംഗീത സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിട്ടുണ്ട് ജിയോ ബേബി. ഒടുവിൽ ജിയോ സിനിമയിലെത്തിയപ്പോൾ സംഗീതം നിർവഹിക്കാൻ മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നില്ല. അയലത്തെ ആ മിടുക്കൻ പയ്യനെ തന്നെ ജിയോ കൂടെ കൂട്ടി. ആ കൂട്ടുകെട്ടിനു കൂടി ലഭിക്കുന്ന അംഗീകാരമാണ് കാതലിനു കിട്ടിയ സംസ്ഥാന പുരസ്കാരമെന്ന് ജിയോ ബേബി. "എന്റെ വീടിന് അടുത്താണ് മാത്യുവിന്റെ വീട്. മാത്യു ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് അറിയാം. പത്തിൽ പഠിക്കുമ്പോൾ മുതൽ മ്യൂസിക് വിഡിയോ ചെയ്യുന്നതാണ് മാത്യു. ഞാൻ അതിന് വിഡിയോ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വീട്ടുകാർക്കും പരസ്പരം അറിയാം. എനിക്ക് പണ്ടേ മാത്യുവിന്റെ സംഗീതത്തോട് ഒരു പ്രത്യേക ഇഷ്ടവും അതിലൊരു വിശ്വാസവുമുണ്ട്. എന്റെ ഒരു സിനിമ ഒഴിച്ച് ബാക്കി എല്ലാ സിനിമകളും മാത്യു ആണ് ചെയ്തത്. ഞാനും മാത്യുവും ഒരുമിച്ചു ജോലി ചെയ്യുന്നതിൽ ഒരു രസവും കംഫർട്ടും ഒക്കെയുണ്ട്. അതാണ് ഞങ്ങൾ എപ്പോഴും ഒരുമിച്ച് വർക്ക് ചെയ്യുന്നത്," ജിയോ ബേബി പറയുന്നു. 

സംഗീതസംവിധായകൻ ആകാൻ ആഗ്രഹിച്ച് നടന്ന വ്യക്തിയല്ല മാത്യുവെന്ന് ജിയോ ബേബി. "മാത്യുവിന് അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യണം, സംഗീതസംവിധായകൻ ആകണം എന്നൊന്നും ആഗ്രഹിച്ചു നടക്കുന്ന ആളല്ല. അദ്ദേഹത്തിന് വേറെയും താൽപര്യങ്ങൾ ഉണ്ട്. സംഗീതവും ഇഷ്ടമാണ്. ആഫ്രിക്കയിൽ ബിസിനസ് ചെയ്യുകയാണ്. അവിടെ മാന്യുഫാക്ടചറിങ് യൂണിറ്റ് ഉണ്ട്. സിനിമയ്ക്കു വേണ്ടി വിളിക്കുമ്പോൾ ഇങ്ങോട്ടു വരും. ചെയ്യും, പോകും," ജിയോ കൂട്ടിച്ചേർത്തു.   

മമ്മൂക്കയുടെ സംശയവും ജിയോയുടെ മറുപടിയും

"ഈ പുരസ്കാരത്തിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. മാത്യുവിനെപ്പോലെ ഒരാൾ മ്യൂസിക് ചെയ്യുമ്പോൾ, 'ഒരു മമ്മൂട്ടി സിനിമ മാത്യു ചെയ്താൽ ശരിയാകുമോ' എന്നു ചോദിക്കാൻ ഒരുപാടു പേർ കാണും. ഇത് മാത്യുവിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് അറിയാം. ആ സിനിമയെ മാത്യുവിന്റെ മ്യൂസിക് ലിഫ്റ്റ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, എനിക്ക് മാത്യുവിനെ അറിയാം, അദ്ദേഹത്തിന്റെ സംഗീതം അറിയാം. പുരസ്കാരം കിട്ടിയില്ലെങ്കിലും ഞാൻ ഹാപ്പി ആണല്ലോ. എന്നാൽ, പുരസ്കാരം കൂടി ലഭിക്കുമ്പോൾ ഒരുപാട് ആശ്വാസവും സന്തോഷവുമുണ്ട്. കാരണം, എന്റെ തിരഞ്ഞെടുപ്പ് കൃത്യമായിരുന്നുവെന്നതു കൂടി ഇതിലൂടെ തെളിയുകയാണ്." 

ADVERTISEMENT

"കാതൽ സിനിമ ചെയ്യുന്ന സമയത്ത് മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു, മ്യൂസിക് ഡയറക്ടർ ആയി മാത്യുവിനെ തന്നെ മതിയോ, വേറെ ഓപ്ഷൻ ആലോചിക്കണോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, 'മമ്മൂക്ക... ട്രസ്റ്റ് മീ'! ആ വാക്കിൽ ആ ചർച്ച അവസാനിച്ചു. അങ്ങനെയൊരു സ്വാതന്ത്ര്യം കിട്ടുന്നതു വലിയ കാര്യമാണല്ലോ. കാതലിലെ പാട്ടുകളിലും സംഗീതത്തിലും മമ്മൂക്ക ഹാപ്പിയായിരുന്നു. അതു നേരിട്ടു പറഞ്ഞിട്ടുമുണ്ട്. ആ തിരഞ്ഞെടുപ്പിനു കൂടി കിട്ടുന്ന അംഗീകാരമാണ് ഈ പുരസ്കാരം," ജിയോ വ്യക്തമാക്കി. 

മമ്മൂട്ടി കമ്പനി നൽകിയ ധൈര്യം

"കാതൽ സിനിമയുടെ സാങ്കേതികവശങ്ങൾ എല്ലാം ഏറ്റവും ഭംഗിയായി ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതിനു വേണ്ട പണവും മറ്റു സൗകര്യങ്ങളും മമ്മൂട്ടി കമ്പനി നൽകിയിരുന്നു. ഇതിന്റെ സൗണ്ട് ട്രാക്കിനായി ഒരുപാടു പണം ചെലവഴിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ മിനിമൽ ആയി തോന്നുമെങ്കിലും അതിനു പിന്നിൽ നല്ല പ്രയത്നം ഉണ്ട്. മമ്മൂട്ടി കമ്പനി എന്നൊരു പ്രൊഡക്ഷൻ കമ്പനി കൂടെയുണ്ടെന്നു പറയുന്നത് വലിയൊരു ധൈര്യവും ആശ്വാസവുമാണ്," ജിയോ പറയുന്നു. 

പുരസ്കാര വാർത്ത അറിഞ്ഞത് ടിവിയിലൂടെ

ADVERTISEMENT

സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷവും ആഘോഷങ്ങളും കേരളത്തിൽ നിറയുമ്പോൾ ആഫ്രിക്കയിലാണ് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം നേടിയ മാത്യു പുളിക്കൻ. യാദൃച്ഛികമായി ടെലിവിഷനിലൂടെയാണ് പുരസ്കാരവാർത്ത അറിഞ്ഞതെന്ന് മാത്യു മനോരമ ഓൺലൈനോടു പറഞ്ഞു. "ഈ പുരസ്കാരവാർത്ത ഏറെ ആവേശം പകരുന്ന ഒന്നാണ്. ആദ്യമായാണ് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുന്നത്. ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. അവസാന റൗണ്ടിൽ കാതൽ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, കടുത്ത മത്സരം ഉണ്ടായിരുന്നു. ഞാനിപ്പോൾ ആഫ്രിക്കയിലാണ്. യാദൃച്ഛികമായാണ് അവാർഡ് പ്രഖ്യാപിക്കുന്ന വാർത്ത ടിവിയിൽ കണ്ടത്. പെട്ടെന്ന് ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോഴുള്ള ഞെട്ടലും സന്തോഷവും ഉണ്ടല്ലോ. അത് ശരിക്കും അനുഭവിച്ചു. അതൊരു നല്ല ഫീൽ ആയിരുന്നു," മാത്യുവിന്റെ വാക്കുകളിൽ സന്തോഷത്തിരയിളക്കം.

ലൗഡല്ല കാതലിലെ സംഗീതം 

പശ്ചാത്തലസംഗീതത്തിൽ മെലഡി ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിനു വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്ന് മാത്യു പുളിക്കൻ പറയുന്നു. "ഈ സിനിമയിൽ ലൗഡ് മ്യൂസിക് ആവശ്യമില്ലെന്ന് ആദ്യം തന്നെയെടുത്ത തീരുമാനമായിരുന്നു. ഇടവേളയും ക്ലൈമാക്സും 'പൊളിക്കണം' എന്ന് ജിയോ ചേട്ടന് നിർബന്ധമുണ്ടായിരുന്നു. അവിടെ അതു ചെയ്യാൻ ഒരു സ്പേസ് ഉണ്ട്. അതു പരാമാവധി നന്നായി ചെയ്യാൻ ഞാൻ ശ്രമിച്ചു. പലയിടത്തും ശബ്ദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ബാക്കിയുള്ള സൗണ്ട് ഡിസൈനും അതിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ നിന്നില്ലെങ്കിൽ ചിലപ്പോൾ ഇത് സംവദിക്കാതെ പോകും. ടോണി ബാബു എന്ന സൗണ്ട് ഡിസൈനർ ആണ് അതു നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ആ ഡൈനാമിക്സ് കൃത്യമായി വന്നു. അതിന്റെ ഗുണം ആ സ്കോറിന് കിട്ടിയിട്ടുണ്ട്," മാത്യു പറഞ്ഞു. 

കാതലിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു രഹസ്യം ഉള്ളിലുണ്ടെന്ന് ആ സിനിമ ബിജിഎം ഒന്നുമില്ലാതെ കണ്ടപ്പോൾ തന്നെ എനിക്കു തോന്നിയിരുന്നു. കണ്ണാടിയുടെ മുന്നിൽ വന്നു നിന്ന് അദ്ദേഹം ചെയ്യുന്ന ഒരു ഭാവപ്രകടനം ഉണ്ടല്ലോ. അവിടെയാണ് മ്യൂസിക് വരേണ്ടതെന്നായിരുന്നു എന്റെ മനസിൽ തോന്നിയ ആശയം. സംവിധായകൻ ജിയോ ചേട്ടനും തോന്നിയത് അങ്ങനെയായിരുന്നു. ആ മൊമന്റ് വരെ സിനിമയിൽ പശ്ചാത്തലസംഗീതം കുത്തിനിറച്ചിട്ടില്ല. ഒന്നു രണ്ടു സ്ഥലത്തു മാത്രം ചെറുതായി കൊടുത്തിട്ടേ ഉള്ളൂ. ആ കഥാപാത്രം എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ടെന്ന ഫീൽ വരണം. അതാണ് കാതലിൽ മെലഡി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പോലും കൂടുതൽ സൗണ്ട്സ്കേപ്പുകളും സ്ട്രിങ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്, മാത്യു കൂട്ടിച്ചേർത്തു.

English Summary:

Mathews Pulickan and Jeo Baby opens up about the state award of Kaathal The Core music