ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ കെ.എസ്. ചിത്രയുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. പതിനെട്ടു തൃപ്പടികളെ കുറിച്ചുള്ള മനോഹരമായ ഗാനമാണ് ചിത്ര ആലപിച്ച ഒന്നാംതൃപ്പടി. എസ്. രമേശൻ നായരുടെ വരികൾക്കു രവീന്ദ്രൻ മാസ്റ്റർ ആണ് സംഗീതം നൽകിയിരിക്കുന്നത്.
മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ചിത്രയുടെ ഭക്തിയോടെയുള്ള ആലാപനത്തിനു ലഭിക്കുന്നത്. ഗാനത്തിൽ ശബരി മലയിലെ പതിനെട്ടു പടികളുടെയും പേരും അതിന്റ ഐതിഹ്യവുമായി ഉൾപ്പെടുത്തിയിരിക്കുന്നത്. തികഞ്ഞ ഒരു അയ്യപ്പ ഭക്ത കൂടിയാണ് ചിത്ര. ശബരിമലയിൽ മുൻവർഷങ്ങളിൽ ചിത്ര ദർശനം നടത്തുകയും ചെയ്തിരുന്നു.
ദൈവീകം എന്നാണു ചിത്രയുടെ ആലാപനത്തെ ആസ്വാദകർ പുകഴ്ത്തുന്നത്. ചിത്രയുടെ നിരവധി ഭക്തി ഗാനങ്ങള്‍ മുൻപു വന്നിട്ടുണ്ടെങ്കിലും അയ്യപ്പനെ കുറിച്ചുള്ള ഭക്തിഗാനം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്