രജനീകാന്തിന്റെ മാസ് സിനിമ പേട്ട തീയറ്ററിലെത്തുന്നതിനു മുൻപു തന്നെ വൈറലായി തീം മ്യൂസിക്. തീം മ്യുസിക് കേൾക്കുമ്പോൾ തന്നെ അറിയാം തലൈവരുടെ വരവ് മരണമാസായിരിക്കുമെന്നാണ് ആരാധകരുടെ പക്ഷം. അനിരുദ്ധ് രവിചന്ദർ ആണു സംഗീതം.
ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. മരണമാസ് എന്ന ഗാനത്തിനു ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണു ലഭിച്ചത്. രജനി ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർന്നതായിരിക്കും പേട്ട എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
സിമ്രാൻ ആദ്യമായി രജനീകാന്തിന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തൃഷ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.