ജയചന്ദ്രന്റെ കണ്ണു നിറയിച്ച ഗാനം

മലയാളികൾക്ക് ഒരുപാട് മെലഡികൾ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് എം. ജയചന്ദ്രന്‍. എത്രയോ ഗായകരുടെ റെക്കോർഡിങുകൾ അദ്ദേഹം കേട്ടിരുന്നിട്ടുണ്ട്. പക്ഷേ സ്വന്തം മകൻ ഗിത്താറിൽ വിരൽ മീട്ടി പാടുന്നതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. ഓർമകളിലേക്കു മറഞ്ഞ തന്റെ അച്ഛനെ ഓർത്തുപോയി അദ്ദേഹം. 

സ്വന്തമായി ചിട്ടപ്പെടുത്തിയൊരു ഇംഗ്ലിഷ് ഗാനം ആലപിക്കുകയായിരുന്നു ജയചന്ദ്രന്റെ മകൻ നന്ദഗോപാൽ. ഹൃദയം തൊടുന്നൊരു കുറിപ്പാണ് ഇതു സംബന്ധിച്ച് ജയചന്ദ്രൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. സംവെയർ ഇൻ മൈ മൈൻഡ് എന്നാണ് നന്ദഗോപാൽ തന്റെ പാട്ടിനു പേരിട്ടത്. 

ജയചന്ദ്രനെഴുതിയ കുറിപ്പ് വായിക്കാം

My Son Nandagopal ( Nandu) singing his own composition 'Somewhere in the mind'......
പണ്ട് ഞാൻ പാടുമ്പോൾ എന്റെ അച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ
കണ്ടിട്ടുണ്ട്...
ഇന്ന് എന്റെ മകൻ നന്ദു സ്വന്തം composition 'Somewhere in my mind 'പാടിയപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു...
എന്റെ അച്ഛനെ ഞാൻ ഇപ്പോൾ കൂടുതൽ അറിയുന്നു..
എന്റെ മകനിൽ ഞാൻ എന്നെ കാണുന്നു..
തലമുറകളിലൂടെയുള്ള ഈ സംഗീത യാത്ര തുടരുന്നു...