മണിക്കൂറിൽ കാണുന്നത് ലക്ഷങ്ങള്‍; ആലിയ കൊള്ളാം, പക്ഷേ, മാധുരിയായിരുന്നെങ്കിൽ...!
റിലീസ് ചെയ്തു മണിക്കൂറുകൾക്കകം യൂട്യൂബിൽ റെക്കോർഡിട്ട് ‘കലങ്കി’ലെ ഘർ മോറെ പർദേസിയ എന്ന ഗാനം. മണിക്കൂറുകൾക്കകം ഗാനം കണ്ടത് പതിമൂന്നു ലക്ഷം ആളുകളാണ്. ശ്രേയ ഘോഷാലിന്റെ മനോഹരമായ ആലാപനം ഗാനത്തിനു മാറ്റുകൂട്ടുന്നു. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രീതം ആണ്. നൃത്തത്തിനു

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം യൂട്യൂബിൽ റെക്കോർഡിട്ട് ‘കലങ്കി’ലെ ഘർ മോറെ പർദേസിയ എന്ന ഗാനം. മണിക്കൂറുകൾക്കകം ഗാനം കണ്ടത് പതിമൂന്നു ലക്ഷം ആളുകളാണ്. ശ്രേയ ഘോഷാലിന്റെ മനോഹരമായ ആലാപനം ഗാനത്തിനു മാറ്റുകൂട്ടുന്നു. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രീതം ആണ്.
നൃത്തത്തിനു പ്രാധാന്യം നൽകുന്ന ഗാനമാണ് ‘ഘർ മോറെ പർദേസിയ’. ആലിയഭട്ടിന്റെ നൃത്തം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. എന്നാൽ മികച്ച കഥക് നർത്തകിയായ മാധുരി ദീക്ഷിതിനെ മാറ്റിനിർത്തി ആലിയയെ കൊണ്ടുമാത്രം നൃത്തം ചെയ്യിച്ചത് ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം. വർഷങ്ങൾക്കു ശേഷം മികച്ച ഗാനവുമായി എത്തുകയാണ് മാധുരി ദീക്ഷിത്. അവരിലെ കാലാകാരിയെ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നതിൽ അണിയറ പ്രവർത്തകർക്ക് വീഴ്ച പറ്റിയെന്നും വിമർശനമുണ്ട്. എന്നാൽ ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം ഹിന്ദിഗാനങ്ങളുടെ സുവർണ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി എന്നു പറയുന്നവരും ഉണ്ട്.
സഞ്ജയ് ദത്ത്്, വരുൺ ധവാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിഭജനകാലത്തെ പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് വർമനാണ്. കരണ്‍ ജോഹറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.