മേൽക്കൂരയുടെ മുകളിൽ കയറി ഡാൻസ്, അന്ന് അതൊരു രസം; ‘ചിങ്ങമാസം‘ ഓർമകൾ പങ്കിട്ട് ജ്യോതിർമയി
നല്ല പാട്ടിന്റെ മുഖമാകണമെന്ന് ആശിക്കാത്ത അഭിനേതാക്കളുണ്ടാകുമോ? സിനിമയിലെ പാട്ടുസീനിൽ ഓടി നടക്കാനും നൃത്തം വയ്ക്കാനും ആഗ്രഹിച്ചു സിനിമയിലേക്കെത്തിയ കുട്ടിയായിരുന്നു ജ്യോതിർമയിയും. ആ ആഗ്രഹത്തിന് ചിറകു തുന്നി കിട്ടി എന്നപോലെ എന്നും നല്ല പാട്ടുകളുടെ ഭാഗമായിരുന്നു ജ്യോതിർമയി. മനോരമ ഓൺലൈനിൽ പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജ്യോതിർമയി.

പുള്ളിക്കുയിലേ കള്ളിക്കുയിലേ
ലെനിൻ ചന്ദ്രനാണ് ആ സിനിമയിലേക്ക് ഞാൻ എത്താനുള്ള കാരണം. അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനായതാണ് സന്തോഷം. ബിജു മേനോനോടൊപ്പം ചെയ്ത സിനിമയായിരുന്നു അത്. രാജീവ് രവിയാണ് ആ പാട്ടിന്റെ രംഗങ്ങൾ സംവിധാനം ചെയ്തത്.
വെണ്ണക്കല്ലിൽ നിന്നെ കൊത്തി വെള്ളിപൂന്തിങ്കൾ
ബിജുചേട്ടന്റെ കൂടെ മൂന്നു സിനിമകൾ ചെയ്തിരുന്നു. ഞങ്ങളെ ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ ഇഷ്ടമുള്ള ആളുകളെ അക്കാലത്തു കണ്ടിട്ടുണ്ട്. ആ പാട്ടിലെ നൃത്തമാണ് എന്നെ ആദ്യം പേടിപ്പിച്ചത്. ഞാൻ ഒരു പരിശീലനം സിദ്ധിച്ച നർത്തകിയല്ല. അതുകൊണ്ട് കുറച്ച് അധികം ടേക്കുകൾ എടുക്കേണ്ടി വന്നു.
മേഘപളുങ്ക് കൊണ്ട് മാനത്ത് കോട്ട കെട്ടി
ചിങ്ങമാസം പാട്ടിന്റെ ലൊക്കേഷൻ വളരെ രസമായിരുന്നു. അതൊരു ചന്തയായിരുന്നു. മാസത്തിൽ ഒരിക്കലോ മറ്റോ ആണ് ആ ചന്തയിൽ കച്ചവടമുള്ളത്. അപ്പോൾ ആ മേൽക്കൂരയിൽ കയറി നൃത്തം ചെയ്യാനൊന്നും പേടി തോന്നിയില്ല. ആ പ്രായം അതാണല്ലോ. എല്ലാം നല്ല രസമായി തോന്നിയിരുന്നു.
അകലുന്ന നേരം കണ്ണീരില്ലാതെ
ആദ്യമായി അമൽ നീരദ് എന്ന സംവിധായകന്റെ കൂടെ ഞാൻ ജോലി ചെയ്തത് സാഗർ അലിയാസ് ജാക്കിയിൽ ആണെന്ന് കരുതുന്നവരുണ്ട്. ഞങ്ങൾ തമ്മിൽ വളരെ നാളത്തെ പരിചയമുണ്ട്. ആദ്യമായി ഒരുമിച്ച് ജോലി ചെയ്തത് ഒരു പെയിന്റ് പരസ്യത്തിലാണ്. അത് ആരും കണ്ടിട്ടില്ല.
ആരോടെങ്കിലും അവസരം ചോദിക്കാൻ എനിക്ക് വലിയ മടിയാണ്. എന്റെ ഈഗോ കൊണ്ടല്ല. ഞാൻ ചോദിച്ചു വരുമ്പോഴേക്കും അത് ചളകുളമാകും. എന്നാൽ സാഗർ അലിയാസ് ജാക്കിയുടെ സമയത്ത് എനിക്ക് കുറച്ച് ധൈര്യം വന്നു. അമലിനോട് എനിക്ക് എന്തും തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സോകോൾഡ് ഐറ്റം ഡാൻസ് ആർക്കും അങ്ങനെ ചെയ്യാൻ ഇഷ്ടമുണ്ടാകില്ലല്ലോ. അപ്പോൾ അത് മാറ്റിവച്ചുകാണും എന്ന് എനിക്ക് തോന്നി. അങ്ങനെ ചോദിച്ചു. ഇല്ലെങ്കിൽ ഇല്ല എന്ന് പറയട്ടെ എന്ന് കരുതി. പക്ഷേ, കിട്ടി. അതിലെ നൃത്തത്തിനായി ബോളിവുഡ് ഡാൻസൊക്കെ പഠിച്ചു. അന്ന് കുറച്ച് വേദികളൊക്കെ ചെയ്തിരുന്നു. അത് ആ പാട്ടിനും ഗുണം ചെയ്തു.