ഇതെന്തൊരു കുതിപ്പ്! ആസ്വാദകരെ വാരിക്കൂട്ടുന്ന ‘കേസരിയാ’; ട്രെന്‍ഡിങ് വിടാതെ പാട്ട്
രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യിലെ ‘കേസരിയാ’ പാട്ട് തരംഗമാകുന്നു. രണ്ടാഴ്ച മുൻപ് റിലീസ് ചെയ്ത ഗാനം ഇതിനകം ഒരു കോടിയോളം പ്രേക്ഷകരെയാണ് വാരിക്കൂട്ടിയത്. ‘ബ്രഹ്മാസ്ത്ര’യ്ക്കു അർജിത് സിങ് ആലപിച്ച ഗാനമാണ്

രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യിലെ ‘കേസരിയാ’ പാട്ട് തരംഗമാകുന്നു. രണ്ടാഴ്ച മുൻപ് റിലീസ് ചെയ്ത ഗാനം ഇതിനകം ഒരു കോടിയോളം പ്രേക്ഷകരെയാണ് വാരിക്കൂട്ടിയത്.
‘ബ്രഹ്മാസ്ത്ര’യ്ക്കു അർജിത് സിങ് ആലപിച്ച ഗാനമാണ് ‘കേസരിയാ’. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രിതം ഈണമൊരുക്കി. പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.
മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. നാഗാർജുനയും മൗനി റോയിയും അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ അതിഥി േവഷത്തിൽ എത്തുന്നു. ‘ബ്രഹ്മാസ്ത്ര’: ഭാഗം ഒന്ന്: ശിവ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.
ഇന്ത്യൻ പുരാണങ്ങളിലെ ആഴത്തിൽ വേരൂന്നിയ സങ്കൽപ്പങ്ങളുടെയും കഥകളുടെയും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് ‘ബ്രഹ്മാസ്ത്ര. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമെന്ന് അണിയറപ്രവര്‍ത്തകർ അവകാശപ്പെടുന്നു.
സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.
കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് അയൻ മുഖർജിയുടെ ഈ സ്വപ്നപദ്ധതി നിർമിക്കുന്നത്. 2022 സെപ്റ്റംബർ 9ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.