2018ന്റെ അവസാനത്തിൽ തെന്നിന്ത്യ കണ്ട മനോഹരമായ പ്രണയ ചിത്രങ്ങളിലെൊന്നായിരുന്നു 96. ചിത്രമെത്തുന്നതിനു മുൻപു തന്നെ ആസ്വാദക മനം കവർന്നിരുന്നു കാതലേ കാതലേ എന്ന ഗാനം. ഇപ്പോഴും ഗാനത്തിന്റെ ജനപ്രിയതയ്ക്ക് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഈ ഗാനം വിണ്ടും ലൈവായി ആലപിക്കുകയാണ് ചിൻമയി. അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ന്റെ അവസാനത്തിൽ തെന്നിന്ത്യ കണ്ട മനോഹരമായ പ്രണയ ചിത്രങ്ങളിലെൊന്നായിരുന്നു 96. ചിത്രമെത്തുന്നതിനു മുൻപു തന്നെ ആസ്വാദക മനം കവർന്നിരുന്നു കാതലേ കാതലേ എന്ന ഗാനം. ഇപ്പോഴും  ഗാനത്തിന്റെ ജനപ്രിയതയ്ക്ക് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഈ ഗാനം വിണ്ടും ലൈവായി ആലപിക്കുകയാണ് ചിൻമയി. അതേ ആർജവത്തോടെ.

ADVERTISEMENT

ചിൻമയിയുടെ ശബ്ദത്തിൽ 'കാതലേ കാതലേ' വീണ്ടും എത്തിയപ്പോൾ സദസ്സില്‍ ആനന്ദം ഇരമ്പി.  ഗോവിന്ദ് വസന്തയുടെ മാന്ത്രിക സംഗീതമാണ് 96 ന്റെ വിജയത്തിനു കാരണമെന്നും ചിൻമയി പറഞ്ഞു. ചിൻമയിയുടെ വാക്കുകൾ ഇങ്ങനെ: 96 പൊലൊരു സിനിമ കരിയറിൽ ലഭിച്ചതു ഭാഗ്യമായി കരുതുന്നു. ഗോവിന്ദിന്റെ വയലിൻ കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു ആനന്ദം ഉണ്ടാകും. 96 വിജയത്തിനു പിന്നിലെ മാന്ത്രികത ഗോവിന്ദിന്റെ സംഗീതം തന്നെയാണെന്നു നിസ്സംശയം പറയാം. ഗോവിന്ദിന്റെ സംഗീതം ‍ഞാൻ പാടി.' തുടർന്ന് കാതലേ കാതലേ എന്ന ഗാനം ചിൻമയി വേദിയിൽ പാടി.  കേൾവിക്കാരായി തൃഷയടക്കമുള്ളവര്‍ സദസ്സിൽ ഉണ്ടായിരുന്നു.

ADVERTISEMENT

ഓപ്പൺ വേദിയിൽ ഇത്രയും മനോഹരമായി ഗാനം ആലപിക്കുന്നതെങ്ങനെ എന്നോർത്തു വിസ്മയിക്കുകയാണ് സോഷ്യൽ മീഡിയ. മികച്ച പ്രതികരണമാണു ചിൻമയിയുടെ ആലാപനത്തിനു ലഭിക്കുന്നത്. നേരത്തെ മീടു ആരോപണവുമായി ബന്ധപ്പെട്ട് ചിൻമയി നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയായിരുന്നു. വൈരമുത്തു അടക്കം സംഗീത ലോകത്തെ പ്രമുഖർക്കെതിരെയായിരുന്നു ചിൻമയിയുടെ വെളിപ്പെടുത്തൽ. ഇതിനെതിരെ വലിയ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ ചിൻമയി തള്ളണമെന്നാണ് ആരാധക പക്ഷം. 'പട്ടികൾ കുരയ്ക്കും. അത് ഗൗനിക്കരുത്. താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക' എന്നാണ് ചിലരുടെ പ്രതികരണം.