അയിഗിരി നന്ദിനി എന്ന ദുർഗാ സ്തോത്രത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു ഗാനം സോളോ എന്ന ദുൽക്കർ ചിത്രത്തില്‍ ഉൾപ്പെടുത്തിയിരുന്നു. ദുൽക്കർ സൽമാൻ ഒരു ഗാങ്സ്റ്റർ ആയി എത്തുന്ന രംഗങ്ങളുള്ള പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി.
നാലു കഥകൾ ഒന്നു ചേർന്ന സോളോയിലെ വേൾഡ് ഓഫ് ശിവ എന്ന ഭാഗത്തിലെ ഗാനമാണിത്. ചിത്രത്തിൽ ഈ പാട്ട് ആവിഷ്കരിച്ച രീതിയും അവിസ്മരണീയമായിരുന്നു. അയിഗിരി നന്ദിനി എന്ന സ്തോത്രത്തിന്റെ തൈക്കുടം ബ്രിഡ്ജ് ബാൻഡ് ചിട്ടപ്പെടുത്തിയ വേർഷനാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ധന്യാ സുരേഷ് എഴുതിയ വരികൾ കൂടി ഉൾപ്പെടുത്തിയാണ് പ്രശസ്തമായ സ്തോത്രത്തെ ഇവർ പുനരവതരിപ്പിച്ചത്. ഗോവിന്ദ് മേനോനും മീരയും ചേർന്നാണീ പാട്ടു പാടിയത്.