ഗ്ലാമർ ലുക്കിൽ ഹണി റോസ്: ചങ്ക്സിലെ പുതിയ പാട്ട് കാണാം

യുവത്വത്തിന്റെ ആഘോഷത്തെ പ്രമേയമാക്കിയ ചങ്ക്സ് എന്ന ചിത്രത്തിൽ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം രസകരമാണ്. ഹേ കിളി പെണ്ണേ എന്ന ഗാനാണ് ഏറ്റവും പുതിയത്. നായകൻ ബാലു വർഗീസും നായി ഹണി റോസും തമ്മിലുള്ള പ്രണയവും അവരുടെ ആഘോഷവും കാണിക്കുന്ന ഈ പാട്ടും രസകരമാണ്.

കേട്ടാൽ പ്രസരിപ്പു തോന്നുന്ന വരികളും താളവുമാണ് ഹേ കിളിപ്പെണ്ണേ എന്ന പാട്ടിന്. അതിരുകളില്ലാത്ത ആഘോഷമാണ് ജീവിതം എന്നു പറയുന്നു പാട്ടിന്റെ ദൃശ്യങ്ങൾ. ബി.കെ ഹരിനാരായണനാണ് ഈ വരികൾ കുറിച്ചത്. ഈണമിട്ടത് ഗോപി സുന്ദറും. റംഷിയാണ് ഈ പാട്ട് പാടിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിന് തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടാനായി.