ഫാസ്റ്റ് നമ്പറുമായി സുനിധി ചൗഹാൻ; കത്തിക്കയറുന്ന താളത്തിൽ ദ് ഗ്രേറ്റ് എസ്കേപ്പിലെ പാട്ട്, വിഡിയോ
‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയം കീഴടക്കുന്നു. ‘ടേക്ക് യു ഡൗൺ മഹിയ’ എന്നു തുടങ്ങുന്ന ഗാനം സുനിധി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന്റെ തമിഴ് പതിപ്പിന് എം.എം.മാനസി സ്വരമായി. രഞ്ജിത് ഉണ്ണി ആണ് പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മൽ’

‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയം കീഴടക്കുന്നു. ‘ടേക്ക് യു ഡൗൺ മഹിയ’ എന്നു തുടങ്ങുന്ന ഗാനം സുനിധി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന്റെ തമിഴ് പതിപ്പിന് എം.എം.മാനസി സ്വരമായി. രഞ്ജിത് ഉണ്ണി ആണ് പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മൽ’ പാടി ശ്രദ്ധേയനായ രഞ്ജിത്തിന്റെ ആദ്യ സംഗീതസംവിധാന സംരംഭം കൂടിയാണ് ‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. പ്രോംപ്റ്റ് എന്റര്‍ടെയ്ൻമെന്റ് ആണ് പാട്ട് നിർമിച്ചത്.
ബാബു ആന്റണി നായകനായെത്തുന്ന ചിത്രമാണ് ‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’. അമേരിക്കൻ നടിയും നർത്തകിയും മോഡലുമായ കേരൻ ഡമേർ നായികയായെത്തുന്നു. ‘ഔട്രേജ്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് ജെൽ ചിത്രം സംവിധാനം ചെയ്യുന്നു. സൗത്ത് ഇന്ത്യൻ US ഫിലിംസ് ആണ് നിർമാണം. അമേരിക്കയിലേക്കു കുടിയേറുന്ന ഇന്ത്യൻ വംശജരുടെയും അമേരിക്കൻ ആയുധ കടത്തു സംഘങ്ങളുടെ പോരാട്ടങ്ങളുടെയും കഥ പറയുന്ന ചിത്രം അമേരിക്കയിലാണ് ചിത്രീകരിച്ചത്.
അമേരിക്ക, തായ്‌ലൻഡ്, ചൈന, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ദ് ഗ്രേറ്റ് എസ്‌കേപ്പിൽ വേഷമിടുന്നു. ഇന്ത്യൻ നടന്‍ സമ്പത് റാമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇംഗ്ലിഷ്, തമിഴ്, മലയാളം, സ്പാനിഷ് ഉൾപ്പടെ 7 ഭാഷകളിൽ ആയാണ് ചിത്രം റിലീസ് ചെയ്യുന്നത്.