തെലുങ്ക് താരം രാം ചരൺ നായകനാകുന്ന രംഗസ്ഥലാം എന്ന സിനിമയിലെ ‘ജിഗെലു റാണി’ എന്ന ഐറ്റം സോങ്ങിന്റെ ടീസർ പുറത്തിറങ്ങി. പൂജ ഹെഗ്ഡെ ഗ്ലാമറസായി ആടിപ്പാടുന്ന ഗാനം യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ദേവീശ്രീ പ്രസാദ് ഇൗണം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചന്ദ്രബോസ് ആണ്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമാന്തയാണ് നായിക. ഗ്രാമീണപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ എഴുപത് കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്നു. ചിത്രം തീയറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.