നടിയും അവതാരകയുമായ പേളി മാണി പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം ‘ഹു’വിലെ ഗാനം പുറത്തിറങ്ങി. ചുരുണ്ട മുടി നേരെയാക്കി തകർപ്പൻ ലുക്കിലെത്തുന്ന പേളി തന്നെയാണ് പാട്ടിലെ പ്രധാന ആകർഷണം.
‘ഹു ആർ യു’ എന്ന ഗാനത്തിന് ഇൗണം കൊടുത്തിരിക്കുന്നത് മംഗൾ സുവർണ്ണനാണ്. വരികളെഴുതിയിരിക്കുന്നത് പേളി മാണിയും മംഗൾ സുവർണനും ചേർന്നാണ്. റാപ് ശൈലിയിലുള്ള ഇൗ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ ഗോകുലാണ്. ക്ലിന്റ് സോമൻ ഛായാഗ്രഹണം നിർവഹിച്ച് അജയ് ദേവലോക എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത് കാൻസ് ഫിലിം ഫെസ്റ്റിവലിലാണ്.