വരാനുള്ളത് കാളിദാസിന്റെ കാലം, സൂര്യയെ പോലെ; പാട്ടിനു കയ്യടി

1kalidas aiswarya

കാളിദാസും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാൻസ് ഫ്രം കാട്ടൂർകടവിലെ മധുചന്ദ്രികേ എന്ന ഗാനം ശ്രദ്ധേയമാകുന്നു. വിജയ് യേശുദാസ് ആണു ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതം. 

കൗമാരത്തിന്റെ പ്രണയമാണു ഗാനത്തിലൂടെ പറയുന്നത്. പ്രണയം തുളുമ്പുന്ന വരികൾക്കു മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റെ പ്രത്യേകത. 'ക്ലീൻ ഷേവിൽ എത്തുന്ന കാളിദാസിനെ കാണുമ്പോൾ തമിഴ് നടൻ സൂര്യയെയാണ് ഓർമ വരുന്നത്' എന്നാണ് ആരാധകരുടെ കമന്റുകൾ. വരാനുള്ളതു കാളിദാസിന്റെ കാലമാണെന്നും പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ജയറാമിനെ ഓർമ വരുന്നതായും പറയുന്നവരുണ്ട്. 

kalidas aiswarya

മിഥുൻ മാനുവലാണ് ചിത്രത്തിന്റെ സംവിധാനം. അശോകൻ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ. മാർച്ച് ഒന്നിനു ചിത്രം തീയറ്ററുകളിലെത്തും.