മലയാളികൾ നെഞ്ചേറ്റി; തരംഗമായി സൂര്യയുടെ പുതിയപാട്ട്
സൂര്യ പ്രധാന വേഷത്തിലെത്തിയ ‘എൻജികെ’യിലെ പുതിയ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്. ‘അൻപേ പേരൻപേ’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം യൂട്യൂബിൽ എത്തിയത്. സിദ് ശ്രീറാമും ശ്രേയ ഘോഷാലും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഉമാദേവിയുടെ വരികൾക്ക് യുവൻ ശങ്കർ രാജയുടെ സംഗീതം. ‘സിദിന്റെയും ശ്രേയയുടെയും ആലാപനം

സൂര്യ പ്രധാന വേഷത്തിലെത്തിയ ‘എൻജികെ’യിലെ പുതിയ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്. ‘അൻപേ പേരൻപേ’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം യൂട്യൂബിൽ എത്തിയത്. സിദ് ശ്രീറാമും ശ്രേയ ഘോഷാലും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഉമാദേവിയുടെ വരികൾക്ക് യുവൻ ശങ്കർ രാജയുടെ സംഗീതം.
‘സിദിന്റെയും ശ്രേയയുടെയും ആലാപനം നിങ്ങളെ സ്വപ്നലോകത്തിലേക്ക് കൂട്ടികൊണ്ടുപോകും’ എന്ന കുറിപ്പോടെയാണു ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. സൂര്യയോടുള്ള കടുത്ത ആരാധനയാണ് കമന്റുകളിൽ കാണുന്നത്. ‘കാലം കഴിയുംതോറും സൂര്യക്ക് പ്രായം കുറഞ്ഞു വരികയാണല്ലോ’ എന്നാണ് ചിലരുടെ കമന്റ്. കാത്തിരുന്ന ഗാനം എത്തി എന്നു പറയുന്നവരും നിരവധി. മിക്കതും മലയാളം കമന്റുകളാണെന്നതും ശ്രദ്ധേയം.
സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് ചിത്രത്തിലെ നായികമാർ. സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്.