ലോകമാകെ ആരാധകരുള്ള അമേരിക്കൻ ഗായകരാണ് ജോനാസ് സഹോദരൻമാർ. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ജോനാസ് സഹോദരൻമാരിൽ ഒരാളായ നിക് ജോനാസ് വിവാഹം കഴിച്ചതിലൂടെ ഇന്ത്യക്കും ഇവര്‍ സുപരിചിതരായി. ഇപ്പോൾ തങ്ങളുടെ മുന്‍കാല ജീവിതത്തെ പറ്റി തുറന്നു പറയുകയാണ് നിക് ജോനാസ്. പതിനാറാം വയസിലെ സ്വന്തം ലൈംഗിക ജീവിതത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമാകെ ആരാധകരുള്ള അമേരിക്കൻ ഗായകരാണ് ജോനാസ് സഹോദരൻമാർ. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ജോനാസ് സഹോദരൻമാരിൽ ഒരാളായ നിക് ജോനാസ് വിവാഹം കഴിച്ചതിലൂടെ ഇന്ത്യക്കും ഇവര്‍ സുപരിചിതരായി. ഇപ്പോൾ തങ്ങളുടെ മുന്‍കാല ജീവിതത്തെ പറ്റി തുറന്നു പറയുകയാണ് നിക് ജോനാസ്. 

ADVERTISEMENT

പതിനാറാം വയസിലെ സ്വന്തം ലൈംഗിക ജീവിതത്തെ കുറിച്ചാണ് നിക് ജോനാസ് തുറന്നു പറഞ്ഞത്. ഒരു അമേരിക്കൻ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നിക്കിന്റെ തുറന്നു പറച്ചിൽ. നിക്കിന്റെ വാക്കുകൾ ഇങ്ങനെ: ‘പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങൾ അക്കാലത്ത് നടന്നിരുന്നത്. കരിയറില്‍ ഏറ്റവും ശോഭിച്ച കാലമായിരുന്നു അത്. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തിൽ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്കാര പ്രകാരം പതിനാറു വയസ്സു മുതൽ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. എന്നാല്‍, ഞങ്ങൾ മൂന്നു പേരും അങ്ങനെയായിരുന്നില്ല. പ്യൂരിറ്റി റിങ് ധരിച്ചു നടന്നിരുന്ന ഞങ്ങളെ പലരും പരിഹസിച്ചിരുന്നു. പതിനാറാം വയസ്സിൽ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല.’

ADVERTISEMENT

എന്നാൽ വലുതായപ്പോൾ പ്രണയവും ലൈംഗികതയും എന്താണെന്ന് അറിഞ്ഞതായും അതാണ് തന്റെ ജീവിതത്തെ തന്നെ നിർവചിച്ചതെന്നും നിക് ജോനാസ് പറഞ്ഞു. മതത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായിരുന്നാലും അതിനെ ബഹുമാനിക്കുന്നതായും നിക് ജോനാസ് കൂട്ടിച്ചേർത്തു. പ്യൂരിറ്റി റിങ്  ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രചാരത്തിലിരുന്നിരുന്നു. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയർത്തിപിടിക്കുന്നതിനായാണ് ഇത്തരം മോതിരം ധരിക്കുന്നത്. 1990കളുടെ തുടക്കത്തിൽ ഈ രീതി അമേരിക്കൻ വിശ്വാസി സമൂഹത്തിൽ വ്യാപകമായിരുന്നു.