ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകര്‍ക്കരികിൽ. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനൻ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനം ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകര്‍ക്കരികിൽ. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനൻ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനം ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ എന്നിവർ ചേർന്നാലപിച്ചു. ചാവേറിലെ ചടുലമായ ദൃശ്യങ്ങളോടെ പ്രേക്ഷകരിലേക്ക് എത്തിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.   

ADVERTISEMENT

കുഞ്ചാക്കോ ബോബനൊപ്പം ആന്‍റണി വർഗീസും അർജുൻ അശോകനും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ചാവേർ’. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീത നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചാവേറിന്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ജിന്‍റോ ജോർജ് ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: നിഷാദ് യൂസഫ്. ‘ചാവേർ’ ഒക്ടോബർ 5ന് തിയറ്ററുകളിലെത്തും.