അലറിക്കരയാൻ ബുദ്ധിമുട്ടി, വഴക്ക് പറയരുതെന്ന് മുൻകൂട്ടി ആവശ്യപ്പെട്ടു; പല ചോദ്യങ്ങൾക്കും ‘പണി’യിലൂടെ ഉത്തരം കിട്ടി!
ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും അറിയപ്പെടുന്ന താരമാണ് അഭയ ഹിരൺമയി. ഇപ്പോഴിതാ, പേരിനൊപ്പം അഭിനേത്രി എന്ന ലേബൽ കൂടി പതിച്ചുവയ്ക്കുകയാണ് ‘പണി’ എന്ന ചിത്രത്തിലൂടെ അഭയ. പണിയിൽ ജോജു ജോർജിന്റെ വലംകൈയായ ഗ്യാങ്സ്റ്റർ ആയിട്ടാണ് അഭയയുടെ വരവ്. ജോജുവിനും മറ്റു സഹതാരങ്ങൾക്കുമൊപ്പം ഏറെ കരുത്തുറ്റ
ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും അറിയപ്പെടുന്ന താരമാണ് അഭയ ഹിരൺമയി. ഇപ്പോഴിതാ, പേരിനൊപ്പം അഭിനേത്രി എന്ന ലേബൽ കൂടി പതിച്ചുവയ്ക്കുകയാണ് ‘പണി’ എന്ന ചിത്രത്തിലൂടെ അഭയ. പണിയിൽ ജോജു ജോർജിന്റെ വലംകൈയായ ഗ്യാങ്സ്റ്റർ ആയിട്ടാണ് അഭയയുടെ വരവ്. ജോജുവിനും മറ്റു സഹതാരങ്ങൾക്കുമൊപ്പം ഏറെ കരുത്തുറ്റ
ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും അറിയപ്പെടുന്ന താരമാണ് അഭയ ഹിരൺമയി. ഇപ്പോഴിതാ, പേരിനൊപ്പം അഭിനേത്രി എന്ന ലേബൽ കൂടി പതിച്ചുവയ്ക്കുകയാണ് ‘പണി’ എന്ന ചിത്രത്തിലൂടെ അഭയ. പണിയിൽ ജോജു ജോർജിന്റെ വലംകൈയായ ഗ്യാങ്സ്റ്റർ ആയിട്ടാണ് അഭയയുടെ വരവ്. ജോജുവിനും മറ്റു സഹതാരങ്ങൾക്കുമൊപ്പം ഏറെ കരുത്തുറ്റ
ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും അറിയപ്പെടുന്ന താരമാണ് അഭയ ഹിരൺമയി. ഇപ്പോഴിതാ, പേരിനൊപ്പം അഭിനേത്രി എന്ന ലേബൽ കൂടി പതിച്ചുവയ്ക്കുകയാണ് ‘പണി’ എന്ന ചിത്രത്തിലൂടെ അഭയ. പണിയിൽ ജോജു ജോർജിന്റെ വലംകൈയായ ഗ്യാങ്സ്റ്റർ ആയിട്ടാണ് അഭയയുടെ വരവ്. ജോജുവിനും മറ്റു സഹതാരങ്ങൾക്കുമൊപ്പം ഏറെ കരുത്തുറ്റ കഥാപാത്രമായി അഭയ മുഴു നീളവേഷത്തിൽ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ‘പണി’ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് അഭയ ഹിരൺമയി. പ്രേക്ഷകപ്രതികരണങ്ങളെക്കുറിച്ചും സിനിമാസ്വപ്നങ്ങളെക്കുറിച്ചും മനസ്സുതുറന്ന് അഭയ മനോരമ ഓൺലൈനിനൊപ്പം.
പണി ഒരു ഫാമിലി ത്രില്ലർ
പണി ഒരു ഗ്യാങ്‌സ്റ്റർ ഫാമിലി ത്രില്ലറാണ്. ഗിരി എന്ന കഥാപാത്രവും അയാളുടെ ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടക്കുന്ന ചില സംഭവങ്ങളും അതിനെ ഗിരി സോൾവ് ചെയ്യാൻ നടക്കുന്നതുമാണ് പ്രമേയം. ഈ സിനിമയിൽ ഓരോ കഥാപത്രത്തിനും പ്രാധാന്യമുണ്ട്.
ജോജു വിളിച്ചിട്ട് പറഞ്ഞു ഒരു ‘പണി’ ഉണ്ട്
ജോജു ആണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. അപ്പോൾ എനിക്കു ഭയങ്കര മടി തോന്നി. ഞാൻ ഇതുവരെ ഒരു ടിക്ക് ടോക് വിഡിയോ പോലും ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഒരു മുഴുനീള കഥാപാത്രം ചെയ്യുക എന്നത് ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. ജോജുവിനെ പോലെ സിനിമയിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്ത് ഉള്ളയാൾ വിളിക്കുമ്പോൾ അതിൽ എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്ന് തോന്നി. എങ്കിലും എനിക്കൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. വേണോ വേണ്ടയോ എന്ന് ഒരുപാട് ചിന്തിച്ചു. ഒടുവിൽ ശ്രമിച്ചു നോക്കാം എന്ന് ജോജുവിനോടു ഞാൻ പറഞ്ഞു. എനിക്ക് പറ്റിയില്ലെങ്കിൽ വഴക്കൊന്നും പറയരുതെന്നും ഞാൻ മുൻകൂട്ടി പറഞ്ഞു. പണിയിലേക്ക് ഞാൻ വരാൻ കാരണമായത് ജോജു ജോർജ്, വേണു ഐഎസ്‌സി എന്നിവരാണ്. വേണു എന്ന പേര് എനിക്ക് തന്ന പ്രചോദനം വളരെ വലുതായിരുന്നു. അത്രയും മികവുറ്റ ഒരു ഛായാഗ്രാഹകനോടൊപ്പം വർക്ക് ചെയ്യുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ, ഭരതൻ അങ്കിൾ മാളൂട്ടി എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. അന്ന് ആ ചിത്രത്തിൽ ഞാൻ മുഖം കാണിക്കുകയും ചെയ്തു. മാളൂട്ടിയുടെ ഛായാഗ്രാഹകനും വേണു സർ ആണ്. അതിനു ശേഷം ഇപ്പോഴാണ് ഞാൻ സിനിമയിൽ മുഖം കാണിക്കുന്നത്. അവിടെയും ഒരു നിയോഗം പോലെ വേണു സർ ഉണ്ട്. അത് ഒരു കൗതുകമായി തോന്നി. ഞാൻ ഒരു വേണു സർ ഫാൻ ആണ്. ഒരുപാട് നേരം അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ സിനിമകളിൽ പാട്ട് കുറവാണ് എങ്കിലും ഉള്ളത് വളരെ മനോഹരങ്ങളുമാണ്.
ജോജു ജോർജ് എന്ന സംവിധായകൻ
സിനിമയിൽ മുപ്പത് വർഷത്തെ പരിചയ സമ്പത്തുണ്ട് ജോജു ജോർജിന്. ഏറ്റവും പിന്നിൽ നിന്ന് ഏറ്റവും മുന്നിലേക്ക് വന്ന ആ യാത്രയുടെ അനുഭവങ്ങൾ ആണ് അദ്ദേഹത്തിന് പാഠം. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടാകും. ഇത്രയും വർഷത്തെ പ്രവൃത്തിപരിചയത്തെ എങ്ങനെ ഉപയോഗിക്കാം എന്നായിരിക്കും അദ്ദേഹം ചിന്തിക്കുക. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം വളരെ മനോഹരമായി എല്ലാവർക്കും ഷോട്ട് പറഞ്ഞുകൊടുക്കുന്നത് കണ്ടു. എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, ദുഃഖം അഭിനയിക്കുമ്പോൾ ഞാൻ എന്റെ ഭൂതകാലം ഓർത്തെടുക്കും. അഭയയ്ക്ക് ദുഃഖം തോന്നാൻ എന്താണ് ഓർത്തെടുക്കേണ്ടത് എന്ന് ആലോചിച്ചു നോക്കൂ. ഒരു കഥാപാത്രത്തിനെ ഏതു രീതിയിൽ സമീപിക്കണം എന്ന് ഒരു നല്ല നടന് മാത്രമേ പറയാൻ പറ്റൂ. എങ്ങനെ ചിന്തിക്കണം എന്നുപോലും ജോജു പറഞ്ഞു തന്നു. അതുകൊണ്ട് എന്റെ പണി എളുപ്പമായിരുന്നു. ഞാൻ അഭിനയിച്ചത് നന്നായിട്ടുണ്ടെങ്കിൽ അത് എന്റെ കുടുംബ ഗുണമാണ്. എന്റെ മുത്തശ്ശി പഴയകാലത്തെ വലിയൊരു നടി ആയിരുന്നു, അമ്മാവൻ കൊച്ചു പ്രേമൻ, അദ്ദേഹവും മികച്ച നടൻ തന്നെ.
അലറിക്കരയാൻ ബുദ്ധിമുട്ടി
ഒരു ദിവസത്തെ അഭിനയം എനിക്ക് കുറച്ചു ബുദ്ധിമുട്ട് ആയി തോന്നി. അലറിവിളിച്ചു കരയുന്ന ഒരു സീൻ ഉണ്ടായിരുന്നു. അലറിക്കരയുമ്പോൾ കുറച്ചു കഷ്ടപ്പെട്ടു. ആ ബുദ്ധിമുട്ട് ശാരീരികമായിരുന്നു. മാനസികമായി ആ സീനിൽ അഭിനയിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. കാരണം, എന്റെ ജീവിതത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയ സിനിമയായിരുന്നു പണി. അഭിനയം പുതിയ ഒരു കാര്യമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ചെയ്തത്. പാട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധിച്ചാണ് അഭിനയിച്ചത്. മനഃസാന്നിധ്യം കൂടുതൽ കൊടുത്താണ് ഓരോ സീനും ചെയ്തത്.
അഭിനയം തുടരും
നല്ല അവസരങ്ങൾ കിട്ടിയാൽ, അത് സംഗീതപരമായ എന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യും. സംഗീതം തന്നെ ആണ് എന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ്. ഒരു വലിയ സംഗീതജ്ഞ ആകണമെന്നാണ് എക്കാലത്തെയും ആഗ്രഹം. സ്റ്റേജ് ഷോകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അവസാനം പാടിയത് ബാഡ് ബോയ്സ് എന്ന സിനിമയിലാണ്. ഇപ്പോൾ യുകെ ടൂറിലാണ്, എന്റെ ബാൻഡിന്റെ ഷോ വരുന്നുണ്ട്. രണ്ടു ഒറിജിനൽസ് ചെയ്യുന്നുണ്ട് ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ.