‘എഴുതാക്കഥയായ് ജീവിതം’, അത് എന്താണെന്ന് അറിയാൻ ആരാധകരുടെ കാത്തിരിപ്പ്
ഒരിക്കലും മുൻകൂട്ടി എഴുതാൻ കഴിയാത്ത കഥയാണു ജീവിതം. അനുഭവങ്ങളും സ്വപ്നങ്ങളും നിറയുന്ന ഒന്ന്. ചിലപ്പോൾ ആനന്ദത്തിന്റെയും, മറ്റുചിലപ്പോൾ വേദനയുടെയും ആഴങ്ങളായിരിക്കും ഒരിക്കലും എഴുതപ്പെടാത്ത ജീവിതകഥകൾ. അത്തരത്തിൽ ജീവിതത്തിന്റെ എഴുതാകഥയുമായി എത്തുകയാണ് കുമ്പളങ്ങി നൈറ്റ്സിലെ പുതിയഗാനം. 'എഴുതാകഥപോൽ ഇതു

ഒരിക്കലും മുൻകൂട്ടി എഴുതാൻ കഴിയാത്ത കഥയാണു ജീവിതം. അനുഭവങ്ങളും സ്വപ്നങ്ങളും നിറയുന്ന ഒന്ന്. ചിലപ്പോൾ ആനന്ദത്തിന്റെയും, മറ്റുചിലപ്പോൾ വേദനയുടെയും ആഴങ്ങളായിരിക്കും ഒരിക്കലും എഴുതപ്പെടാത്ത ജീവിതകഥകൾ. അത്തരത്തിൽ ജീവിതത്തിന്റെ എഴുതാകഥയുമായി എത്തുകയാണ് കുമ്പളങ്ങി നൈറ്റ്സിലെ പുതിയഗാനം.
'എഴുതാകഥപോൽ ഇതു ജീവിതം
വെറുതെ അലിയാം അതിലിനി ആഴമായ്'.
വേറിട്ട ഭാവത്തിലും ശബ്ദത്തിലും എത്തുകയാണ് ഗാനം. ജീവിതത്തിന്റെ പച്ചപ്പും വരൾച്ചയും തൊടുന്നുണ്ട് വരികൾ. സുഷിന്റെ ശബ്ദവും സംഗീതവും വരികളെ മറ്റൊരു തലത്തേയ്ക്ക് എത്തിക്കുന്നുണ്ട്. വിനായക് ശശികുമാറിന്റെതാണു വരികൾ. കൃത്യമായും ഒരു നാടിന്റെ താളമുണ്ട് ഗാനങ്ങൾക്ക്. അതുകൊണ്ടു തന്നെ ഗാനങ്ങൾ പ്രതീക്ഷാ നിർഭരമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ.
സുശിന്റെ സംഗീതത്തെ പുകഴ്ത്തുന്നവരാണ് ഏറെയും. സുഷിന്‍ ശ്യാം നിങ്ങൾ അലിയിപ്പിച്ചു കളഞ്ഞല്ലോ എന്നാണ് ഗാനം കണ്ട ഒരാളുടെ പ്രതികരണം. ഏതായാലും ചിത്രം എത്തുന്നതിനു മുൻപു തന്നെ ഗാനങ്ങളെല്ലാം ആസ്വദകഹൃദയത്തിൽ ഇടംനേടിയിട്ടുണ്ട്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഷെയ്ൻ നിഗം, സൗബിൻ ഷാഹിര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് ചിത്രം തീയറ്ററിലെത്തും.