ജിമിക്കി കമ്മലിനു ശേഷം ആടിത്തിമിർക്കാൻ പുതിയഗാനം; ഷാൻ, വിനീത് ഗംഭീരം

Kunchacko-Boban
SHARE

കേരളക്കരയാകെ ആടിത്തിമിർത്ത ഗാനമായിരുന്നു എന്റമ്മേടെ ജിമിക്കി കമ്മൽ. ജിമിക്കി കമ്മലിനു ശേഷം തകർപ്പൻ സംഗീതവുമായി എത്തുകയാണ് ഷാൻ റഹ്മാന്‍. കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനിലേതാണു ഗാനം. മേലേക്കാവിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. 

img-2144

ഈ ഗാനം കേൾക്കുമ്പോൾ ജിമിക്കി കമ്മൽ ഓർമവരുന്നു എന്നാണു ചിലരുടെ കമന്റുകൾ. ഷാനും വിനീതും ഗാനം ഗംഭീരമാക്കി എന്നു പറയുന്നവരും ഉണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടംനേടി. വിവാഹ ആഘോഷമാണ് പശ്ചാത്തലം. 

അപർണ ബാലമുരളി, ചാന്ദ്നി ശ്രീധർ എന്നിവരാണു ചിത്രത്തിലെ നായികമാർ. സലീം കുമാർ, ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഫെബ്രുവരിയിൽ ചിത്രം തീയറ്ററിലെത്തും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA