തെലുങ്ക് താരം രാം ചരൺ നായകനാകുന്ന രംഗസ്ഥലാം എന്ന സിനിമയിലെ ‘ജിഗെലു റാണി’ എന്ന ഐറ്റം സോങ്ങിന്റെ മുഴുവൻ വിഡിയോ പുറത്തിറങ്ങി. പൂജ ഹെഗ്ഡെ ഗ്ലാമറസായി ആടിപ്പാടുന്ന ഗാനം യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ദേവീശ്രീ പ്രസാദ് ഇൗണം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചന്ദ്രബോസ് ആണ്.
കുമാറും ഗന്താ വെങ്കട്ട ലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ജഗപതി ബാബു, അനസൂയ ഭരധ്വാജ് തുടങ്ങിയവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് സുകുമാറാണ്. സമാന്തയാണ് ചിത്രത്തിലെ നായിക. ഗ്രാമീണപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ എഴുപത് കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്നു. ചിത്രം തീയറ്ററുകളിൽ വൻവിജയമായിരുന്നു.