മലയാളത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാരം: മഴവിൽ-മാംഗോ മ്യൂസിക് അവാർഡ് ഇന്ന്

മലയാളത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാരം മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡ് ഇന്ന് സമ്മാനിക്കും. മഴവിൽ മനോരമ ടിവി ചാനലും റേഡിയോ മാംഗോയും ചേർന്ന് ഏർപ്പെടുത്തിയ പുരസ്ക്കാരങ്ങൾ എസ്എംഎസ്, ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് നിർണയിച്ചത്. ഈ വർഷത്തെ മികച്ച ഗാനം, മികച്ച ഡ്യുയറ്റ് സോങ് മികച്ച ഗായകൻ, ഗായിക, ഗാനരചയിതാവ്, സംഗീത സംവിധായകൻ, മികച്ച ചലച്ചിത്രേതരഗാനം തുടങ്ങി സംഗീതത്തിന്റെ സമസ്ത വിഭാഗങ്ങളിലും പുരസ്കാരമുണ്ട്. 

പാട്ടിന്റെ മാത്രം രാവായി അങ്കമാലി ഇന്നു മാറും. യേശുദാസും, വാണി ജയറാമും,ശങ്കര്‍മഹാദേവനും,കെ.എസ്.ചിത്രയും ,ഉഷാ ഉതുപ്പുമെല്ലാം പാടാനെത്തും. പാട്ടിന് താളമിട്ട് സ്റ്റീഫന്‍ ദേവസിയും വേദിയിലെത്തും. സംഗീത-സിനിമ താരങ്ങളുടെ സംഗമവും കലാസന്ധ്യയും പുരസ്കാര രാവിനൊപ്പമുണ്ട്. രമ്യാ നമ്പീശന്‍,അപര്‍ണ ബാലമുരളി,അനു സിത്താര, എന്നിവരും പുരസ്കാര നിശയില്‍ കലാപ്രകടനങ്ങളുമായെത്തും. എറണാകുളം അങ്കമാലി അഡ്്്ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ വൈകിട്ട് ആറരയ്ക്കാണ് ചടങ്ങ് ആരംഭിക്കുക. 

016 ജൂലൈ മുതൽ 2017 ജൂൺ വരെ റിലീസ് ചെയ്ത മലയാളചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. വരുന്ന  ഒാണനാളുകളിൽ ഇൗ പ്രത്യേക പരിപാടി മഴവിൽ മനോരമ സംപ്രേഷണം ചെയ്യും.

പുരസ്കാരത്തെ സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ