ആറാടി ഷാറുഖ്, ആവേശത്തിമിർപ്പിൽ ആരാധകർ; കത്തിക്കയറി ജവാനിലെ ആദ്യഗാനം
ഷാറുഖ് ഖാൻ നായകനായെത്തുന്ന ജവാനിലെ ആദ്യഗാനം യൂട്യൂബിൽ തരംഗമാകുന്നു. അനിരുദ്ധ് രവിചന്ദർ ഈണം പകർന്നാലപിച്ച ‘സിന്ദ ബാന്ദ’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഇർഷാദ് കാമിൽ പാട്ടിനു വരികളെഴുതിയിരിക്കുന്നു. മണിക്കൂറുകൾക്കകം കൊണ്ട് മൂന്ന് മില്യനടുത്ത് പ്രേക്ഷകരെയാണ് ‘സിന്ദ ബാന്ദ’ സ്വന്തമാക്കിയത്.

ഷാറുഖ് ഖാൻ നായകനായെത്തുന്ന ജവാനിലെ ആദ്യഗാനം യൂട്യൂബിൽ തരംഗമാകുന്നു. അനിരുദ്ധ് രവിചന്ദർ ഈണം പകർന്നാലപിച്ച ‘സിന്ദ ബാന്ദ’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഇർഷാദ് കാമിൽ പാട്ടിനു വരികളെഴുതിയിരിക്കുന്നു. മണിക്കൂറുകൾക്കകം കൊണ്ട് മൂന്ന് മില്യനടുത്ത് പ്രേക്ഷകരെയാണ് ‘സിന്ദ ബാന്ദ’ സ്വന്തമാക്കിയത്. അടിമുടി ഷാറുഖ് തരംഗമാണ് പാട്ടിൽ. പാട്ടിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങിക്കഴിഞ്ഞു.
അനിരുദ്ധിന്റെ പാട്ട് കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അനിരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. ചിത്രത്തിനു വേണ്ടി അനിരുദ്ധ് 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനെന്ന ഖ്യാതിയും അനിരുദ്ധ് സ്വന്തമാക്കി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന അനിരുദ്ധിന്റെ പുത്തൻ പാട്ടും ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.
ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.