‘മേരി’യുടെ സാരി ഡാൻസ്: വൈറൽ വിഡിയോ

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരന്‍. മേരിയായി വന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനുപമ മലയാളത്തില്‍ അധികം സിനിമകളിൽ തിളങ്ങിയില്ലെങ്കിലും തെലുങ്കില്‍ തിരക്കുള്ള താരമാണ്. നാലു തെലുങ്ക് സിനിമകളിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ അനുപമ അഭിനയിച്ചു. 

കൃഷ്ണാര്‍ജുന‌യുദ്ധമാണ് താരത്തിന്റെ പുതിയ ചിത്രം. ഇൗ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയില്‍ സാരിയുടുത്ത് അനുപമ കളിച്ച ഡാസിന്റെ വിഡിയോ വൈറലാണ്. തെലുഹ്ക് സൂപ്പർ താരം നാനിക്കൊപ്പമായിരുന്നു അനുപമയുടെ സാരി ഡാൻസ്. സമൂഹമാധ്യമങ്ങളിൽ ഇൗ വിഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.