പ്രണയം, ചുംബനം, അതിവൈകാരികം; വീണ്ടും ഇമ്രാൻ ഹാഷ്മി

ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിലെത്തുന്ന ചീറ്റ് ഇന്ത്യയിലെ ഗാനം തരംഗമാകുന്നു. ദിൽ മേംഹോ തും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്കാണ്. ബാപ്പി ലാഹ്‌റി, റോച്ചക് കോഹ്‌ലി എന്നിവർ ചേർന്നാണു സംഗീതം ഒരുക്കിയിരിക്കുന്നത്. 

അതിമനോഹരമായ പ്രണയഗാനമാണു ദിൽ മേം ഹോതും. പ്രണയവും, തുടർന്നുണ്ടാകുന്ന വൈകാരികമായ രംഗങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. ശ്രേയ ധന്വന്തരിയാണ് ഇമ്രാൻ ഹാഷ്മിക്കൊപ്പം എത്തുന്നത്. വ്യത്യസ്ത ലുക്കില്‍ ഇമ്രാൻ ഹാഷ്മി എത്തുന്നു എന്നതാണു ഗാനത്തിന്റെ പ്രത്യേകത. ഒരിടവേളയ്ക്കു ശേഷം ഹാഷ്മി എത്തുന്നതിനാൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ഒന്നേകാല്‍ കോടിയോളം പേർ ഇതുവരെ ഗാനം കണ്ടു കണ്ടുകഴിഞ്ഞു.

1987ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദിൽ മേം ഹോ തും എന്ന ഗാനത്തിന്റെ റീമെയ്ക്ക് വേർഷനാണു ചീറ്റ് ഇന്ത്യയിൽ ഉപയോഗിച്ചിരിക്കുന്നത്.  മുൻപ് ഇറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ലഹ്‌രിയും എസ്. ജാനകിയുമാണ്.  സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം

രണ്ടുഗാനങ്ങളാണു ചിത്രത്തിലുള്ളത്. ഗുരുരന്ദവ, മനോജ് മുന്താഷിർ എന്നിവരുടേതാണു വരികൾ. ധാരു വാർഗി എന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും ഗുരുരന്ദവയാണ്. കോമ‍ഡി ഡ്രാമ ചിത്രമായാണ് ചീറ്റ് ഇന്ത്യ തീയറ്ററിലെത്തുക. സൗമിക് സെൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തീയറ്ററുകളിലെത്തും.