Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിംസ്യൂട്ട് അണിഞ്ഞ് ദിഷ, പ്രണയം പറഞ്ഞ് ടൈഗർ ഷിറോഫും

baaghi-2

ടൈഗർ ഷിറോഫ് നായകനായെത്തുന്ന ആക്‌ഷൻ ത്രില്ലർ  ബാഗി 2–വിലെ ‘ഒാ സാഥി’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ടൈഗർ ഷിറോഫും ദിഷാ പഠാനിയും ഒരുമിക്കുന്ന ചിത്രത്തിലെ ഇൗ ഗാനത്തിൽ സ്വിംസ്യൂട്ട് അണിഞ്ഞ് ദിഷ എത്തുന്നു.

ആർകോ വരികളെഴുതി സംഗീതം കൊടുത്തിരിക്കുന്ന ഇൗ ഗാനം ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രണയരംഗങ്ങൾ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ശ്രോതാക്കൾക്കും മികച്ച അനുഭവം സമ്മാനിക്കുന്ന ഒന്നാണ്. 

2016–ൽ പുറത്തിറങ്ങിയ ബാഗി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ബാഗി 2. ആദ്യ ഭാഗത്തിൽ ശ്രദ്ധ കപൂറായിരുന്നു നായിക. രൺദീപ് ഹൂഡയാണ് വില്ലൻ. കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സിനിമയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. അഹമ്മദ് ഖാൻ ആണ് സംവിധാനം. സബീർ ഖാൻ ആയിരുന്നു ആദ്യഭാഗം സംവിധാനം ചെയ്തത്. ചിത്രം മാർച്ച് 30–ന് റിലീസ് ചെയ്യും.