മലബാർ മൊഞ്ചിൽ അനു സിത്താര, ഷറഫുദ്ദീൻ മുത്താണ്; പാട്ടു നിറയെ 'ഇഷ്ക്'

3anusithara sharafudheen romantic stills

'ഇഷ്കു കൊണ്ടും തുന്നും ഉറുമാലു'മായി എത്തുകയാണ് അനു സിത്താരയും ഷറഫുദ്ദീനും. 'നീയും ഞാനും' എന്ന ചിത്രത്തിലേതാണു ഗാനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസിന്റെ മനോഹര സംഗീതം. നജീം അർഷാദും അഭിരാമി അജയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ഹൃദയത്തിലേക്കെത്തുന്ന പ്രണയഗാനമായാണ് 'ഇഷ്ക് കൊണ്ട് തുന്നും ഉറുമാല്‍'. നജീം അർഷാദിന്റെ പ്രണയാർദ്രമായ ആലാപനം ഗാനത്തെ ശ്രവണ സുന്ദരമാക്കുന്നുണ്ട്. അതിസുന്ദരിയായാണ് അനു സിത്താര ഗാനരംഗത്തിൽ എത്തുന്നത്. നടപ്പിലും ഭാവത്തിലും ശരിക്കും മുസ്ലീം പെൺകുട്ടിയായി മാറുന്നുണ്ട് അനുസിത്താര. മിഠായിത്തെരുവും കോഴിക്കോടൻ രാത്രികളും കൂടി ചേരുമ്പോൾ ഗാനത്തിനു പൂർണമായും മലബാർ ചാരുത കൈവരുന്നു. 

anusithara sharafudheen

നല്ലഫീലുള്ള ഗാനമാണെന്നും ഷറഫുദ്ദീന്റെ പുതിയ ലുക്ക് ഗംഭീരമായിട്ടുണ്ടെന്നുമാണ് പലരുടെ കമന്റകൾ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ രണ്ടേകാൽ ലക്ഷത്തോളം പേർ ഗാനം യുട്യൂബിൽ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രന്റിങ്ങിലും ഗാനം ഇടം നേടി.