‘ദേഹത്ത് പുരട്ടിയത് ചാണകമല്ല, ആ പാട്ട് സർപ്രൈസ് ആയിരുന്നു; ഇതൊന്നും കാണാൻ സിദ്ദീഖ് സർ ഇല്ലെന്നത് വലിയ വേദന’
നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്കു ചുവടുവയ്ക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെ പ്രധാനപ്പെട്ട ‘ഗോര ഹബ്ബാ’ എന്ന പാട്ട് രംഗത്തിലാണ് രാഹുൽ രാജ് പാടി അഭിനയിച്ചത്. ശരീരത്തിൽ ചാണകം വാരി മെഴുകി ആറാടി പാടുന്ന രാഹുൽ
നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്കു ചുവടുവയ്ക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെ പ്രധാനപ്പെട്ട ‘ഗോര ഹബ്ബാ’ എന്ന പാട്ട് രംഗത്തിലാണ് രാഹുൽ രാജ് പാടി അഭിനയിച്ചത്. ശരീരത്തിൽ ചാണകം വാരി മെഴുകി ആറാടി പാടുന്ന രാഹുൽ
നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്കു ചുവടുവയ്ക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെ പ്രധാനപ്പെട്ട ‘ഗോര ഹബ്ബാ’ എന്ന പാട്ട് രംഗത്തിലാണ് രാഹുൽ രാജ് പാടി അഭിനയിച്ചത്. ശരീരത്തിൽ ചാണകം വാരി മെഴുകി ആറാടി പാടുന്ന രാഹുൽ
നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്കു ചുവടുവയ്ക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെ പ്രധാനപ്പെട്ട ‘ഗോര ഹബ്ബാ’ എന്ന പാട്ട് രംഗത്തിലാണ് രാഹുൽ രാജ് പാടി അഭിനയിച്ചത്. ശരീരത്തിൽ ചാണകം വാരി മെഴുകി ആറാടി പാടുന്ന രാഹുൽ രാജിന്റെ മുഖം ആസ്വാദകർക്ക് പുതുമ നൽകി. സംവിധായകൻ നൗഷാദ് പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സീനിൽ അഭിനയിച്ചതെന്നും സിനിമ പുറത്തുവരുന്നതുവരെ ആ വിവരം ആരോടും പറഞ്ഞിരുന്നില്ലെന്നും രാഹുൽ രാജ് വെളിപ്പെടുത്തി. മൺമറഞ്ഞ സംവിധായകൻ സിദ്ദീഖ് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നുവെന്നു പറയുന്ന രാഹുൽ രാജ്, അദ്ദേഹം അവസാനമായി പ്രവർത്തിച്ച സിനിമയ്ക്കു വേണ്ടി പാട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. പുത്തൻ സിനിമാ–പാട്ട് വിശേഷങ്ങൾ രാഹുൽ രാജ് മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ.
പൊറാട്ട് നാടകത്തിൽ പാടി അഭിനയിച്ചു
തികച്ചും അപ്രതീക്ഷിതമായിട്ടാണ് പൊറാട്ട് നാടകം എന്ന സിനിമയിൽ അതിഥി താരമായി എത്തിയത്. ഒടുവിലത്തെ ഒരു ഉത്സവ സീനിൽ മ്യൂസിക് ഷോ അവതരിപ്പിക്കുന്ന സീൻ ആയിരുന്നു. അത് ഞാൻ തന്നെ പാടി അഭിനയിക്കുന്നതായി എടുക്കാം എന്ന് സംവിധായകൻ നൗഷാദ് പറഞ്ഞു. നൗഷാദ് ഇക്കയുമായി ഒരുപാട് നാളത്തെ ബന്ധമുണ്ട്. ഞാൻ തന്നെ ചെയ്യണം എന്ന് അദ്ദേഹം നിർബന്ധിച്ചു. എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അഭിനേതാക്കൾ എങ്ങനെ ആണ് അഭിനയിക്കുന്നതെന്നും അവർ ഷൂട്ടിങ്ങിനിടെ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ സാധിച്ചു. നാട്ടുകാർ, നർത്തകർ, ഗായകർ തുടങ്ങി വലിയ ഒരു ജനക്കൂട്ടം തന്നെ ആ സീനിൽ ഉണ്ടായിരുന്നു. നമ്മൾ ഒരു മ്യൂസിക് ഷോ നടത്തുമ്പോൾ എങ്ങനെ ആയിരിക്കും അതുപോലെ തന്നെ. ഒരു ഷോ ചെയ്യുന്നതുപോലെ പെർഫോം ചെയ്തു, അവർക്ക് വേണ്ടത് അവർ ഷൂട്ട് ചെയ്തു. സജ്‌ന നജാം ആയിരുന്നു കൊറിയോഗ്രഫി ചെയ്തത്. സിനിമയിലെ ആർട്ടിസ്റ്റുകളായ ഐശ്വര്യ ഒക്കെ ഈ രംഗം കാണാൻ അവിടെ ഉണ്ടായിരുന്നു. വളരെ രസകരമായ ഒരു രംഗമായിരുന്നു അത്
അഭിനയിച്ചത് ആരോടും പറഞ്ഞില്ല
ഒരുപാട് പേര് സിനിമയിൽ ആ പാട്ട് രംഗം കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു. അത് പ്രമോഷനിൽ ഒന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെ സർപ്രൈസ് ആയിരുന്നു. സുഹൃത്തുക്കളൊക്കെ വിളിച്ചിട്ട് ‘മച്ചാനെ പൊളിച്ചല്ലോ’ എന്നു പറഞ്ഞു. പാട്ടിനെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നല്ല എനർജി തോന്നുന്ന പാട്ടാണ്. കർണാടകയിൽ ഗോര ഹബ്ബ എന്നൊരു ഉത്സവമുണ്ട്. ചാണകം വാരി ദേഹത്ത് പൂശി ചെയ്യുന്ന ഒരു ഉത്സവമാണത്. എന്റെ ശരീരത്തിൽ വാരി പൂശിയത് ചാണകം അല്ല, ചാണകം പോലെ തോന്നിപ്പിക്കുന്ന ഒരു സാധനം ഉണ്ടാക്കിയതാണ്. കളിമണ്ണ് ഒക്കെ മിക്സ് ചെയ്താണ് അത് ഉണ്ടാക്കിയെടുത്തത്. പക്ഷേ യഥാർഥ ചാണകത്തിന്റെ ഫീൽ കിട്ടാൻ വേണ്ടി തറയിൽ ചാണകം ഉണ്ടായിരുന്നു. ആ ഉത്സവത്തിനു ചേരുന്ന ഒരു പാട്ട് വേണം എന്നാണു സംവിധായകൻ പറഞ്ഞത്. കന്നഡയും തുളുവും സംസ്കൃതവും ആ നാടിന്റെ സംസ്കാരവും ഒക്കെ മിക്സ് ചെയ്ത് ഒരുക്കിയതാണ് ആ പാട്ട്. വെറുമൊരു പാട്ട് എന്നതിലുപരി ആ നാടിന്റെ സംസ്‌കൃതി ആ പാട്ടിൽ ഉണ്ട്. നല്ല പാട്ട് ആണെങ്കിലും ചിലപ്പോൾ സിനിമയിൽ വരുമ്പോൾ എങ്ങനെയാകും എന്നൊരു പേടി ഉണ്ടായിരുന്നു. ക്ലൈമാക്സിൽ അത് വർക്ക് ഔട്ട് ആയില്ലെങ്കിൽ ഫ്ലോപ്പ് ആകുമല്ലോ എന്നൊരു പേടി ഉണ്ടായിരുന്നു. ഞാൻ അതിൽ അഭിനയിച്ചിട്ടും ഉണ്ടല്ലോ. ആ പേടി കൊണ്ട് ഞാൻ ആ പാട്ടിന്റെ കാര്യം ആരോടും പറഞ്ഞിരുന്നില്ല. സിനിമ കണ്ടിട്ട് ഒരുപാട് പേർ വിളിച്ച് നല്ല അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട്.
‘സിദ്ദീഖ് പ്രസന്റ്സ്’ എന്നെഴുതിയ പോസ്റ്ററിൽ പേര് വന്നത് ഭാഗ്യം
അകാലത്തിൽ നമ്മെ വിട്ടുപോയ സംവിധായകൻ സിദ്ദീഖ് സർ ഈ സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് എന്നോടു പാട്ടുകളെപ്പറ്റി പറഞ്ഞത്. ഞാൻ കംപോസ് ചെയ്യുമ്പോൾ അദ്ദേഹം എന്റെ ഒപ്പം ഇരിക്കുമായിരുന്നു. ഞങ്ങൾ ആദ്യം ഒരു ഐഡിയ ഉണ്ടാക്കിയിട്ട് അദ്ദേഹം ദുബായിലേക്കു പോയി. ഞാൻ പാട്ടുകൾ ചെയ്ത് സിദ്ദീഖ് സാറിന് അയച്ചുകൊടുത്തു. അദ്ദേഹം ഓക്കേ പറഞ്ഞപ്പോഴാണ് നൗഷാദ് ഇക്കയെപോലും കേൾപ്പിക്കുന്നത്. ‘നമുക്ക് അടുത്ത പടത്തിൽ ഒരുമിച്ച് വർക്ക് ചെയ്യണം രാഹുൽ’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. പിന്നെ സിദ്ദീഖ് പ്രസന്റ്സ് എന്നെഴുതിയ ഒരു പോസ്റ്ററിൽ എന്റെ പേര് കൂടി വന്നു. അത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഈ സിനിമയിലെ പ്രവർത്തകരെല്ലാം അനാഥരായതുപോലെ ആയി. ബെല്ലി ബെല്ലി എന്നൊരു പാട്ടുണ്ട് സിനിമയിൽ. നേറ്റിവിറ്റി വൈബ് ഉള്ള പാട്ടുകളാണ് സിനിമയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. ഈ സിനിമ ഒരു പ്രത്യേക സ്ഥലത്തെ കഥപറയുന്നതായതുകൊണ്ട് ആ സ്ഥലത്തിന്റെ കൾച്ചർ പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ ശൈലിയിൽ പാട്ടുകൾ കൊണ്ടുവരാൻ കഴിഞ്ഞു.
കരിയറിന്റെ ആദ്യഘട്ടത്തിൽ സിദ്ദീഖ് പ്രചോദനമായി
ഞാൻ ലണ്ടനിൽ നിന്ന് പഠനം കഴിഞ്ഞു നാട്ടിലെത്തി സിനിമയ്ക്കു വേണ്ടി കാത്തിരുന്ന കുറെ വർഷങ്ങളുണ്ട്. ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ച ആളാണ് നൗഷാദിക്ക. അദ്ദേഹത്തിനു സിദ്ദീഖ് സാറുമായി അടുത്ത ബന്ധമുണ്ട്. പത്മരാജന്റെ നൊമ്പരത്തിപ്പൂവിൽ ബാലതാരമായി അഭിനയിച്ച ആളാണ് നൗഷാദിക്ക. അദ്ദേഹം എന്നെ ഒരിക്കൽ സിദ്ദീഖ് സാറിനെ പരിചയപ്പെടുത്തി. ഞാൻ അദേഹത്തിന്റെ വീട്ടിൽ പോയി പാട്ടു കേൾപ്പിച്ചു. ഞാൻ കംപോസ് ചെയ്ത കുറച്ചു പാട്ടുകൾ ഒരു സിഡിയിൽ ആക്കിയാണ് പോയത്. എനിക്കൊപ്പമിരുന്ന് സിദ്ദീഖ് സർ ആ സിഡി മുഴുവൻ കേട്ടു. അദ്ദേഹം തന്നെ നാരങ്ങാവെള്ളം ഉണ്ടാക്കി തന്നു. അന്ന് അദ്ദേഹം തന്ന മോട്ടിവേഷൻ ഒരിക്കലും മറക്കാൻ കഴിയില്ല. ഒടുവിൽ അദ്ദേഹം വർക്ക് ചെയ്ത അവസാന സിനിമയിലാണ് അദ്ദേഹത്തോടൊപ്പം ഇരുന്നു വർക്ക് ചെയ്യാൻ സാധിച്ചത്.
പുതിയ പ്രോജക്ടുകൾ
നാരായണിയുടെ മൂന്ന് ആൺമക്കൾ എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാൻ പോകുന്നത്. നല്ല പാട്ടുകൾ ഉള്ള ഒരു സിനിമയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് റാങ്ക് ഒക്കെ നേടിയ ശരൺ വേണുഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. ക്യാമറാമാൻ പി.സുകുമാറിന്റെ അനന്തിരവൻ ആണ് ശരൺ. ഫ്രൈഡേ ഫിലിംസിന്റെ കാലന്റെ തങ്കക്കുടം എന്നൊരു ഫാന്റസി ചിത്രവും വരുന്നുണ്ട്. വരാഹം ആണ് മറ്റൊന്ന്. സംഗീതത്തിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണത്. ഇവയെല്ലാം നല്ല പ്രതീക്ഷയുള്ള സിനിമകളാണ്.