ജോജുവിനൊപ്പം മൂന്നു മക്കളും പാടി, പൂമുത്തോളെ...

poomuthole-joju
SHARE

2018ന്റെ അവസാനത്തില്‍ ഹൃദയത്തിൽ സ്പർശിച്ച നല്ലഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഗാനമാണ് ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ. ഗാനത്തിന്റെ വ്യത്യസ്തമായ കവറുകള്‍ ഇതിനോടകം തന്നെ യൂട്യൂബിൽ എത്തിയിരുന്നു. ഈ പുതുവർഷത്തില്‍ ജോജുവും മുന്നു മക്കളും ചേർന്ന് പൂമുത്തോളെ പാടുകയാണ്. 

'പൂമുത്തോളെ' എന്ന ഗാനത്തിന്റെ വരികളും സംഗീതവും ജീവിതത്തിന്റെ മധുരവും നഷ്ടങ്ങളുമാണ് ഓർമിപ്പിക്കുന്നത്. ജോജുവിനൊപ്പം മൂന്നു മക്കളും പൂമുത്തോളെ പാടുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജോജുവിന്റെ മകൾ സാറയാണു ഗാനം പാടി തുടങ്ങുന്നത്. കൂടെ ഏറ്റു പിടിക്കുകയാണ് ഇയാനും ഇവാനും. 

അജീഷ് ദാസന്റെ വരികൾക്കു രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനമാണു പൂമുത്തോളെ.വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA