ബച്ചൻ കുടുംബത്തിലെ മരുമകളായി കഴിഞ്ഞതിനു ശേഷം നടി ഐശ്വര്യ റായ്‍യുടെ ഇത്തരം വിഡിയോകൾ അപൂർവ്വമാണ്.ചെറുതാണെങ്കിലും ഈ ഡാൻസ് വിഡിയോ വൈറലാകുന്നതും അതുകൊണ്ടാണ്. ബച്ചൻ കുടുംബത്തോടൊപ്പം ഡാൻസ് ചെയ്യുകയാണ് താരം. കുടുംബത്തിലെ ഒരു വിവാഹ ചടങ്ങിലായിരുന്നു സംഭവം. ആരോ പകർത്തി പുറത്തുവിട്ട വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലാണ്.
അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പമുണ്ട്. വിഡിയോയില്‍ അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ എന്നിവരെയും കാണാം. ഒരു പഞ്ചാബി ഗാനത്തിനൊപ്പമാണ് എല്ലാവരും ചുവടുവച്ചത്. സെലിബ്രേഷൻ ലുക്കിലെത്തിയ ഐശ്വര്യ പതിവുപോലെ സുന്ദരിയായിരുന്നു.