Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപ്പെട്ട 'നീലാംബരി'; മകളുടെ വാത്സല്യനിധിയായ അച്ഛനായി ബാലഭാസ്കർ

balabhaskar-1

ഒരുപക്ഷേ, കേരളത്തെ ഇത്രയധികം കണ്ണീരിലാഴ്ത്തിയ മറ്റൊരു മരണം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാലയുടെയും മരണം അത്രമേൽ ആഴത്തിൽ സ്പർശിച്ചു.  ഇപ്പോഴും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ബാലഭാസ്കറും മകളും നിറയുകയാണ്. ഇതിനിടെ ഇതുവരെ കാണാത്ത ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് മെന്റലിസ്റ്റ് ആദി. 

'ബാലഭാസ്കറിന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു, ഇതുവരെ സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ച ഈ വീഡിയോ റിലീസ് ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് ആദി വീഡിയോ. മകൾ തേജസ്വിനി ആദ്യമായി ബാലഭാസ്കറിന്റെ പരിപാടി കാണാനെത്തിയപ്പോഴുള്ള വിഡിയോയാണ് ഇത്. 

പരിപാടിക്കു മുൻപ് മകളെ സദസ്സിനു പരിചയപ്പെടുത്തുന്നുണ്ട് ബാലഭാസ്കർ. അതിനുശേഷം കുഞ്ഞിനായി നീലാംബരി രാഗത്തിൽ ബാലഭാസ്കർ വയലിൻ തന്ത്രികൾ മീട്ടി. ഈ ദൃശ്യങ്ങളിൽ കണ്ണീരൊഴുക്കുകയാണു സോഷ്യൽ ലോകം. 

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു മരണത്തിനു കീഴടങ്ങിയത്. മകൾ തേജസ്വിനി ബാല അപകടത്തിൽ തത്ക്ഷണം മരിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യ ലക്ഷ്മി സുഖംപ്രാപിച്ചു വരികയാണ്.