അതിരുകൾ താണ്ടി ആഞ്ഞടിക്കുകയാണ് റൗഡിബേബി . ധനുഷിന്റെയും സായ്പല്ലവിയുടെയും തകർപ്പൻ ഡാൻസാണ് മാരി ടുവിലെ റൗഡി ബേബി എന്ന ഗാനത്തെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാക്കിയത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു ഗാനം. ഇപ്പോഴിതാ ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ നാലാം സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണു ഗാനം.
ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയുടെ സംഗീതം. ധനുഷിന്റെ തന്നെയാണു വരികൾ. മികച്ച ഡാൻസറാ ധനുഷിനെ വെല്ലുംവിധമാണു ഗാനത്തിൽ സായ്പല്ലവിയുടെ ചുവടുവെപ്പ്. മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടി മുന്നേറുകയാണു ഗാനം.
ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന വിഡിയോകളെ ഉൾപ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്റെ ബിൽബോർഡ് പട്ടിക. യൂട്യൂബിൽ ജനുവരി രണ്ടിനു അപ്‌ലോഡ് ചെയ്ത വിഡിയോ പത്തുലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുകയാണ്. പ്രഭുദേവയാണു കൊറിയോഗ്രാഫി.