Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെസ്ബിയനാണെന്നു വെളിപ്പെടുത്തൽ; പിന്നാലെ ഗായികയുടെ ദുരൂഹമരണം

anca

പ്രശസ്ത റൊമാനിയൻ-കനേഡിയൻ ഗായികയും ഗാനരചയിതാവുമായ അന്‍സാ പോപ് മരിച്ചനിലയിൽ. ഡാന്യൂബ് നദിയിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. അൻസയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയെ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അൻസായുടെ മൃതദേഹം കണ്ടെത്തിയത്. 

anca-1

ഞായറാഴ്ചയാണു അൻസായുടെ സഹോദരി ഇവരെ കാണാനില്ലെന്നു പറഞ്ഞു പൊലീസിൽ പരാതി നൽകിയത്. ഏഴാം വയസ്സിലാണ് അൻസയുടെ സംഗീത ജീവിതം തുടങ്ങുന്നത്. ചെറുപ്പകാലത്ത് കുടുംബം റൊമാനിയയിൽ നിന്നും കാനഡയിലേക്കു കുടിയേറുകയായിരുന്നു. 1993ൽ റൊമാനിയയിൽ തിരിച്ചെത്തുകയും ചെയ്തു. 

2017ൽ അൻസയുടെതായി പുറത്തിറങ്ങിയ ലോകോ പോകോ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഒറ്റഗാനത്തിലൂടെ ലോകമെമ്പോടും ആരാധകരെ സൃഷ്ടിക്കാൻ അൻസയ്ക്കു കഴിഞ്ഞു. ലോകോ പോകോ വിഡിയോയ്ക്ക് താഴെ അൻസയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിക്കുകയാണ് ആരാധകർ. 

2003 മുതലാണ് അൻസാ ഗാനരചനയിൽ സജീവമാകുന്നത്. 2015ൽ സോളോ പെർഫോർമൻസിലൂടെ ആദ്യ ആൽബം പുറത്തിറക്കി. ഈ വർഷം തുടക്കത്തിൽ താനൊരു ലെസ്ബിയനാണെന്നും തനിക്കൊരു പങ്കാളിയുണ്ടെന്നും വെളിപ്പെടുത്തിയിരന്നു. ഗായികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.