'മേരേ പ്യാരേ ദേശ് വാസിയോം', അതെന്താ വാർധക്യത്തിൽ പ്രണയം തോന്നില്ലേ?
പതിവായി... നാമൊന്നു ചേരാം പലതും...നെഞ്ചോടു ചേർക്കാം നേടാം...സ്വപ്നങ്ങൾ പോലെ വീണ്ടും, എല്ലാം ഒന്നായ്, ഒന്നായ്... പണ്ടുകൊതിച്ചതെല്ലാം വാർധക്യത്തിൽ വിരല്‍തുമ്പിലെത്തുമ്പോൾ ആ ഹൃദയങ്ങൾ സ്വപ്നം കണ്ടു തുടങ്ങും. അന്നത്തേതിലും തീവ്രമായി തന്നെ. പലകാരണങ്ങളാലും അന്നു തോന്നുന്ന ഇഷ്ടം ഒരുപക്ഷേ, വ്യക്തമായി

പതിവായി... നാമൊന്നു ചേരാം
പലതും...നെഞ്ചോടു ചേർക്കാം
നേടാം...സ്വപ്നങ്ങൾ പോലെ
വീണ്ടും, എല്ലാം ഒന്നായ്, ഒന്നായ്...
പണ്ടുകൊതിച്ചതെല്ലാം വാർധക്യത്തിൽ വിരല്‍തുമ്പിലെത്തുമ്പോൾ ആ ഹൃദയങ്ങൾ സ്വപ്നം കണ്ടു തുടങ്ങും. അന്നത്തേതിലും തീവ്രമായി തന്നെ. പലകാരണങ്ങളാലും അന്നു തോന്നുന്ന ഇഷ്ടം ഒരുപക്ഷേ, വ്യക്തമായി അറിയിക്കാൻ കഴിയതെ മനസ്സ് ആകുലപ്പെടും. അങ്ങനെ കാലത്തെവെല്ലുന്ന പ്രണയവുമായി എത്തുകയാണ് മേരേ പ്യാരേ ദേശ്‌വാസിയോം എന്ന ചിത്രത്തിലെ പതിവായി എന്നു തുടങ്ങുന്ന ഗാനം. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്ക് നന്ദഗോപനും ആരോമൽ ചേകവരും ചേർന്നാണു ഈണം നൽകിയിരിക്കുന്നത്.
മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. വിനീതിന്റെ ശബ്ദം അതിമനോഹരമായിരിക്കുന്നു എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. സംഗീതം മികവു പുലർത്തുന്നെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. സന്ദീപ് അജിത് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അസ്കർ സൗദൻ, നിർമൽ പാലാഴി, കെടിസി അബ്ദുള്ള, നീന കുറുപ്പ്, ആര്യാദേവി, രമാദേവി എന്നിവര്‍ ചിത്രത്തിൽ വേഷമിടുന്നു.