ദേവസേനയുടെ തലയെടുപ്പും നിലപാടുകളും സൗന്ദര്യവുമൊക്കെ വർണിക്കുന്നൊരു പാട്ടാണ് ഹംസ നേവ. ഈ പാട്ടിന്റെ മലയാളം പതിപ്പിന്റെ ലിറികൽ വിഡിയോ പുറത്തിറങ്ങി. ദേവസേനയുടെ മനോഹരമായ ദൃശ്യങ്ങളും ബാഹുബലിയിലെ മറ്റു കാഴ്ചകളും ഉൾപ്പെടുത്തിയ വിഡിയോയാണിത്. മനോരമ മ്യൂസിക് ആണു വിഡിയോ പുറത്തിറക്കിയത്.
മലയാളം ഗാനം ശ്വേത മോഹനും വിജയ് യേശുദാസും ചേർന്നാണു പാടിയത്. മങ്കൊമ്പ് രാധാകൃഷ്ണനാണ് പാട്ടിന്റെ വരികൾ തെലുങ്കിൽ നിന്നു മലയാളത്തിലേക്കു മൊഴിമാറ്റിയത്. എംഎം കീരവാണിയാണു സംഗീതം.
എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആയിരം കോടിയിലേറെ കളക്ഷൻ നേടി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള തീയറ്ററുകളിൽ കുതിക്കുകയാണ്.