'റൗഡി ബേബി'ക്ക് നിക്കി ഗൽറാണി ചുവടുവച്ചു; പക്ഷേ...!
ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയതായിരുന്നു സായ്പല്ലവി-ധനുഷ് താര ജോഡികളുടെ റൗഡി ബേബി എന്ന ഗാനം. സായ് പല്ലവിയുടെയും ധനുഷിന്റെയും തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ ഈ ഗാനത്തിന് ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് നിക്കി ഗൽറാണി. സദസ്സിൽ നിക്കിയുടെ ഡാൻസിന് താളമിട്ട് ധനുഷും

ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയതായിരുന്നു സായ്പല്ലവി-ധനുഷ് താര ജോഡികളുടെ റൗഡി ബേബി എന്ന ഗാനം. സായ് പല്ലവിയുടെയും ധനുഷിന്റെയും തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ ഈ ഗാനത്തിന് ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് നിക്കി ഗൽറാണി. സദസ്സിൽ നിക്കിയുടെ ഡാൻസിന് താളമിട്ട് ധനുഷും ഉണ്ടായിരുന്നു.
ഗാനത്തിൽ സായ്പല്ലവിയുടെ ചുവടുവെപ്പ് അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച ഡാൻസർ ആണെന്ന് തമിഴകം ഒന്നടങ്കം പറയുന്ന ധനുഷിനെ പോലും കടത്തിവെട്ടി സായ് പല്ലവി. സായ്പല്ലവിയുടെ ചുവടുവെപ്പിനെ വാനോളം പുകഴ്ത്തിയിരുന്നു ആരാധകർ. എന്നാൽ നിക്കി ഗൽറാണിയുടെ റൗഡി ബേബി സായ് പല്ലവി ആരാധകർക്ക് അത്രയ്ക്ക് അങ്ങ് പിടിച്ചിട്ടില്ല. 'നിക്കിയുടെ ഡാൻസ് കൊള്ളാം, പക്ഷേ സായ് പല്ലവി വേറെ ലെവൽ തന്നെയാണ്' എന്നാണു ആരാധകരുടെ അഭിപ്രായം. എന്നാൽ ഈ വിമർശനത്തെ എതിർക്കുന്നവരുടെ വാദം ഇങ്ങനെയാണ്. 'ഡാൻസിൽ ഓരോരുത്തർക്കും അവരുടെതായ ശൈലികള്‍ ഉണ്ട്. സായ് പല്ലവിക്ക് സായ് പല്ലവിയുടെ ശൈലി. നിക്കി ഗൽറാണിക്ക് അവരുടെയും.' ഇങ്ങനെ സോഷ്യൽ മീഡിയയിൽ വാദ പ്രതിവാദങ്ങൾ മുറുകുകയാണ്.
പതിനേഴ് കോടിയോളം ആളുകൾ ആഗോളതലത്തിൽ തന്നെ റൗഡി ബേബി കണ്ടുകഴിഞ്ഞു. ഭാഷ അറിയില്ലെങ്കിലും ഈ ഗാനം എല്ലാദിവസവും കാണുകയാണെന്നാണ് പലരുടെയും പ്രതികരണം. സായ് പല്ലവിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രമാണ് ഗാനം പലരും വിഡിയോ കാണുന്നത്. യുവൻ ശങ്കർ രാജയുടെ തകർപ്പൻ സംഗീതം ഗാനത്തെ 2019ലെ മികച്ച ഡാൻസ് നമ്പരാക്കി മാറ്റിയിരിക്കുകയാണ്. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബാലാജി മോഹൻ സംവിധാനം ചെയ്ത മാരി-2വിലേതാണു ഗാനം.