അഴകോടെ സിതാര, പാട്ട് പാടി നൃത്തം ചെയ്ത് പുതിയ വിഡിയോ; ‘ഗാനാമൃതവർഷിണി’ ശ്രദ്ധേയം
ഗായിക സിതാര കൃഷ്ണകുമാറിന്റെ ആലാപനമികവിൽ പുറത്തിറങ്ങിയ നൃത്താവിഷ്കാര വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഗാനാമൃതവർഷിണി’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിന് ഡോ.കെ.ആർ.ഗോപാലകൃഷ്ണൻ നായരാണ് വരികൾ കുറിച്ചത്. മുപ്പത്തിമൂന്നോളം കലാകാരന്മാർ ഈ സംഗീത–നൃത്താവിഷ്കാരത്തിൽ പങ്കുചേർന്നിട്ടുണ്ട്. രഞ്ജിത്

ഗായിക സിതാര കൃഷ്ണകുമാറിന്റെ ആലാപനമികവിൽ പുറത്തിറങ്ങിയ നൃത്താവിഷ്കാര വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഗാനാമൃതവർഷിണി’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിന് ഡോ.കെ.ആർ.ഗോപാലകൃഷ്ണൻ നായരാണ് വരികൾ കുറിച്ചത്. മുപ്പത്തിമൂന്നോളം കലാകാരന്മാർ ഈ സംഗീത–നൃത്താവിഷ്കാരത്തിൽ പങ്കുചേർന്നിട്ടുണ്ട്. രഞ്ജിത് മേലേപ്പാട്ട് ആണ് ആൽബത്തിനു പിന്നിൽ.
ആലാപനത്തിനൊപ്പം സിതാര നൃത്തം വയ്ക്കുന്നതാണ് പാട്ടിന്റെ മുഖ്യ ആകർഷണം. സംസ്ഥാന പുരസ്കാര ജേതാവ് ബിജു ധ്വനിതരംഗ് ‘ഗാനാമൃതവർഷിണി’ക്കു വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. ആതിര അരുൺ രാജ് ആണ് വിഡിയോയുടെ നിർമാണം.
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. സാരംഗി വാദകന്‍ മോമീന്‍ ഖാൻ, മഹേഷ് രാഘവൻ, പണ്ഡിറ്റ് രാജീവ് ജനാർദ്ദനൻ, രൂപ രേവതി, പോളി വർഗീസ്, എബി സാൽവിൻ തോമസ്, അശ്വിൻ ശിവദാസ് എന്നിവരും ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അരുൺ ഭാസ്കർ ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്.