ഉണ്ണി മുകുന്ദന്റെ അനിയൻ അഭിനയിച്ച ആല്‍ബം ശ്രദ്ധേയം

Sidharth

നടൻ ഉണ്ണി മുകുന്ദന്റെ അനിയൻ സിദ്ധാർഥ് രാജൻ അഭിനയിച്ച നിയെൻ സഖി എന്ന ആൽബം ശ്രദ്ധേയമാകുന്നു. കന്നഡ താരം സാനിയ അയ്യരാണ് ആൽബത്തിൽ സിദ്ധാർഥിന്റെ നായികയായി എത്തുന്നത്. 

നജീം അർഷാദാണ് ആലാപനം. ഗാനത്തിനു സംഗീതം നല്‍കിയിരിക്കുന്നത് ജോയ്സ് സാമുവൽ ആണ്.മനോഹരമായ പ്രണയഗാനമാണ് ആരാരോ നീയാരോ. 

സതീഷ് ഒലിയിൽ ആണ് ആൽബത്തിന്റെ സംവിധാനം. ആൽബത്തിന്റെ അണിയറ പ്രവർത്തർക്ക് ആശംസകൾ നേർന്നുകൊണ്ട് ഉണ്ണി മേനോൻ ഗാനത്തിന്റെ വിഡിയോ പങ്കുവച്ചു.