തീവ്രപ്രണയവും മുറിവേറ്റ ഹൃദയവും; അപൂർണതയെ അടയാളപ്പെടുത്തുന്ന ‘അമോർ’, വിഡിയോ
പ്രണയ വിരഹങ്ങളുടെ വേദനകൾ ഹൃദ്യമായി വായനക്കാരിലേക്ക് എത്തിച്ച കവിയാണ് പാബ്ലോ നെരൂദ. നെരൂദയുടെ അതിപ്രശസ്തമായ ‘അമോർ’ എന്ന കവിതയുടെ വ്യത്യസ്തവും മനോഹരവുമായ ദൃശ്യാവിഷ്‌ക്കാരം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഫൈസൽ റാസിയും ശിഖ പ്രഭാകറും ആണ് പാട്ടിനു പിന്നിൽ. രണ്ട് യുവതികൾ തമ്മിലുള്ള തീവ്രമായ പ്രണയവും

പ്രണയ വിരഹങ്ങളുടെ വേദനകൾ ഹൃദ്യമായി വായനക്കാരിലേക്ക് എത്തിച്ച കവിയാണ് പാബ്ലോ നെരൂദ. നെരൂദയുടെ അതിപ്രശസ്തമായ ‘അമോർ’ എന്ന കവിതയുടെ വ്യത്യസ്തവും മനോഹരവുമായ ദൃശ്യാവിഷ്‌ക്കാരം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഫൈസൽ റാസിയും ശിഖ പ്രഭാകറും ആണ് പാട്ടിനു പിന്നിൽ.
രണ്ട് യുവതികൾ തമ്മിലുള്ള തീവ്രമായ പ്രണയവും പ്രണയനഷ്ടവും വേദനകളുമാണ് ഗസൽ മാതൃകയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പാട്ടിന്റെ പ്രമേയം. ധന്യ സുരേഷ് മേനോൻ വരികളെഴുതിയ പാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ പ്രണയിനികളായി സ്‌ക്രീനിൽ എത്തുന്നത് ഗായിക ശിഖയും നർത്തകി സായി പ്രിയയുമാണ്. പാട്ടിന് ഈണമൊരുക്കിയ ഫൈസൽ റാസി അമോറിനെക്കുറിച്ച് മനോരമ ഓൺലൈനിനോടു പ്രതികരിച്ചത് ഇങ്ങനെ:
‘പ്രണയവും വിരഹവും തീർത്തും സ്വഭാവികമായ അവസ്ഥകളാണ്. പാട്ടിലൂടെ മുറിവേറ്റ, അപൂർണമായ പ്രണയത്തെ അടയാളപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നെരൂദയുടെ കവിതയും ധന്യ മേനോന്റെ തർജമയും ഒക്കെ അതിനു സഹായിച്ചു. അപൂർണതയാണ് ഈ പ്രണയത്തിന്റെ കാതൽ.
ലെസ്ബിയൻ പ്രണയം എന്ന രീതിയിൽ മാർക്കറ്റ് ചെയ്യാൻ താത്പര്യം തോന്നിയില്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റെ സ്വഭാവികത നഷ്ടമാകുമെന്നു തോന്നി. അപ്പോൾ സാധാരണമായ ഒന്നായി അതിനെ അനുഭവപ്പെട്ടേക്കാം. പ്രണയത്തിൽ അങ്ങനെ ആസ്വഭാവികതയൊന്നും ഇല്ലല്ലോ. എന്റെ പങ്കാളി കൂടിയാണ് ഗായിക ശിഖ. അവരുടെ ആഴമേറിയ ശബ്ദം പാട്ടിനു ഗുണം ചെയ്തു.
അമോറിന്റെ മുന്നണിയിലും പിന്നണിയിലുമുള്ളവർ ഒരു സംഘമായി ആദ്യാവസാനം ഒരുമിച്ചു നിന്നു. ആശയങ്ങൾ പരസ്പരം പങ്കുവച്ചു. എല്ലാവരുടെയും പ്രയത്നഫലമായി ‘അമോർ’ മികച്ച രീതിയിൽ പൂർത്തിയാക്കാനായി. പാട്ട് സ്വീകരിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ലെസ്ബിയൻ പ്രണയം എന്ന രീതിയിൽ ചർച്ചയാവുന്നതിലുപരി അമോറിലെ പ്രണയം സ്വീകരിക്കപ്പെടുകയാണ്. അതിൽ ഒരുപാടൊരുപാട് സന്തോഷം’.