തലമുറകൾക്ക് അതീതമാണു ചിലഗാനങ്ങൾ. എത്ര കേട്ടാലും മതിവരില്ല. അത്തരത്തിൽ ഒരു ഗാനമാണ് യേശുദാസ് പാടി അനശ്വരമാക്കിയ 'ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം'. കാലാതീതമാണ് ഈ ഗാനമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ കുഞ്ഞു ഗായിക.
രണ്ടോ മൂന്നോ വയസ്സു പ്രായം കാണും വൈഗയ്ക്ക് അതിമനോഹമാരമായി അവള്‍ പാടുകയാണ്.
'ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരും
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരും
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജൻമം കൂടി.'
വരികൾ അത്ര വ്യക്തമല്ലെങ്കിലും ആലാപന മാധുരി മനോഹരം. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഇപ്പോൾ ഈ പാട്ട്. നിരവധിപേർ പങ്കുവെക്കുകയും ചെയ്തു. കുഞ്ഞുഗായികയുടെ ആലാപന മാധുരിയെ പ്രശംസിക്കുകയാണ് സോഷ്യൽ ലോകം.
വയലാർ രാമവർമയുടെതാണ് അതിമനോഹരമായ വരികൾ. ജി. ദേവരാജന്റെ സംഗീതം. 1975ൽ പുറത്തിറങ്ങിയ കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലേതാണു ഗാനം.