ഈ ഡാൻസ് കണ്ടാൽ ആരാണ് ശരിക്കും ധനുഷ് എന്ന് എല്ലാവരും ചിന്തിക്കും. അത്രയ്ക്കുണ്ട് സാമ്യം. ധനുഷ്-സായ് പല്ലവി ചിത്രം മാരി ടുവിലെ റൗഡി ബേബി എന്ന ഗാനവുമായി എത്തുന്ന ഈ അപരന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
ഒറ്റനോട്ടത്തിൽ ധനുഷാണെന്നു തന്നെ തോന്നും. ഒന്നുകൂടി നോക്കിയാൽ മനസ്സലാകും ധനുഷല്ല. പക്ഷേ, രൂപവും ഭാവവും ചുവടുവെപ്പും എല്ലാം ധനുഷിനു സമം.കഴിഞ്ഞ ദിവസം ടിക് ടോക്കിൽ എത്തിയ വിഡിയോയ്ക്ക് ആരാധകർ ഏറെയാണ്. ധനുഷിന്റെ റൗഡി ബേബി ഗാനത്തിന് അപരന്റെ മരണമാസ് സ്റ്റേപ്, അലക്സ് ഡീസൂസ എന്ന ടിക് ടോക്ക് എക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലുക്കിലും സ്റ്റൈലിലുമെല്ലാം ധനുഷിനെ കൃത്യമായി പിന്തുടരുന്ന ആളാണെന്നു മുൻപ് പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്നും മനസ്സിലാകും. ടിക് ടോക്കിൽ മൂന്നര ലക്ഷത്തോളം ആളുകൾ ഈ യുവാവിനെ പിന്തുടരുന്നുണ്ട്.
ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ റൗഡി ബേബി തരംഗം തുടരുകയാണ്. യുട്യൂബിൽ റെക്കോർഡിട്ടു മുന്നേറുകയാണു ഗാനം. സായ്പല്ലവിയുടെയും ധനുഷിന്റെയും തകർപ്പൻ നൃത്തച്ചുവടുകളാണു ഗാനത്തിന്റെ ഹൈലൈറ്റ്. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയുടെതാണു സംഗീതം.