തിരുവനന്തപുരത്തെ ഓണവിശേഷങ്ങളുമായി സംഗീതസംവിധായകൻ എം.ജയചന്ദ്രനും കോഴിക്കോട്ടെ ഓണക്കഥകളുമായി ഗായക ശ്രേയ ജയദീപും മനോരമ ഓൺലൈനുവേണ്ടി ഒത്തുചേർന്നപ്പോൾ. ഒപ്പം ഇതുവരെ പറയാത്ത പാട്ടുകഥകളും അനുഭവങ്ങളും കുസൃതികളും! ശ്രേയ: അങ്കിളിന്റെ ചെറുപ്പകാലത്തെ ഓണം ഓർമകൾ എന്തൊക്കെയാണ്? എം. ജയചന്ദ്രൻ: ഇന്നത്തെ ഓണം അല്ല

തിരുവനന്തപുരത്തെ ഓണവിശേഷങ്ങളുമായി സംഗീതസംവിധായകൻ എം.ജയചന്ദ്രനും കോഴിക്കോട്ടെ ഓണക്കഥകളുമായി ഗായക ശ്രേയ ജയദീപും മനോരമ ഓൺലൈനുവേണ്ടി ഒത്തുചേർന്നപ്പോൾ. ഒപ്പം ഇതുവരെ പറയാത്ത പാട്ടുകഥകളും അനുഭവങ്ങളും കുസൃതികളും! ശ്രേയ: അങ്കിളിന്റെ ചെറുപ്പകാലത്തെ ഓണം ഓർമകൾ എന്തൊക്കെയാണ്? എം. ജയചന്ദ്രൻ: ഇന്നത്തെ ഓണം അല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ഓണവിശേഷങ്ങളുമായി സംഗീതസംവിധായകൻ എം.ജയചന്ദ്രനും കോഴിക്കോട്ടെ ഓണക്കഥകളുമായി ഗായക ശ്രേയ ജയദീപും മനോരമ ഓൺലൈനുവേണ്ടി ഒത്തുചേർന്നപ്പോൾ. ഒപ്പം ഇതുവരെ പറയാത്ത പാട്ടുകഥകളും അനുഭവങ്ങളും കുസൃതികളും! ശ്രേയ: അങ്കിളിന്റെ ചെറുപ്പകാലത്തെ ഓണം ഓർമകൾ എന്തൊക്കെയാണ്? എം. ജയചന്ദ്രൻ: ഇന്നത്തെ ഓണം അല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ഓണവിശേഷങ്ങളുമായി സംഗീതസംവിധായകൻ എം.ജയചന്ദ്രനും കോഴിക്കോട്ടെ ഓണക്കഥകളുമായി ഗായക ശ്രേയ ജയദീപും മനോരമ ഓൺലൈനുവേണ്ടി ഒത്തുചേർന്നപ്പോൾ. ഒപ്പം ഇതുവരെ പറയാത്ത പാട്ടുകഥകളും അനുഭവങ്ങളും കുസൃതികളും!

ശ്രേയ: അങ്കിളിന്റെ ചെറുപ്പകാലത്തെ ഓണം ഓർമകൾ എന്തൊക്കെയാണ്?

ADVERTISEMENT

എം. ജയചന്ദ്രൻ: ഇന്നത്തെ ഓണം അല്ല അന്നത്തെ ഓണം. അന്നത്തെ ഓണം അല്ല ഇന്നത്തെ ഓണം. ഓണത്തെക്കുറിച്ച് നമ്മൾ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. മാവേലിയെക്കുറിച്ചും മാവേലി നാടുവാണ കാലത്തെക്കുറിച്ചുമൊക്കെ. അതൊക്കെ ഇപ്പോൾ പറഞ്ഞാൽ എന്റെ മോൻ പറയും അച്ഛാ, അതൊക്കെ ക്ലീഷേയാണ് അതൊന്നും സംസാരിക്കല്ലേ എന്ന്. എന്റെ ഓണം എന്നു പറഞ്ഞാൽ ഓണത്തിന്റെ സദ്യ കഴിക്കാനായുള്ള ഒരു വർഷത്തെ കാത്തിരിപ്പാണ്. സദ്യയിൽ മെയിനായിട്ട് പാലട പ്രഥമൻ. അത് അമ്മ ഉണ്ടാക്കണം, സൂപ്പറിൽ സൂപ്പറിൽ സൂപ്പറാണ്. എനിക്ക് എല്ലാ പായസവും േഫവറിറ്റ് ആണ്. പക്ഷേ ഈ പാലടയോട് എന്തോ കുറച്ച് കൂടുതലിഷ്ടമാണ്. ശ്രേയക്കുട്ടി കുഞ്ഞായിരുന്നതു തൊട്ട് അങ്കിളിനോടുള്ള ഇഷ്ടമില്ലേ, എന്റെ കുഞ്ഞെന്നുള്ള രീതിയിൽ അതുപോലെ. ഓണത്തിന് അമ്മ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പറാണ്. അതിൽ ഏറ്റവും ഇഷ്ടം നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന എന്താണെങ്കിലും എനിക്ക് അതിഗംഭീരമായിട്ട് ഇഷ്ടപ്പെടും. നമ്മളിവിടെ വാഴയ്ക്കാപ്പം എന്നു പറയും അവിടെ പഴംപൊരി എന്നു പറയും അത് അമ്മ സൂപ്പറായി ഉണ്ടാക്കും. പിന്നെ നെയ്യിൽ നേന്ത്രപ്പഴം വാട്ടിയെടുക്കുന്നത് ഇവിടെ പഴം വാട്ടിയത് എന്നാണ് പറയുന്നത്. അതൊക്കെ സൂപ്പറായിരുന്നു. 

ശ്രേയ: ഓണത്തിന് ഫുഡ് തന്നെയാണ് െമയിൻ

എം. ജയചന്ദ്രൻ: ഓണം വരെ കാത്തിരിക്കുകയാണ് ആ ഫുഡ് കഴിക്കാൻ. 

ശ്രേയ: എനിക്കും അങ്ങനെ തന്നെ. കോഴിക്കോട് ഭാഗത്ത് സദ്യയിൽ നോൺവെജും ഉണ്ടാവും. അച്ഛന്റെ വീട്ടിൽ വച്ചാണ് ഓണം സെലിബ്രേറ്റ് ചെയ്യുന്നത്. അവിടെ ആവോലി ഫ്രൈയോ, അയ്ക്കൂറ ഫ്രൈയോ സദ്യയുടെ കൂടെ ഉണ്ടാവും. അതില്ലാതെ പറ്റില്ല. 

ADVERTISEMENT

എം. ജയചന്ദ്രൻ: എന്റെ അച്ചച്ചനും അച്ചമ്മയും താമസിക്കുന്നത് മങ്കാട്ടുകടവ് എന്ന സ്ഥലത്താണ്. അവിടെ പോയി കഴിഞ്ഞാൽ, കടവിൽ ഇറങ്ങി ഒരു വള്ളത്തിലാണ് അക്കരയ്ക്കു പോകുന്നത്. അക്കരയിലിറങ്ങി രണ്ടര ഫർലോങ് ദൂരം നടക്കണം. ഫർലോങ് എന്നു പറഞ്ഞാൽ ഇരുനൂറ് മീറ്ററാണ്. അത്രയും ദൂരം നടന്നാണ് നമ്മള്‍ വീട്ടിൽ എത്തുന്നത്. ആറിന്റെ തീരത്താണ് അച്ചച്ചനും അച്ചമ്മയും താമസിക്കുന്നത്. വളരെ മനോഹരമായ സ്ഥലമാണത്. അവിടെ ചെന്നാൽ ഓണപ്പന്ത് കളിക്കും പുലികളി കാണും. പിന്നെ അവിടെ ഒരു പാറയുണ്ട്. അവിടെ സ്ഥിരമായി ഒരു കൊക്ക് വന്നിരിക്കുമായിരുന്നു. കൊക്കിന്റെ അടുത്തു പോയി തലയിൽ കുറച്ച് നെയ്യ് ഒഴിച്ചാൽ അത് ഉരുകി കൊക്കിന്റെ കണ്ണിൽ വീഴുമ്പോൾ കൊക്ക് കണ്ണടയ്ക്കും. അപ്പോൾ ചെന്ന് കൊക്കിനെ പിടിക്കാം എന്നൊക്കെ പറഞ്ഞ് പണ്ട് അച്ചമ്മ പറഞ്ഞ് പറ്റിച്ചിരുന്നു. 

ശ്രേയ: അങ്കിളിന് അമ്മയുണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് ഏതാണ്

എം. ജയചന്ദ്രൻ: അമ്മ ഉണ്ടാക്കുന്ന ചൈനീസ് ഡിഷസാണ് ഏറ്റവും ഇഷ്ടം. ഫ്രൈഡ് റൈസ്, ചില്ലി ഫിഷ് ഒക്കെ ഒരുപാട് ഇഷ്ടമാണ്. അമ്മ ജനിച്ചതും വളർന്നതും മലേഷ്യയിലാണ്. ഒരു അവധിക്കാലത്ത് അമ്മയ്ക്ക് 21 വയസ്സുള്ളപ്പോൾ അമ്മ നാട് കാണാനായി ഇവിടെ വന്നതാണ്. ആ സമയത്താണ് അച്ഛന്റെ കല്യാണാലോചന വരുന്നത്. അങ്ങനെ കല്യാണം കഴിഞ്ഞ് സുകുമാരിയമ്മ തിരുവനന്തപുരംകാരിയായി മാറി. അമ്മയുടെ പാചകത്തിലുള്ള വൈദഗ്ധ്യം എങ്ങനെയോ കറങ്ങിതിരിഞ്ഞ് മറിഞ്ഞ് എനിക്ക് പാട്ടായി കിട്ടി എന്നാണ് എന്റെ ഭാര്യ പ്രിയ പറയുന്നത്. ഞാൻ കഥ പറയുന്നത് കേട്ടിട്ടുണ്ടോ. 

ശ്രേയ: ഇല്ല

ADVERTISEMENT

എം. ജയചന്ദ്രൻ: എന്നാൽ ഞാൻ ഒരു കഥ പറയാം. വർഷങ്ങൾക്കു മുൻപേയാണ്. ഇവിടെയൊന്നുമല്ല. അങ്ങ് ദൂരെയാണ്. എവിടെ? െചന്നൈയിൽ. ചെന്നൈയിൽ ഒരു ചാനലിനു വേണ്ടിയുള്ള ഒരു റിയാലിറ്റി ഷോ ഉണ്ടായിരുന്നു. ഞാൻ ജഡ്ജായിരിക്കുകയാണ്. വേറെയും രണ്ടു മൂന്നു പേരുണ്ട് ജഡ്ജസായിട്ട്. അനുരാധാ ശ്രീറാമും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഓരോരുത്തരും കുട്ടികളുമായി വന്നിരിക്കുന്നു. അതിൽ ഒരു കുഞ്ഞ് സ്റ്റേജിലേക്ക് വന്നു. ഞാനാ കുഞ്ഞിനെ നോക്കി ഇരുന്നു. നന്നായിട്ട് പാടുമായിരിക്കും എന്നു വിചാരിച്ച് ഇങ്ങനെ ഇരിക്കുകയാണ്. ആ കുട്ടി സ്റ്റേജിൽ വന്നിട്ട് പാടുന്നത് ലാലീ ലാലീ എന്നു പറയുന്ന പാട്ടാണ്. ആ പാട്ടിനിടയ്ക്ക് ഒരു ചെറിയ ചിരിയുണ്ട്. ഞാൻ ആ പാട്ടിൽ ലയിച്ചു പോയിട്ട് എനിക്ക് അവിടെ ഇരിക്കാൻ പറ്റിയില്ല. ആ പാട്ട് കഴിഞ്ഞയുടനെ ഞാൻ ഓടി സ്റ്റേജിലേക്ക് കയറി. ആ കുഞ്ഞിനെ പൊക്കി എടുത്തു കെട്ടിപ്പിടിച്ചു. അങ്ങനെയാണ് ആ കുഞ്ഞിനെ ആദ്യമായി കാണുന്നത്. ആ കുഞ്ഞിന്റെ പേര് എന്താണെന്ന് അറിയാമോ?

ശ്രേയ: അറിയാം

എം. ജയചന്ദ്രൻ: ആ കുട്ടിയാണ് ഈ കുട്ടി. ഇപ്പോൾ എന്റെ മുൻപിലിരിക്കുന്ന ശ്രേയക്കുട്ടി. ഇപ്പോൾ കുട്ടിയല്ല. ശ്രേയ ജയദീപ് എന്നാണ് എല്ലാവരും വിളിക്കുന്നത്. പക്ഷേ അങ്കിളിനെ സംബന്ധിച്ച് ശ്രേയക്കുട്ടി എന്നും കുട്ടിയാണ്. 

ശ്രേയ: അങ്കിൾ അങ്ങനെ തന്നെ വിളിച്ചാൽ മതി. 

ശ്രേയ: അങ്കിൾ കുറേ ഓണപ്പാട്ടുകൾ ചെയ്തിട്ടില്ലേ. അതിൽ എനിക്ക് ഇഷ്ടമുള്ളൊരു പാട്ടാണ് ഓണം വന്നണയും എന്ന് ചിത്രാന്റി പാടിയ പഴയ പാട്ട്. ആ പാട്ട് കേട്ടപ്പോൾ എനിക്ക് തോന്നിയത് ഒരു കോമ്പൗണ്ട് ടൈം സിഗ്നേച്ചറിൽ വരുന്നൊരു പാട്ടായി എനിക്കു തോന്നി. 

എം. ജയചന്ദ്രൻ: ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാട് ഓർമകൾ വരുന്നു. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നത് ചിത്രചേച്ചിയുടെ സ്റ്റുഡിയോയിൽ വച്ചാണ്. ബിച്ചു സാറാണ് ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഓണം എന്നു പറയുന്നത് സന്തോഷങ്ങൾ മാത്രം കാണുന്നതാണ്. സന്തോഷങ്ങൾ ഒന്നും ഇല്ലാതെ ഒരമ്മ, അന്നത്തെ ദിവസം ആഹാരത്തിനു പോലും മാർഗമില്ലാത്ത ഒരമ്മ, ഒരു കുഞ്ഞ് ഇപ്പോൾ ആ അമ്മയ്ക്ക് ഉണ്ടായതേയുള്ളൂ ആ കുഞ്ഞിന് ഓണത്തിന് എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ‘കരുമാടി മകനേ, നിന്നെ പാടി ഉറക്കുമ്പോൾ അമ്മ എങ്ങനെയാണ് അത് കൊണ്ടു വരിക എന്നുള്ള ഒരമ്മയുടെ സങ്കടം നിറഞ്ഞൊരു പാട്ടാണത്. സാധാരണ ഓണം പാട്ടുകളിൽ അങ്ങനെ ഉണ്ടാവാറില്ല. പാടങ്ങളൊക്കെ നികത്തി അവിടെയൊക്കെ വീടായി മാറി. നമ്മുടെ വീടായിരുന്ന പാടം ഇന്നില്ല എന്നു പറയുന്ന രീതിയിലേക്ക് അത് വരുന്നുണ്ട്. അതേ ആൽബത്തിൽ തന്നെ ബിച്ചു സാർ വേറൊരു കാര്യം പറയുന്നുണ്ട്. ഇന്നെല്ലാം ഫ്ലാറ്റുകളാണ്. ഫ്ലാറ്റുകളിൽ എങ്ങനെയാണ് ഓണം അവിടെ മുറ്റം ഇല്ലല്ലോ. അപ്പോൾ സാറെഴുതി മുറ്റമില്ലാതെ ഈ മേട ഒന്നിൽ അത്തക്കളം നെഞ്ചിലേറ്റി എന്നൊരു പാട്ടെഴുതിയിട്ടുണ്ട്. അങ്ങനെയൊക്കെയാണ് വലിയ വലിയ ആൾക്കാരുടെയൊക്കെ കാഴ്ചകളും അവരുടെ ഓണങ്ങളും. അവരുടെ ഓണം എങ്ങനെ ആയിരിക്കണം എന്ന് ബിച്ചു സാറിനെ പോലെയുള്ള ആൾക്കാര് പാട്ടുകളിലൂടെ എഴുതിയിട്ടുണ്ട്.

ശ്രേയ: ഞാന്‍ ശ്രേയക്കുട്ടി. േവറൊരു ശ്രേയ ഉണ്ടല്ലോ. ലെജൻഡായ ശ്രേയ ചേച്ചി. ചേച്ചിക്കൊരു പാട്ട് പറഞ്ഞു കൊടുക്കുന്ന രീതി വേറെയായിരിക്കുമല്ലോ. ഞാൻ ചെറുതായിരുന്നപ്പോൾ എനിക്കു പറഞ്ഞു തന്ന രീതി വേറെയല്ലേ? എങ്ങനെയാണ് പാട്ടുകൾ പറഞ്ഞു കൊടുക്കുന്ന രീതി 

എം. ജയചന്ദ്രൻ: രണ്ടു പേരും ശ്രേയ അല്ലേ. രണ്ടു പേരെയും ഞാൻ മലയാളം പഠിപ്പിച്ചു. ഞാൻ മലയാളം പഠിച്ചത് എന്റെ ട്യൂഷൻ സാറായ പരമേശ്വരൻ പിള്ള സാറിന്റെ അടുത്തു നിന്നാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ട്യൂഷനു പോകണം. അന്ന് സാറ് എല്ലാ ദിവസവും കോപ്പി എഴുതിക്കും. ലൈനില്ലാത്ത ഒരു ബുക്കിൽ അഞ്ച് പേജ് സാറ് തരുന്ന ഹോം വർക് എഴുതിക്കൊണ്ടു പോകണം. സാറിനെ പ്‍രാകിയാണ് ഇതെഴുതുന്നത്. പല ദിവസങ്ങളിലും അങ്ങോട്ടു പോകാതിരിക്കാനുള്ള കാരണം ഈ പകർത്തിയെഴുത്ത് വേണമല്ലോ എന്നോർത്താണ്. സാറേ ഇതെന്തിന് എന്നൊക്കെ വിചാരിച്ചാണ് എഴുതുന്നത്. വൃത്തം, അലങ്കാരം ഇതൊക്കെ പഠിച്ചിട്ടുണ്ടോ?

ശ്രേയ: ഇല്ല

എം. ജയചന്ദ്രൻ: നന്നായി. അത് പഠിക്കാൻ പറ്റാത്തത് ഭാഗ്യമാണ്. അതൊക്കെ പഠിക്കുക എന്നത് വലിയ സംഭവമാണ്. പരമേശ്വരൻ പിള്ള സാറ് വിലയ സംഭവമാണ്. സാറാണ് എനിക്കിതൊക്കെ പഠിപ്പിച്ചു തരുന്നത്. മലയാളത്തിനെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത് സാറാണ്. കവിതകൾ എങ്ങനെ ചൊല്ലണം കവിതയെക്കുറിച്ച് എഴുതാൻ പറഞ്ഞാൽ എങ്ങനെ എഴുതണം ഇതൊക്കെ സാറാണ് പഠിപ്പിച്ചു തന്നത്. ഈ ക്ലാസൊക്കെ എന്തിനാണ് എന്ന് ശ്രേയക്കുട്ടിക്ക് തോന്നിയിട്ടുണ്ടോ?

ശ്രേയ: പിന്നേ, പഠിക്കുന്നതേ എന്തിന് എന്ന് തോന്നിയിട്ടുണ്ട്. 

എം. ജയചന്ദ്രൻ: അങ്ങനെ ഞാനും വിചാരിക്കും ഈ മലയാളം പഠിച്ചതു കൊണ്ട് എന്തായിരിക്കും ദൈവം ഭാവിയിൽ എനിക്ക് കരുതിവച്ചിരിക്കുന്നത് എന്ന്. അങ്ങനെ നോക്കുമ്പോൾ വലിയ ശ്രേയയെയും കുട്ടി ശ്രേയയെയും ഒക്കെ മലയാളം പഠിപ്പിക്കാനായി ഒരു മലയാളം സാറായിട്ട് ഞാൻ മാറിയിട്ടുണ്ടെന്നത് ശരിയല്ലേ?

ശ്രേയ: അതെ 

എം. ജയചന്ദ്രൻ: ഇവിടെ പഠിപ്പിച്ചതു പോലെ തന്നെയാണ് അവിടെ പഠിപ്പിച്ചത്. അവിടെ പഠിപ്പിച്ചതു പോലെ തന്നെയാണ് ഇവിടെ പഠിപ്പിച്ചത്.

ശ്രേയ: അങ്കിളിൽ ഞാൻ നോട്ടീസ് ചെയ്തിട്ടുള്ള ഒരു കാര്യവും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യവും അങ്കിളിന്റെ ചിരിയാണ്. എന്റെ കരിയറിൽ അങ്കിൾ എനിക്കു തന്ന സപ്പോർട്ടും ഒക്കെയാണ് അങ്കിൾ എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വരുന്നത്. അങ്കിളിന്റെ കാഴ്ചപ്പാടിൽ സ്നേഹത്തിനെ എങ്ങനെ നിര്‍വചിക്കാം. 

എം. ജയചന്ദ്രൻ: സ്നേഹം നിറഞ്ഞിരിക്കണം. നിറഞ്ഞു കവിയണം. അതാണ് എനിക്ക് സ്നേഹത്തിനെക്കുറിച്ചുള്ള കോൺസെപ്റ്റ്. ലോകത്ത് എല്ലാ ആൾക്കാരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുകയാണെങ്കിൽ ഇവിടെ ഒരു യുദ്ധങ്ങളും ഉണ്ടാവില്ല. ഞാൻ ശ്രേയക്കുട്ടിയെ കണ്ട് ചിരിക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നുള്ള നിറഞ്ഞ സ്നേഹം അവിടെ വരണം എന്നുള്ളതാണ് എനിക്ക് സ്നേഹത്തിനെക്കുറിച്ചുള്ള സങ്കൽപം. 

ശ്രേയ: ലോക്ഡൗൺ സമയത്ത് അങ്കിൾ ചെയ്ത ലോക്ഡൗൺ മ്യൂസിക്കൽസ് എന്നു പറഞ്ഞ വിഡിയോസ്. അതിനുശേഷം കുറേപ്പേര് അതേപോലെ വിഡിയോസ് ഒക്കെ ചെയ്യാൻ തുടങ്ങി. അങ്കിളാണ് അതിനൊരു തുടക്കമിട്ടത്. ആ ഐഡിയ കിട്ടിയത് എങ്ങനെയാണ്?

എം. ജയചന്ദ്രൻ: ഒരു ദിവസം എന്റെ മൂത്ത മകൻ നന്ദഗോപാൽ ആണ് പറയുന്നത് അച്ഛാ, ഈ സമയത്ത് നമുക്ക് ഇങ്ങനെ ഒന്ന് ചെയ്താലോ. ഞാൻ ഷൂട്ട് ചെയ്യാം. അവന്റെ അനിയൻ അച്ചുവും കൂടെച്ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ലോക്ഡൗൺ സമയത്ത് എല്ലാവരും അവരുടെ വീട്ടിൽ തന്നെ ഒരു ബന്ധനാവസ്ഥയിലാണ്. ഒരു ജയിലിലായ പോലെ. സ്വതന്ത്ര്യം ഇല്ല. ഒന്നു കൈ പിടിക്കാൻ പോലും പേടിയാണ്. ആ സമയത്ത് എങ്ങനെ അവരുടെ ഹൃദയത്തോട് എനിക്ക് ചേരാൻ പറ്റും. ഏത് രീതിയിൽ അവരുടെ കൈകള്‍ പിടിക്കാെത തന്നെ പിടിക്കാൻ പറ്റും. അത് സംഗീതത്തിലൂടെ പറ്റും. അങ്ങനെ മഹാൻമാരായിട്ടുള്ള സംഗീതജ്ഞരുടെ പാട്ടുകളെടുത്ത് അതിനെക്കുറിച്ച് പത്തോ പതിനഞ്ചോ മിനിട്ട് ദിവസവും സംസാരിച്ചു. അതിനിടയ്ക്ക് പാടി. എന്റെ പാട്ട് കേട്ടുകൊണ്ടിരിക്കുക എന്നതേ അതിനകത്ത് ഒരു കുഴപ്പമുള്ളൂ. അങ്ങനെയാണ് ഈ സംഭവം ഉണ്ടായത്. പിന്നെ അതു കണ്ട് കുറേപ്പേർ അതുപോലെ ചെയ്യാൻ തുടങ്ങി. ആ സമയത്ത് ഞാൻ എല്ലാ ദിവസവും ശുഭരാത്രി പറയുന്നതിനു മുൻപ് ഈ പാട്ടുകളൊക്കെ കേട്ട് നിങ്ങൾ സ്വസ്ഥമായിട്ട് ഉറങ്ങണം എന്നു പറയുമായിരുന്നു. നമ്മുടെ ഹൃദയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തുറക്കുന്നത് സംഗീതത്തിലൂടെയാണ്. അത് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു.   

ശ്രേയ: യാത്ര പോകുമ്പോഴാണ് ഞാൻ കൂടുതലും പാട്ടുകൾ കേൾക്കുന്നത്. ആ സമയത്ത് സ്പെസിഫിക് മ്യൂസിക് ഡയറക്ടേഴ്സിന്റെ പാട്ടുകളെടുത്താണ് കേൾക്കാറുള്ളത്. അങ്കിളിന്റെ പാട്ടുകൾ കേൾക്കുന്ന സമയത്ത് ഓരോന്നും ഓരോ രീതിയിൽ വ്യത്യസ്തമായിരിക്കും. എനിക്കതിൽ തോന്നുന്ന കൗതുകം അങ്കിൾ നല്ലോണം പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചെറുപ്പം മുതൽ കച്ചേരികൾ നടത്തിയിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. പാടുന്നത് ലൈവായി കേട്ടിട്ടുണ്ട്. അങ്കിൾ നല്ല ഒരു ഗായകൻ കൂടിയാണ്. മ്യൂസിക് ഡയറക്ടർ എന്ന രീതിയിൽ മാറുന്നതെങ്ങനെയാണ്?

എം. ജയചന്ദ്രൻ: ഈ പറഞ്ഞതില്‍ ഒരു തിരുത്തുണ്ട്. കഴിഞ്ഞകാലത്ത് ഞാൻ നന്നായിട്ട് പാടിയിരിക്കാം. ഞാൻ കംപോസ് ചെയ്ത ഒരു പാട്ട് ശ്രേയക്കുട്ടിക്ക് പറഞ്ഞു തരുമ്പോൾ ശ്രേയക്കുട്ടി അത് അങ്ങോട്ടും ഇങ്ങോട്ടും മാറാതെ അതുപോലെ തന്നെ പഠിച്ച് എന്റെ ഇഷ്ടത്തിനനുസരിച്ച് ആ പാട്ട് എങ്ങനെ വരുമെന്ന് ഞാൻ കാണുന്നോ ആ രീതിയിൽ ആ പാട്ടിനെ കൊണ്ടു വരും. പാട്ടുകാരി ചെയ്യുന്നത് ഒരു കാര്യമാണ്. മ്യൂസിക് കംപോസർ ചെയ്യുന്നത് വേറൊരു കാര്യമാണ്. മ്യൂസിക് കംപോസറും ലിറിക് റൈറ്ററും ചേർന്ന കൂട്ടായ്മയിലൂടെയാണ് പാട്ട് ഉണ്ടാകുന്നത്. ഞാൻ ഓൾറെഡി ഒരു വട്ടം വരച്ചിട്ടുണ്ട്. ആ വട്ടത്തിനുള്ളിൽ നിന്നാണ് ശ്രേയക്കുട്ടി പാടുന്നത്. ശ്രേയക്കുട്ടി പാടുമ്പോൾ ഈണങ്ങളില്‍ ചില ഇംപ്രവൈസേഷൻസ് വന്നെന്നു വരാം. മ്യൂസിക് കംപോസർ കൊണ്ടുവരുന്ന ഈണമാണ് ശ്രേയക്കുട്ടി പാടുന്നത്. അല്ലാതെ ശ്രേയക്കുട്ടി ചെയ്ത ഈണമല്ല പാടുന്നത്. ഞാൻ എന്നെ ഒരു പാട്ടുകാരനായിട്ട് കാണുമ്പോള്‍ ഒരു പാട്ടുകാരൻ എന്ന രീതിയിൽ എനിക്ക് ഒരുപാട് ലിമിറ്റേഷൻ ഉണ്ടെന്ന് എനിക്ക് അറിയാം. അതിനൊക്കെ അപ്പുറമായി ഒരു പാട്ട് കംപോസ് ചെയ്യുമ്പോൾ അതിന്റെ ക്രിയേറ്റിവിറ്റി എന്ന സംഭവം വലിയൊരു സ്പാർക്കായിട്ട് എനിക്കു തോന്നിയിട്ടുണ്ട്. പാട്ടുകാരൻ മ്യൂസിക് ഡയറക്ടർ പറയുന്ന രീതിയിൽ പാടേണ്ടി വരുമ്പോൾ അവിടെ ഒരു ലിമിറ്റേഷനുണ്ട്. പക്ഷേ മ്യൂസിക് ഡയറക്ടർക്ക് ലിമിറ്റേഷനില്ല. അങ്ങനെ പറക്കാനായിട്ട് പറ്റും എന്നുള്ളതു കൊണ്ടാണ് എനിക്ക് മ്യൂസിക് കംപോസറാകണമെന്ന് കൊച്ചിലേ മുതൽ ആഗ്രഹിച്ചത്. 

ശ്രേയ: മ്യൂസിക് ഡയറക്ടർ എന്ന രീതിയില്‍ ആദ്യമായി അവാർഡ് കിട്ടിയപ്പോൾ എന്താണ് തോന്നിയത്?

എം. ജയചന്ദ്രൻ: ഗൗരീശങ്കരത്തിനാണ് ആദ്യമായി അവാർഡ് കിട്ടിയത്. അങ്ങനെയുള്ള സന്തോഷങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അല്ലേ? ശ്രേയക്കുട്ടിക്കും അത്തരം സന്തോഷങ്ങൾ ഉണ്ടായിട്ടില്ലേ? സന്തോഷം നമുക്ക് എപ്പോഴാണ് വരുന്നതെന്ന് അറിഞ്ഞൂട എന്നുള്ളതാണ് സത്യം. എപ്പോൾ വേണമെങ്കിലും സന്തോഷവും സങ്കടവും വരാം. അതാണ് ജീവിതം. എന്റെ ജീവിതത്തിൽ വലിയൊരു സന്തോഷമാണ് ആദ്യത്തെ സ്റ്റേറ്റ് അവാർഡ്. ഗൗരീശങ്കരത്തിലെ ‘കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ’ എന്ന പാട്ടിനാണ് അവാർഡ് കിട്ടിയത്. ഗിരീഷേട്ടനാണ് അതിലെ വരികൾ എഴുതിയത്. എന്റെ വീടിന്റെ പുറകിൽ എന്റെ അച്ഛമ്മ താമസിച്ചിരുന്ന ഇടമുണ്ട്. അവിടമാണ് എന്റെ കംപോസിങ് കൊട്ടാരമായി ഞാൻ കണ്ടത്. അവിടിരുന്നതാണ് ഈ പാട്ടൊക്കെ കംപോസ് ചെയ്തത്. ഗിരീഷേട്ടൻ രാത്രി കട്ടിലിൽ കിടക്കും. ഞാൻ അതിനു താഴെ പായ വിരിച്ച് കിടക്കും. ഗിരീഷേട്ടൻ രാത്രി കുറേ കഥകളൊക്കെ പറയും. അതിനിടയിൽ പാട്ടെഴുത്തും നടക്കും. ഞാൻ ട്യൂൺ കൊടുത്ത് രണ്ടു സെക്കന്റിൽ പാട്ടെഴുതി തരും. അങ്ങനെയാണ് ആ പാട്ടുണ്ടായത്. അതിന്റെ അനുപല്ലവിയൊക്കെ വളരെ മനോഹരമായാണ് ഗിരീഷേട്ടൻ എഴുതിയിരിക്കുന്നത്. പക്ഷേ ഈ പാട്ടിന് അവാർഡ് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഞാനൊരു ക്രിക്കറ്റ് ഭ്രാന്തനാണ്. ചിലപ്പോൾ റെക്കോർഡിങ് പോലും മാറ്റി വച്ച് ക്രിക്കറ്റ് മാച്ച് കണ്ടോണ്ടിരിക്കും. അങ്ങനെ ഒരു ദിവസം വൈകിട്ട് വീട്ടിൽ ഒന്നും െചയ്യാനില്ലാതെ ക്രിക്കറ്റ് മാച്ച് എന്തോ ടിവിയിൽ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വരുന്നത്. ഫോൺ എടുത്തപ്പോൾ പറയുന്നത് മോനേ, ഞാൻ ജോൺ പോളാണ്. എനിക്ക് അദ്ദേഹത്തെ അന്ന് അത്രത്തോളം പരിചയം ഇല്ല. ഞാൻ പെട്ടെന്ന് വിചാരിക്കുന്നത്. അദ്ദേഹം എഴുതുന്ന ഏതെങ്കിലും സിനിമയിൽ എന്നെ സംഗീത സംവിധായകനാക്കാനാണോ വിളിക്കുന്നത് എന്നുള്ള വിചാരത്തിലാണ് ഞാൻ. അപ്പോൾ അദ്ദേഹം പറഞ്ഞു. മോനാണ് ഈ വർഷത്തെ ഏറ്റവും നല്ല സംഗീതസംവിധായകനുള്ള അവാർഡ്. ശരിക്കും എനിക്ക് മനസ്സിലായില്ല എന്താണ് സംഭവിക്കുന്നതെന്ന്. അപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു. കേരള സ്റ്റേറ്റ് അവാർഡ് മോനാണ്. അപ്പോഴാണ് എനിക്ക് കത്തിയത്. ഓ അത്രയ്ക്കൊക്കെ ഞാൻ കൊള്ളാം അല്ലേ എന്ന് എനിക്കു തന്നെ തോന്നി. ഞാൻ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു. അമ്മേ അമ്മയുടെ മോന് ആദ്യമായി ഒരു സ്റ്റേറ്റ് അവാർഡ് കിട്ടി എന്നു പറഞ്ഞു.

English Summary:

Singer Sreya Jayadeep meets Music Director M Jayachandran on Onam and shares onam memories and many other music memories.