Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പമ്പാസരസ്തടം പങ്കിലമാക്കരുതേ' യേശുദാസിന്റെ പാട്ട് വൈറൽ

yesudas

ശബരിമലയിൽ സർക്കാരും യുവതീപ്രവേശനത്തെ എതിർക്കുന്നവരും തമ്മിലുള്ള സംഘർഷം സജീവമായിരിക്കുമ്പോൾ യേശുദാസിന്റെ പഴയൊരു പാട്ട് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. മൗനം എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് ആലപിച്ച 'കുറി വരച്ചാലും കുരിശു വരച്ചാലും' എന്നു തുടങ്ങുന്ന ഗാനത്തിലെ വരികളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പങ്കു വയ്ക്കപ്പെടുന്നത്. 

എം.ഡി രാജേന്ദ്രൻ വരികളെഴുതി സംഗീതം പകർന്ന ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും വാട്ട്സാപ്പിൽ നിരവധി പേർ ഷെയർ ചെയ്തു. 

'പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ...രക്തപങ്കിലമാക്കരുതേ...

വിന്ധ്യഹിമാചല സഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ

വർഗ്ഗീയ വിത്തു വിതയ്ക്കരുതേ...' എന്ന വരികൾ മലയാളികൾ ഇപ്പോൾ കേൾക്കേണ്ടതുണ്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയരുന്ന അഭിപ്രായം. വർഗീയത പറയുന്നവർക്ക് ഈ പാട്ട് പാഠമായിരിക്കട്ടെയെന്നും മനുഷ്യർ ഈ വരികളുടെ അർത്ഥം മനസിലാക്കിയിരുന്നെങ്കിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നുമാണ് കമന്റുകൾ. 

വർഗീയത ഇരുട്ടു നിറയ്ക്കുന്ന കാലത്ത് ഇതുപോലെ പ്രകാശം പരത്തുന്ന പാട്ടുകൾ നമ്മൾ കേൾക്കണമെന്നും മതഭ്രാന്തന്മാർക്ക് ഈ പാട്ടു സമർപ്പിക്കുന്നുവെന്നും ചിലർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.